മലിനീകരണം കുറയ്ക്കാൻ പുഴു; ഇവർക്കു മുന്നിൽ പ്ലാസ്റ്റിക്കും തോറ്റുപോകും: ആഫ്രിക്കയിൽ ഇതാദ്യം
ഭൂമിക്ക് തന്നെ ഭാരമായി ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കരയിലും കടലിലുമായി വ്യാപിച്ചു കിടക്കുന്നത്. ഇതെങ്ങനെ ഫലപ്രദമായി നിർമാർജനം ചെയ്യാമെന്നത് ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങളും പഠനങ്ങളും പല ഗവേഷണസ്ഥാപനങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു.
ഭൂമിക്ക് തന്നെ ഭാരമായി ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കരയിലും കടലിലുമായി വ്യാപിച്ചു കിടക്കുന്നത്. ഇതെങ്ങനെ ഫലപ്രദമായി നിർമാർജനം ചെയ്യാമെന്നത് ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങളും പഠനങ്ങളും പല ഗവേഷണസ്ഥാപനങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു.
ഭൂമിക്ക് തന്നെ ഭാരമായി ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കരയിലും കടലിലുമായി വ്യാപിച്ചു കിടക്കുന്നത്. ഇതെങ്ങനെ ഫലപ്രദമായി നിർമാർജനം ചെയ്യാമെന്നത് ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങളും പഠനങ്ങളും പല ഗവേഷണസ്ഥാപനങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു.
ഭൂമിക്ക് തന്നെ ഭാരമായി ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കരയിലും കടലിലുമായി വ്യാപിച്ചു കിടക്കുന്നത്. ഇതെങ്ങനെ ഫലപ്രദമായി നിർമാർജനം ചെയ്യാമെന്നത് ബന്ധപ്പെട്ട് നിരവധി പരീക്ഷണങ്ങളും പഠനങ്ങളും പല ഗവേഷണ സ്ഥാപനങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിനെ ഭൗതിക-രാസിക മാർഗങ്ങളിലൂടെ പുനഃചംക്രമണം നടത്താൻ കഴിയും. പക്ഷേ അതെല്ലാം ചെലവേറിയതും മാലിന്യം കൂടുതൽ ഉൽപാദിപ്പിക്കുന്നതുമാണ്. ഇതാണ് ജൈവീക മാർഗത്തിൽ പ്ലാസ്റ്റിക് പുനഃചംക്രമണത്തിനുള്ള വഴികൾ ആരായാൻ ശാസ്ത്രജ്ഞരെ പ്രചോദിപ്പിച്ചത്.
ഇതിനിടെയാണ് ശാസ്ത്രലോകത്തിന് പ്രതീക്ഷ നൽകിക്കൊണ്ട് ഒരു പുഴു കടന്നു വന്നിരിക്കുന്നത്. കെനിയയിലെ ഇന്റർനാഷണൽ സെന്റർ ഓഫ് ഇൻസെക്റ്റ് ഫിസിയോളജി ആൻഡ് ഇക്കോളജി എന്ന സ്ഥാപനമാണ് ഒരു ഷഡ്പദ വിഭാഗത്തിന്റെ ലാർവയുടെ പ്ലാസ്റ്റിക് ദഹിപ്പിക്കാനുള്ള കഴിവിനെക്കുറിച്ച് പഠനം നടത്തുന്നത്. പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാൻ കഴിവുള്ള ചെറിയ ഷഡ്പദങ്ങളുടെ കൂട്ടത്തിൽ ഇതാദ്യമായാണ് ആഫ്രിക്കയിൽ നിന്നുള്ള ഒരു ഷഡ്പദമുൾപ്പെടുന്നത്.
