വിത്തുകൾ തെറിപ്പിക്കുന്ന വെള്ളരിക്ക: സ്ക്വിർട്ടിങ് കുക്കുമ്പറുകളുടെ രഹസ്യം പുറത്ത്
ലോകത്ത് അനേകതരം പച്ചക്കറികളുണ്ട്. എന്നാൽ സ്ക്വിർട്ടിങ് കുക്കുമ്പർ വളരെ വ്യത്യസ്തനാണ്. സാധാരണ പച്ചക്കറികൾ പക്ഷികളോ മൃഗങ്ങളോ ഭക്ഷിക്കുമ്പോഴോ അല്ലെങ്കിൽ നിലത്തുവീണളിഞ്ഞ് മണ്ണോടുചേരുമ്പോഴോ ആണ് വിത്തുകൾ പുറത്തെത്തി പുതിയ വിളകൾ പ്രത്യക്ഷപ്പെടുന്നത്

ലോകത്ത് അനേകതരം പച്ചക്കറികളുണ്ട്. എന്നാൽ സ്ക്വിർട്ടിങ് കുക്കുമ്പർ വളരെ വ്യത്യസ്തനാണ്. സാധാരണ പച്ചക്കറികൾ പക്ഷികളോ മൃഗങ്ങളോ ഭക്ഷിക്കുമ്പോഴോ അല്ലെങ്കിൽ നിലത്തുവീണ് അഴുകിയശേഷം മണ്ണോടുചേരുമ്പോഴോ ആണ് വിത്തുകൾ പുറത്തെത്തി പുതിയ വിളകൾ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ സ്ക്വിർട്ടിങ് കുക്കുമ്പർ വിത്തുകളെ തെറിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വിചിത്രമായ പച്ചക്കറിയുടെ രഹസ്യമായ വിത്തുവിതരണ രീതി ഇപ്പോൾ ഗവേഷണത്തിലൂടെ മനസ്സിലാക്കിയിരിക്കുന്നത്. വെള്ളരികുടുംബമാണെങ്കിലും സ്ക്വിർട്ടിങ് കുക്കുമ്പർ ഭക്ഷ്യയോഗ്യമല്ല.
എക്ബാലിയം ഇലാറ്റേറിയം എന്നു പേരുള്ള ഈ കുക്കുമ്പറിനുള്ളിൽ ദ്രാവകങ്ങൾ നിറയുന്നതോടെ സമ്മർദം ഉയരാൻ തുടങ്ങും. പരിധിയിലധികം സമ്മർദമുണ്ടാകുന്നതോടെയാണ് ഇവ പൊട്ടിത്തെറിച്ച് വിത്തുകൾ പുറത്തേക്കു കളയുന്നത്. എന്നാൽ കേവലം സെക്കൻഡുകൾ മാത്രം നീണ്ടുനിൽക്കുന്ന ഈ പ്രക്രിയ പൊതുവെ ശ്രദ്ധിക്കപ്പെടാത്തതാണ്. എങ്ങനെയാണ് ഇത്രയും വേഗത്തിൽ ഈ കുക്കുമ്പർ വിത്തുകൾ തെറിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞർ എല്ലാക്കാലത്തും ചിന്തിച്ചിരുന്ന കാര്യമാണ്. ഇപ്പോൾ പുതിയ ഗവേഷണത്തിൽ ഇതിന് ഉത്തരമായിരിക്കുകയാണ്.
ദ്രാവകങ്ങളുടെ മർദത്തിലുള്ള വ്യതിയാനമാണ് ഇതിനുള്ള പ്രധാനകാരണം. വിത്തുകൾ തെറിപ്പിക്കുന്നതിനു തൊട്ടുമുൻപ് കുക്കുമ്പർ ചെടിയുടെ തണ്ട് ഈ കുക്കുമ്പറിനെ ഒരുവട്ടം കറക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ദ്രുതചലനം കാരണം ചെടിയിൽ നിന്ന് 33 അടി വരെ അകലത്തിൽ വിത്തുകൾ തെറിക്കും. പ്രദേശത്താകെ വ്യാപിക്കാനുള്ള ശേഷി സ്ക്വിർട്ടിങ് കുക്കുമ്പറിന് നൽകുന്നതാണ് ഈ പ്രക്രിയ. അതിവേഗ ക്യാമറകളുപയോഗിച്ച് പകർത്തിയെടുത്ത 8600 ചിത്രങ്ങളുടെ സഹായത്തോടെയാണ് ഈ പ്രക്രിയ ഗവേഷകർ മനസ്സിലാക്കിയത്.
അനേകം വർഷങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്നതാണ് ഈ പ്രക്രിയയെന്ന് ഗവേഷകർ പറയുന്നു. കുക്കുർബിറ്റാകെ എന്ന സസ്യകുടുംബത്തിൽ പെടുന്നവയാണ് സ്ക്വിർട്ടിങ് കുക്കുമ്പർ. യൂറോപ്പിലും വടക്കേ ആഫ്രിക്കയിലും ഏഷ്യയുടെ ചില മേഖലകളിലുമാണ് ഈ ചെടി കാണപ്പെടുന്നത്.