പ്രചരിക്കുന്ന തിരഞ്ഞെടുപ്പ് സര്‍വേ ഫലം വ്യാജം | Fact Check
കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം പ്രവചിച്ചുകൊണ്ട് കൈരളി ടിവിയുടെ സര്‍വേ ഫലം എന്ന രീതിയില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എല്‍ഡിഎഫ്-16, യുഡിഎഫ്-4, എന്‍ഡിഎ-0 എന്നിങ്ങനെയാണ് ഇതില്‍ സീറ്റ് നില പ്രവചിച്ചിട്ടുള്ളത്.

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഇൻഡ്യ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം പ്രവചിച്ചുകൊണ്ട് കൈരളി ടിവിയുടെ സര്‍വേ ഫലം എന്ന രീതിയില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എല്‍ഡിഎഫ്-16, യുഡിഎഫ്-4, എന്‍ഡിഎ-0 എന്നിങ്ങനെയാണ് ഇതില്‍ സീറ്റ് നില പ്രവചിച്ചിട്ടുള്ളത്.
"ആനി രാജയെ തോല്‍പിക്കേണ്ടായിരുന്നു" എന്ന കുറിപ്പിനൊപ്പമുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം.
എന്നാല്‍, പ്രചാരത്തിലുള്ള പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൈരളി ടിവി തെരഞ്ഞെടുപ്പ് സര്‍വേ നടത്തിയിട്ടില്ല, ഇത് എഡിറ്റ് ചെയ്ത വാര്‍ത്താകാര്‍ഡാണ്.ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആര്‍ക്കൈവ് ചെയ്ത ലിങ്ക്
∙അന്വേഷണം
കൈരളി ടിവി ഇത്തരമൊരു ഇലക്ഷന്‍ സര്‍വേ നടത്തിയിട്ടുണ്ടോ എന്ന വിവരമാണ് ഞങ്ങള്‍ ആദ്യം പരിശോധിച്ചത്. കീവേര്‍ഡ് സെര്‍ച്ച് നടത്തിയെങ്കിലും ഇതു സംബന്ധിച്ച വാര്‍ത്തകളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഞങ്ങള്‍ കൈരളിയുടെ ഫെയ്‌സ്ബുക് പേജില്‍ പരിശോധിച്ചപ്പോള്‍ പ്രചാരത്തിലുള്ള ന്യൂസ് കാര്‍ഡ് വ്യാജമാണെന്നും കൈരളി ഇത്തരത്തിലൊരു തെരഞ്ഞെടുപ്പ് സര്‍വേ നടത്തിയിട്ടില്ലെന്നുമുള്ള വിശദീകരണം പങ്കുവച്ചിരിക്കുന്നത് കണ്ടെത്തി. ഇത് താഴെ കാണാം.
പ്രചാരത്തിലുള്ള കാര്‍ഡ് റിവേഴ്‌സ് ഇമേജില്‍ തിരഞ്ഞപ്പോള്‍ സമാനമായ വാര്‍ത്താകാര്‍ഡ് 24ന്യൂസിന്റെ ഫെയ്‌സ്ബുക് പേജില്‍ നല്‍കിയിട്ടുള്ളതായി കണ്ടെത്തി. "ട്വന്റിഫോര്‍ ഇലക്ഷന്‍ അഭിപ്രായ സര്‍വേ അന്തിമ ഫലം" എന്നുള്ള കുറിപ്പിനൊപ്പം 2024 ഏപ്രില്‍ 11നാണ് 24 ന്യൂസ് തെരഞ്ഞെടുപ്പ് സര്‍വേ ഫലം നല്‍കിയിരിക്കുന്നത്. വൈറല്‍ കാര്‍ഡിന്റെ പശ്ചാത്തലവും അക്ഷരങ്ങളും തന്നെയാണ് 24 ന്യൂസ് കാര്‍ഡിലുമുള്ളതെന്ന് മനസിലാക്കാനായി. എന്നാല്‍ റിസള്‍ട്ടിന്റെ ഭാഗം എഡിറ്റ് ചെയ്തിട്ടുണ്ട്. 24 ന്യൂസ് കാര്‍ഡില്‍ യുഡിഎഫ്-13, എല്‍ഡിഎഫ് -7, എന്‍ഡിഎ-0 എന്നാണുള്ളത്. ഈ കാര്‍ഡ് താഴെ കാണാം.
കാസര്‍ഗോഡ്, വടകര, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, മാവേലിക്കര, ആറ്റിങ്ങല്‍ എന്നീ സീറ്റുകള്‍ എല്‍ഡിഎഫിനും ബാക്കിയുള്ള സീറ്റുകള്‍ യുഡിഎഫിനും ലഭിക്കുമെന്നുമാണ് 24 ന്യൂസിന്റെ സര്‍വേ ഫലം. എന്‍ഡിഎ ഇക്കുറിയും അക്കൗണ്ട് തുറക്കില്ലെന്നാണ് സര്‍വേ പറയുന്നത്. ഇതില്‍ മാറ്റം വരുത്തിയാണ് കൈരളിയുടെ ലോഗോ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. രണ്ട് ന്യൂസ് കാര്‍ഡുകളും തമ്മിലുള്ള താരതമ്യം താഴെ കാണാം.
∙വസ്തുത
പ്രചാരത്തിലുള്ളത് വ്യാജ വാര്‍ത്താ കാര്‍ഡാണ്. കൈരളി ടിവി തിരഞ്ഞെടുപ്പ് സര്‍വേ നടത്തിയിട്ടില്ല.
English Summary :Kairali TV has not conducted an election survey