മനുഷ്യർക്ക് സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തുന്നവരെ പോലെ ചെടികളിലും നിരവധി ഡെലിവറി പാർട്ണറുകളുണ്ട്. വിത്തു വിതരണമാണ് ഇവർ ചെയ്യേണ്ടത്. കൊറിയർ സർവീസ് പോലെ വിദൂര വിതരണവും ലോക്കൽ ഡെലിവറിയുമെല്ലാം ഇവർ ഏറ്റെടുക്കുന്നു.

മനുഷ്യർക്ക് സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തുന്നവരെ പോലെ ചെടികളിലും നിരവധി ഡെലിവറി പാർട്ണറുകളുണ്ട്. വിത്തു വിതരണമാണ് ഇവർ ചെയ്യേണ്ടത്. കൊറിയർ സർവീസ് പോലെ വിദൂര വിതരണവും ലോക്കൽ ഡെലിവറിയുമെല്ലാം ഇവർ ഏറ്റെടുക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യർക്ക് സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തുന്നവരെ പോലെ ചെടികളിലും നിരവധി ഡെലിവറി പാർട്ണറുകളുണ്ട്. വിത്തു വിതരണമാണ് ഇവർ ചെയ്യേണ്ടത്. കൊറിയർ സർവീസ് പോലെ വിദൂര വിതരണവും ലോക്കൽ ഡെലിവറിയുമെല്ലാം ഇവർ ഏറ്റെടുക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യർക്ക് സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തുന്നവരെ പോലെ ചെടികളിലും നിരവധി ഡെലിവറി പാർട്ണറുകളുണ്ട്. വിത്തു വിതരണമാണ് ഇവർ ചെയ്യേണ്ടത്. കൊറിയർ സർവീസ് പോലെ വിദൂര വിതരണവും ലോക്കൽ ഡെലിവറിയുമെല്ലാം ഇവർ ഏറ്റെടുക്കുന്നു. ഡിപ്ലോക്കോറി എന്നാണ് ഈ സംവിധാനത്തിന് ശാസ്ത്രീയമായി വിളിക്കുന്നത്. 

ഉദാഹരണത്തിന് ചക്കയെടുക്കാം. സാമാന്യം വലിപ്പമുള്ള ചക്കപ്പഴം എപ്പോഴും ഒരൽപം ഉയരത്തിൽ തായ്ത്തടിയിൽ തന്നെയാണ് ഉണ്ടാവുക. അസാമാന്യ ഭാരം താങ്ങാനുള്ള ഒരു മാർഗമായാണ് ഇങ്ങനെ തടിയിൽ വളരുന്നത്. ചക്ക പഴുത്ത് കഴിഞ്ഞാൽ അതിന്റെ മണം ചുറ്റുപാടും വ്യാപിക്കും. ഇതിൽ ആകൃഷ്ടരായ മറ്റു മൃഗങ്ങൾ വരികയും മരം കയറാൻ പറ്റുന്ന മൃഗങ്ങൾ മരത്തിൽ കയറി തീറ്റ തുടങ്ങുകയും ചെയ്യും. ഇത് ചക്കയെ കൂടുതൽ പഴുക്കലിന് വിധേയമാക്കുന്നു, ഞെട്ടറ്റ് താഴേക്ക് വീണ് ചിതറുകയും ചെയ്യും.

ADVERTISEMENT

ഈ വീഴ്ചയിൽ ചുറ്റുപാടും ചക്കപ്പഴങ്ങൾ തെറിക്കാറുണ്ട്. അങ്ങനെയുള്ള ചക്കപ്പഴം ഭക്ഷിക്കുന്ന വലിയ മൃഗങ്ങൾ, ഉദാഹരണത്തിന് ആന, കുരങ്ങൻ, കാട്ടുപോത്ത്, പന്നി തുടങ്ങിയവ അവരുടെ കാഷ്ടങ്ങളിലൂടെ ഇത് മാതൃവൃക്ഷത്തിൽ നിന്നും മാറി ദൂരെ നിക്ഷേപിക്കും. ഇതാണ് ആദ്യത്തെ വിദൂര യാത്ര. ഈ അവശിഷ്ടങ്ങളിൽ ദഹിച്ചുപോകാതെ കിടക്കുന്ന ചക്കക്കുരു ചാണകവണ്ട്, എലി, ചുണ്ടെലി തുടങ്ങിയ ജീവികൾ എടുത്ത് അവരുടെ മാളങ്ങളിൽ ഒളിപ്പിക്കുകയും കുറച്ച് ഭക്ഷണമാക്കുകയും ചെയ്യും. ഇതാണ് ലോക്കൽ ഡെലിവറി. ഇങ്ങനെ സൂക്ഷിച്ചുവയ്ക്കുന്ന ചക്കക്കുരു അടുത്ത മഴക്കാലത്ത് മുളയ്ക്കുകയും പുതിയ മരമായി വളരുകയും ചെയ്യും. 