ചെറുതല്ല
ആൽഫിറ്റോബിയസ് എന്ന ജനുസ്സിലുൾപ്പെട്ട വണ്ടിനത്തിന്റെ ലാർവയിലാണ് പഠനം നടത്തിയത്. എട്ട് മുതൽ പത്ത് ആഴ്ച വരെയാണ് ലാർവാ കാലഘട്ടം. മിതമായ ചൂടുള്ള കാലാവസ്ഥയും ആഹാരവുമാണ് ലെസ്സർ മീൽ വേം എന്നുകൂടി അറിയപ്പെടുന്ന ഈ വണ്ടിന്റെ വളർച്ചയ്ക്കും പ്രജനനത്തിനും ആവശ്യം. പൗൾട്രീ ഫാമുകളിലാണ് ഇവയെ കാണാൻ കഴിയുക. ആഫ്രിക്കയാണ് ജൻമദേശമെങ്കിലും ഇപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇവയെ കാണാം. മാംസ്യത്താൽ സമ്പന്നമായ മീൽവേമിനെ പക്ഷികൾ, മത്സ്യങ്ങൾ, ചെറുസസ്തനികൾ എന്നിവയുടെ കാലിത്തീറ്റയായും ഇവ ഉപയോഗിക്കാറുണ്ട്.
രഹസ്യമെന്ത്
പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാനുള്ള കഴിവ് ഈ ഷഡ്പദത്തിന് ഏങ്ങനെ കിട്ടി എന്ന പഠനമാണ് മറ്റൊരു കണ്ടെത്തലിലേക്ക് എത്തിച്ചത്. പ്ലാസ്റ്റിക് വിഘടിക്കപ്പെടാനുള്ള കാരണം ഷഡ്പദത്തിന്റെ വയറ്റിലുള്ള ബാക്ടീരിയകളാണ്. വയറ്റിലെത്തുന്ന പ്ലാസ്റ്റിക്കുകളെ ചെറുഘടകങ്ങളാക്കി വിഭജിക്കാൻ ഈ ബാക്ടീരിയകൾക്ക് കഴിയുന്നു.
പ്ലാസ്റ്റിക്കും തോറ്റുപോകും
വണ്ട് ഭക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കൾക്കനുസരിച്ച് ഇവയുടെ വയറ്റിലുള്ള സൂക്ഷ്മാണുക്കളുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടാകുന്നു. ഈ സൂക്ഷ്മാണുക്കളെക്കുറിച്ചുള്ള കൂടുതൽ പഠനം നടന്നുവരികയാണ്. എന്നാൽ മാത്രമാണ് പ്ലാസ്റ്റിക്കിനെ ദഹിപ്പിക്കാൻ സഹായിക്കുന്ന പ്രത്യേക സൂക്ഷമാണുക്കളെയും രാസാഗ്നികളെയും തിരിച്ചറിയാൻ കഴിയുകയുള്ളു.
പ്രോട്ടിയോബാക്ടീരിയ, ഫിർമക്യുറ്റസ് ബാക്ടീരിയ എന്നിവയാണ് ലാർവയുടെ വയറിനകത്ത് ധാരാളമായി കാണപ്പെടുന്ന സൂക്ഷ്മാണുക്കൾ. കൂടാതെ ലാക്റ്റോകോക്കസ്, സിട്രോബാക്റ്റർ, ക്ല്സബിയെല്ല, ക്ലൂയിവെര തുടങ്ങിയ ബാക്ടീരിയകളെയും വയറിനകത്ത് കണ്ടെത്തി. ഇവയെല്ലാം പ്ലാസ്റ്റിക്കിനെ ദഹിപ്പിക്കാൻ കഴിയുന്ന രാസാഗ്നികളെ ഉൽപാദിപ്പിക്കുന്നു.
ഇത്തരം ബാക്ടീരിയകളെ മീൽവേം ലാർവകളുടെ വയറിൽ നിന്ന് വേർതിരിച്ചെടുത്ത് പ്രത്യേകം ലായനി (microbial solution ) തയ്യാറാക്കിയാൽ വലിയ രീതിയിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ വിഘടിപ്പിക്കാൻ കഴിയും.
