വെള്ളത്തിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പൊക്കിയെടുത്ത് യുവാവ്; ചിതറിയോടി നാട്ടുകാർ

വീടുകളിലും പറമ്പുകളിലും പതുങ്ങിയിരിക്കുന്ന പാമ്പുകളെ പിടികൂടുന്ന നിരവധി ദൃശ്യങ്ങൾ കണ്ടിട്ടുണ്ടാകും. പലപ്പോഴും ഭയാനകമാണ് ആ കാഴ്ചകൾ. അത്തരത്തിൽ വെള്ളത്തിൽ നിന്നും ഒരു കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടുന്ന കാഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്

വീടുകളിലും പറമ്പുകളിലും പതുങ്ങിയിരിക്കുന്ന പാമ്പുകളെ പിടികൂടുന്ന നിരവധി ദൃശ്യങ്ങൾ കണ്ടിട്ടുണ്ടാകും. പലപ്പോഴും ഭയാനകമാണ് ആ കാഴ്ചകൾ. അത്തരത്തിൽ വെള്ളത്തിൽ നിന്നും ഒരു കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടുന്ന കാഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പാലത്തിനടിയിൽ കിടന്ന പെരുമ്പാമ്പിനെ യുവാവ് പിടിച്ച് കരയിലേക്ക് ഇടുകയായിരുന്നു.
പാമ്പിനെ പിടികൂടുന്നത് കാണാൻ പാലത്തിനു മുകളിൽ നിരവധിപ്പേർ എത്തിയിരുന്നു. പാമ്പുപിടിത്തക്കാരനായ ഒരു യുവാവ് പാലത്തിനു താഴെ തൂണിൽ നിൽക്കുകയും വെള്ളത്തിൽ കിടക്കുന്ന പാമ്പിനെ വടി ഉപയോഗിച്ച് പൊക്കുകയും ചെയ്തു. പിന്നീട് പാമ്പിനെ തന്റെ കാലിൽവച്ച് കൂടുതൽ ഉയർത്തി. ശേഷം വാൽഭാഗം കൈയിൽപിടിക്കുകയും മുകളിലേക്ക് പാമ്പിനെ ഉയർത്തുകയും ചെയ്തു. യുവാവിനെ സഹായിക്കാൻ മറ്റൊരാൾ കൂടി മുകളിൽ ഉണ്ടായിരുന്നു. പാമ്പിനെ പൂർണമായും ഉയർത്തിയതോടെ കൂടിനിന്ന ആളുകൾ പേടിച്ച് രണ്ടുഭാഗങ്ങളിലായി ചിതറിയോടുകയായിരുന്നു.