ഒരു ‘മലയാളി ടച്ച്’ നിർബന്ധം! കേരളത്തിൽ കണ്ടെത്തിയ മലയാളികളുടെ പേരിൽ അറിയപ്പെടുന്ന 5 സസ്യങ്ങൾ
ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും, ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലിൽ നിന്ന് വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴപെയ്യിക്കുന്നത് ഈ മലനിരകളാണ്. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്.
ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും, ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലിൽ നിന്ന് വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴപെയ്യിക്കുന്നത് ഈ മലനിരകളാണ്. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്.
ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും, ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലിൽ നിന്ന് വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴപെയ്യിക്കുന്നത് ഈ മലനിരകളാണ്. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്.
ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും, ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലിൽ നിന്ന് വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴ പെയ്യിക്കുന്നത് ഈ മലനിരകളാണ്. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്. ലോകത്തിലെ 35 ജൈവവൈവിധ്യ സമ്പന്നമായ സ്ഥലങ്ങളിൽ ഒന്നാണ് പശ്ചിമഘട്ടം.
ദക്ഷിണേന്ത്യയുടെ അന്തരീക്ഷ താപനില, ആർദ്രത, വർഷപാതം, കാലാവസ്ഥ എന്നിവയൊക്കെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് പശ്ചിമഘട്ടമാണ്. പലതരം ധാതുപദാർഥങ്ങളും പ്രകൃതിവിഭവങ്ങളും ഇവിടെ ലഭ്യമാണ്. വിവിധ സസ്യ-ജന്തു വൈവിധ്യത്തിന്റെ ആവാസകേന്ദ്രം കൂടിയാണ് പശ്ചിമഘട്ട മലനിരകൾ. വർഷംതോറും പുതിയ ഇനം സസ്യങ്ങളെ ഇവിടെനിന്നും കണ്ടെത്താറുണ്ട്. ഇതിന് പ്രധാനമായും നേതൃത്വം വഹിക്കുന്നത് മലയാളി ശാസ്ത്രജ്ഞരാണ്. അതിനാൽ തന്നെ പല സസ്യങ്ങൾക്കും പേരിടുമ്പോൾ ആദരസൂചകമായി ‘മലയാളി ടച്ച്’ ഉണ്ടാകാറുണ്ട്. കേരളത്തിൽ കണ്ടെത്തിയ മലയാളികളുടെ പേരിൽ അറിയപ്പെടുന്ന 5 സസ്യങ്ങളെ പരിചയപ്പെടാം.
അരുണ്ടിനെല്ല പ്രദീപിയാന
പുല്‍വര്‍ഗത്തില്‍പ്പെട്ട സസ്യമാണ് അരുണ്ടിനെല്ല പ്രദീപിയാന. പൂയംകുട്ടി ഇടമലയാര്‍ വനമേഖലകളില്‍ നിന്നാണ് ഇവയെ കണ്ടെത്തിയത്. പാറമടകളിലെ പുല്‍മേടുകളില്‍ 30 മുതല്‍ 150 സെ.മീ. വരെ ഉയരത്തില്‍ വളരുന്നവയാണിവ. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് പുഷ്പിതകാലം. പ്രശസ്തനായ സസ്യശാസ്ത്രജ്ഞനായ ഡോ. എ.കെ. പ്രദീപിനോടുള്ള ആദരസൂചകമായാണ് പ്രദീപിയാന എന്ന വര്‍ഗനാമം നല്‍കിയത്.
പുല്‍മേടുകളിലെ പാറക്കൂട്ടങ്ങളുടെ നനവുള്ള പ്രദേശത്ത് വളരുന്ന പുല്‍വര്‍ഗത്തില്‍പ്പെട്ട മറ്റൊരു സസ്യമാണ് ഗാര്‍നോഷിയ വാരിയമെന്‍സിസ്. 15 മുതല്‍ 105 സെ.മീ. വരെ ഉയരമുണ്ടാകും. പുല്‍വര്‍ഗത്തിലുള്ള ഇതിന്റെ ഇലയുടെ മുകള്‍ഭാഗം പച്ചയും അടിഭാഗം പര്‍പ്പിള്‍ നിറവുമാണ്. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് പുഷ്പിതകാലം. വാരിയത്ത് നിന്നാണ് ഈ ചെടി കണ്ടെത്തിയത്. സ്ഥലനാമം തന്നെ വര്‍ഗനാമമായി നല്‍കി.