കുറെയേറെ ചക്കക്കുരു ലോക്കൽ ഡെലിവറിക്കാരന്റെ ഭക്ഷണമായി മാറുന്നുണ്ട്. എന്നാൽ ആവണക്ക് പോലെയുള്ള ചെടികളിൽ അത് നടക്കില്ല. ആവണക്കിന്റെ വിത്തിൽ അതിമാരകമായ വിഷ വസ്തുക്കള്‍ ഉള്ളതാണ് കാരണം. ഇവിടെ ആദ്യത്തെ ഡെലിവറി ഒരു ചെറിയ പൊട്ടിത്തെറിയിലൂടെയാണ്. ആവണക്കിന്റെ കായ നല്ല വേനലിൽ പൊട്ടിത്തെറിച്ച് അതിന്റെ വിത്തുകൾ ചുറ്റിലും തെറിക്കും. ഇവരുടെ ഈ ഓരോ വിത്തിലും ഒരു വശത്ത് ചെറിയ മാംസളമായ ഭാഗം കാണാം. ഇതിന് വ്യത്യസ്ത നിറവും ചെറിയ മണവും ധാരാളം ഊർജദായിക സംയുക്തങ്ങളും ഉണ്ടാവും. ഇതിന് എലയോസോം (Elaiosome) എന്നാണ് വിളിക്കുന്നത്. 

ആവണക്ക് വിത്ത്, അരികിൽ Caruncle എന്ന് വിളിക്കുന്ന എലയോസോം കാണാം. (Photo: Facebook/Suresh Kutty)
ADVERTISEMENT

ചില സസ്യങ്ങളിൽ ഇത് മധുരമുള്ള അരിൽ (Aril) ആയി കാണുന്നു. ഇതാണ് നമ്മുടെ ലോക്കൽ ഡെലിവറിക്കാർക്കുള്ള സമ്മാനം. (ജാതിക്കയുടെ ഈ അരിൽ ആണ് ജാതി പത്രി)  ഇവിടെ ഉറുമ്പുകളാണ് ലോക്കൽ ഡെലിവറിക്കാർ. വിത്തുകൾ പെറുക്കി സ്വന്തം കോളനികളിൽ എത്തിക്കുകയും അതിൽ നിന്നും ഇലയോസോം അല്ലെങ്കിൽ അരിൽ ഭക്ഷണമാക്കി ബാക്കി വന്നവ പുറന്തള്ളുകയും ചെയ്യും. ചെടിക്ക് വേണ്ടതും ഇതുതന്നെയാണ്. ഉറുമ്പിൻ കോളനിയുടെ പരിസരങ്ങളിൽ ഇങ്ങനെ ഇലയോസോം പറിച്ചു കളഞ്ഞ ചീരകളുടെയും  എല്ലാം ധാരാളം വിത്തുകൾ കിടപ്പുണ്ടാവും. ഏകദേശം എല്ലാ മേഖലകളിലും ഉറുമ്പുകളുള്ളതുകൊണ്ടും ഓരോ ദിവസവും അനേകദൂരം സഞ്ചരിക്കുമെന്നതിനാലും ഊഹിക്കാൻ പോലും കഴിയാത്തത്ര ദൂരത്ത് വിത്തുകൾ എത്തിപ്പെടും. 

സമാനമായി കാറ്റുവഴി ആദ്യ യാത്ര നടത്തുന്ന അനവധി വിത്തുകളുടെ (സൂര്യകാന്തി കുടുംബങ്ങളിലെ കുഞ്ഞ് അപ്പൂപ്പൻതാടി മുതൽ പാല കുടുംബത്തിലെ  വലിയ അപ്പൂപ്പൻതാടികൾ വരെ) കാറ്റിലൂടെ മൈലുകളോളം പാറി പറക്കുന്നവരാണ്. ഇങ്ങനെ പറന്ന് ഒരിടത്ത് എത്തിപ്പെടുന്ന ഇത്തരം വിത്തുകളുടെ ലോക്കൽ ഡെലിവറിയും നടത്തുന്നത് ഉറുമ്പുകൾ പോലെയുള്ള ചെറുപ്രാണികളാണ്. ഈ ലോക്കൽ ഡെലിവറി അത്ര ലോക്കൽ അല്ലെന്ന് സാരം.

ADVERTISEMENT

(ലേഖകൻ പാലക്കാട് വിക്ടോറിയ കോളജിലെ ബോട്ടണി വിഭാഗം അസോസിയേറ്റ് ഫ്രഫസർ ആണ്)

English Summary:

The Amazing Journey of Seeds: Unveiling the Secrets of Diplochorie