ആഹാരത്തിൽ പരീക്ഷണം
ഒരു മാസത്തോളമാണ് ലാർവകളിൽ പരീക്ഷണം നടത്തിയത്. മൂന്ന് തലത്തിലാണ് ഇവയ്ക്ക് ഭക്ഷണം നൽകിയത്. ആദ്യം പോളിസ്റ്റർ മാത്രം, രണ്ടാമത് പോളിസ്റ്ററും തവിട് അടങ്ങിയ പോഷകസമ്പുഷ്ടമായ ഭക്ഷണം, മൂന്നാമത് തവിട് മാത്രം. ഇതിൽ പോളിസ്റ്ററും തവിടും കലർന്ന മിശ്രിതത്തിലാണ് ഏറ്റവും നന്നായി ലാർവകൾക്ക് വളരാൻ കഴിഞ്ഞത്. അതായത് തവിട് അടങ്ങിയ ആഹാരത്തിലെ കാർബൺ, ഹൈഡ്രജൻ എന്നീ മൂലകങ്ങൾക്ക് ഷഡ്പദങ്ങൾക്കാവശ്യമായ ഊർജം പ്രദാനം ചെയ്യാൻ കഴിയുന്നു. ഈ ഊർജമുപയോഗിച്ച് കൂടുതൽ പോളിസ്റ്ററുകളെ വിഘടിപ്പിക്കാനും കഴിയുന്നു.
ഇനിയെന്ത്
പുനഃചംക്രമണത്തിനും പുനരുപയോഗത്തിനുമുള്ള സാഹചര്യം കുറവായതിനാൽ ചില ആഫ്രിക്കൻ രാജ്യങ്ങളിൽ പ്ലാസ്റ്റിക് മലീനീകരണം രൂക്ഷമാണ്. അതുകൊണ്ട് തന്നെ ആഫ്രിക്കൻ വൻകരയിൽ പ്ലാസ്റ്റിക്കിനെ നശിപ്പിക്കാൻ കഴിയുന്ന തദ്ദേശിയ ഷഡ്പദങ്ങളെക്കുറിച്ചാണ് പഠനം മുന്നേറുന്നത്. യെല്ലോമീൽവേം, സൂപ്പർവേം എന്നിവയ്ക്ക് പ്ലാസ്റ്റിക്കിനെ ഭക്ഷിക്കാൻ കഴിയുമെന്ന് മുൻപുതന്നെ കണ്ടെത്തിയിട്ടുണ്ട്.
പലതരത്തിൽപ്പെട്ട പ്ലാസ്റ്റിക്കുകളിൽ പഠനം നടത്തി ലെസ്സർ മീൽവേമിന്റെ ക്ഷമത പരീക്ഷിക്കാനൊരുങ്ങുകയാണ് ശാസ്ത്രലോകം അതുവഴി ലോകമാകമാനം ഇതിന്റെ ഉപയോഗം വ്യാപിപ്പിക്കാനുള്ള താൽപര്യത്തിലുമാണ് ശാസ്ത്രജ്ഞർ. പ്ലാസ്റ്റിക്കിനെ നശിപ്പിക്കാനുള്ള മീൽവേമിന്റെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഇവയുടെ ആരോഗ്യക്ഷമതയും കാലിത്തീറ്റ എന്ന രീതിയിലുള്ള ഭക്ഷ്യയോഗ്യതയും. പ്ലാസ്റ്റിക് ഭക്ഷിക്കുന്ന മീൽവേമിനെ മാലിന്യക്കൂമ്പാരത്തിലേക്ക് കടത്തിവിട്ട് പ്ലാസ്റ്റിക്കിനെ നശിപ്പിക്കുക എന്നത് പ്രായോഗികല്ല. പകരം ഷഡ്പദത്തിലെ സൂക്ഷ്മാണുക്കൾ, ഇവ ഉൽപാദിപ്പിക്കുന്ന രാസാഗ്നികൾ എന്നിവയെ ഫലപ്രദമായി ഉപയോഗിക്കാനുള്ള പരീക്ഷണത്തിലും ശ്രമത്തിലുമാണ് ശാസ്ത്രജ്ഞർ.