ടൈലോഫോറ ബാലകൃഷ്ണാനി
വയനാടൻ മലനിരകളിൽ വള്ളിപ്പാല വർഗത്തിൽപ്പെടുന്ന ഒരു ചെടിക്ക് ഡിവൈഎസ്പി റാങ്കാണ്. ‘ടൈലോഫോറ ബാലകൃഷ്ണാനീ’ എന്നാണു ചെടിയുടെ പേര്. അഞ്ച് വർഷത്തെ നിരീക്ഷണത്തിനും പഠനത്തിനും ശേഷമാണ് സസ്യം കണ്ടെത്തിയത്. കാസർകോട് വിജിലൻസ് ഡിവൈഎസ്പിയായിരുന്ന ഡോ.വി.ബാലകൃഷ്ണന്റെ പേരിലാണ് ഈ ചെടി അറിയപ്പെടുന്നത്.
സസ്യസംരക്ഷണപ്രവർത്തനങ്ങളിൽ സജീവമായ ബാലകൃഷ്ണൻ ഡോ.എം.എസ്.സ്വാമിനാഥന്റെ കീഴിൽ ഗവേഷണം നടത്തി പിഎച്ച്ഡി നേടി. പൊലീസിൽ നിന്ന് ഇടവേളയെടുത്ത് വയനാട് പുത്തൂർവയൽ എം.എസ്.സ്വാമിനാഥൻ ഗവേഷണകേന്ദ്രത്തിലെ മേധാവിയായി പ്രവർത്തിച്ച അദ്ദേഹം സംസ്ഥാന ജൈവ വൈവിധ്യബോർഡിന്റെ മെംബർ സെക്രട്ടറിയും ആയിരുന്നു.
തടാകങ്ങളുള്ള സ്ഥലങ്ങളിൽ കാണപ്പെടുന്ന ടൈലോഫോറ ഫ്ലെക്സുവോസയുമായി സാമ്യമുള്ളതാണ് ടൈലോഫോറ ബാലകൃഷ്ണാനി. ചുവപ്പും പിങ്കും നിറമുള്ള ചെടി വംശനാശഭീഷണിനേരിടുന്നതാണ്. എം.എസ്.സ്വാമിനാഥൻ ഗവേഷണകേന്ദ്രത്തിലെ പിച്ചൻ എം.സലിം, ജയേഷ് പി.ജോസഫ്, എം.എം.ജിതിൻ, ആലപ്പുഴ എസ്ഡി കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകനും ഗവേഷകനുമായ ഡോ. ജോസ് മാത്യു, കൊല്ലം ശ്രീനാരായണ കോളജിലെ ഗവേഷകൻ ഡോ. റെജി യോഹന്നാൻ തുടങ്ങിയവരുടെ നേതൃത്വത്തിലെ ഗവേഷണത്തിലാണ് സസ്യം കണ്ടെത്തിയത്.
ഇംപേഷ്യൻസ് വീരപഴശ്ശി
നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന വെളുത്ത പൂക്കളുള്ള ഒരു ചെടിയാണ് ഇംപേഷ്യൻസ് വീരപഴശ്ശി (ശാസ്ത്രീയനാമം: Impatiens veerapazhassi). വയനാട്ടിലെ കൽപറ്റ, കുറിച്യർമല വനമേഖലയിൽ 2010-ലാണ് ഈ ചെടി ആദ്യമായി കണ്ടെത്തിയത്. കേരളവർമ പഴശ്ശിരാജയോടുള്ള ആദരസൂചകമായാണ് ചെടിക്ക് ഈ പേരു നൽകിയത്. ബാൾസമിനേസിയ എന്ന സസ്യ കുടുംബത്തിലെ സ്‌കാപിജീറസ് ഇംപേഷ്യൻസ് എന്ന വിഭാഗത്തിൽ പെടുന്നവയാണ് ഇവ.
വലുതും ചെറുതുമായ മരങ്ങളിൽ പറ്റിപ്പിടിച്ചാണ് ഇവയുടെ വളർച്ച. നീണ്ടു രോമാവൃതമായ ഇലകളുള്ള ഇവയ്ക്ക് 15 സെന്റിമീറ്റർ മാത്രമാണ് ഉയരം ഉണ്ടാകുക. രണ്ടു മാസം മാത്രമാണ് പൂക്കളുടെയും ചെടിയുടെയും ആയുസ്സ്. കാലവർഷാവസാനത്തോടെ ഈ ചെടി നശിച്ചുപോകുന്നു. എന്നാൽ മരത്തിൽ പറ്റിപ്പിടിച്ചുനിൽക്കുന്ന ഇവയുടെ കിഴങ്ങ് അടുത്ത മഴക്കാലമാകുന്നതോടെ വീണ്ടും കിളിർത്ത് പുതിയ ചെടി രൂപം കൊള്ളുന്നു.
യുട്രികുലേറിയ സുനിലി
പശ്ചിമഘട്ടമലനിരകളിൽ നിന്നും കണ്ടെത്തിയ സസ്യമാണ് യുട്രികുലേറിയ സുനിലി (ശാസ്ത്രീയനാമം: Utricularia sunilii). കോട്ടയ്ക്കൽ ആര്യവൈദ്യശാല നടത്തിയ പഠനത്തിൽ നെല്ലിയാമ്പതി മലനിരകളിൽ നിന്നുമാണ് ഈ ഇനത്തെ കണ്ടെത്തിയത്. മാല്യങ്കര എസ്.എസ്.എം. കോളജിലെ റിസർച്ച് ഗൈഡായ സി.എസ്. സുനിലിനോടുള്ള ആദരസൂചകമായാണ് ഈ പേരു നൽകിയത്.
20 സെന്റിമീറ്റർ മാത്രം വളരുന്ന ഇവയുടെ വേരുകളും ഇലകളും പ്രാണികളെ പിടിക്കുന്നതിനായി രൂപാന്തരം പ്രാപിച്ചവയാണ്. നനഞ്ഞ പാറക്കെട്ടുകളിൽ കൂട്ടമായാണ് ഇവ കാണപ്പെടുന്നത്. നീലനിറത്തിലുള്ള പൂക്കൾ ഉണ്ടാകും.
ഇംപേഷ്യൻസ് ജോൺസിയാന
ബൾസാമിനേസീ സസ്യകുടുംബത്തിലെ ഒരിനമാണ് ഇംപേഷ്യൻസ് ജോൺസിയാന (ശാസ്ത്രീയനാമം: Impatiens johnsiana). നിത്യഹരിത വനത്തിലെ മരങ്ങളിൽ പറ്റിപ്പിടിച്ചാണ് ഇവ വളരുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 1500-1700 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർക്ക് മാർഗദർശിയായിരുന്ന പ്രഫ. ജോൺസി ജേക്കബിന്റെ പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്. വയനാട്ടിലെ ചെമ്പ്ര - വെള്ളാർമല മലനിരകളിലെ കാട്ടിമട്ടം പ്രദേശത്തു നിന്നാണ് ഈ സസ്യത്തെ കണ്ടെത്തിയത്.
സസ്യം 15 മുതൽ 22 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരും. പിങ്ക് നിറത്തിലുള്ള പൂക്കളാണ് ഇതിൽ ഉണ്ടാകുന്നത്. ഒരു ചെടിയിൽ ഒരില മാത്രവും അപൂർവമായി രണ്ടിലയും കാണപ്പെടുന്നു. ജൂലൈ മുതൽ ഒക്ടോബർ വരെ മാത്രമേ ഈ സസ്യത്തെ കാണപ്പെടുന്നുള്ളു. മഴക്കാലം ആരംഭിക്കുമ്പോൾ മണ്ണിലെ കിഴങ്ങിൽ നിന്നും വിത്തിൽ നിന്നും പുതിയ ചെടി മുളയ്ക്കുന്നു. ഒരു കുലയിൽ പത്തിൽ താഴെ പൂക്കൾ ഉണ്ടാകുന്നു.