എ.കെ.ആന്റണിയുടെ രണ്ടാമത്തെ മകനും ബിജെപിയിലേക്ക്! പ്രചാരണം വ്യാജം | | Fact Check
എ.കെ.ആന്റണിയുടെ മകൻ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനും ബിജെപിയ്ക്ക് അനുകൂലമായി സംസാരിക്കുന്നുവെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് .
എ.കെ.ആന്റണിയുടെ മകൻ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനും ബിജെപിയ്ക്ക് അനുകൂലമായി സംസാരിക്കുന്നുവെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് .
എ.കെ.ആന്റണിയുടെ മകൻ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനും ബിജെപിയ്ക്ക് അനുകൂലമായി സംസാരിക്കുന്നുവെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് .
സംസ്ഥാനം ഉപതിരഞ്ഞെടുപ്പ് ചൂടിലാണ്. ഭരണ പ്രതിപക്ഷങ്ങൾ ആരോപണ പ്രത്യാരോപണങ്ങളുമായി വീണ്ടും സമൂഹമാധ്യമങ്ങളിൽ കളം നിറയുന്നു. കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ എ.കെ.ആന്റണിയുടെ മകൻ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനും ബിജെപിയ്ക്ക് അനുകൂലമായി സംസാരിക്കുന്നുവെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് .
അനൂപ് ആന്റണി എന്നയാള്‍ മോദി സര്‍ക്കാറിന്റെ വികസന നേട്ടങ്ങളെ പ്രകീര്‍ത്തിക്കുന്ന വിഡിയോ സഹിതമാണ് അവകാശവാദം. മനോരമ ഓൺലൈൻ ഫാക്‌ട് ചെക്ക് ഹെൽപ്പ്‌ലൈൻ നമ്പറിൽ വൈറൽ വിഡിയോ വസ്തുതാ പരിശോധനയ്ക്കായ് ഞങ്ങൾക്കു ലഭിച്ചു. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
∙ അന്വേഷണം
മൂത്ത മകന്റെ വഴിയേ ഇളയ മകനും ബിജെപിയിലേക്ക് എന്ന അടിക്കുറിപ്പോടെയാണ് മനോരമ ഓൺലൈൻ വാട്‌സാപ് ഹെൽപ്പലൈൻ നമ്പറിൽ ഞങ്ങൾക്ക് ഈ വിഡിയോ ലഭിച്ചത്.
ചേട്ടന്റെ വഴിയേ അനിയനും. എ.കെ.ആന്റണിയുടെ രണ്ടാമത്തെ മകനും മോദി ഭക്തൻ. ഇങ്ങനെയുമുണ്ടോ ഒരു പരീക്ഷണം എന്റെ അന്തോണി പുണ്യാളാച്ചാ എന്ന ഒരു കുറിപ്പും വിഡിയോയ്ക്കൊപ്പമുണ്ട്. കീവേഡുകളുടെ പരിശോധനയിൽ കുറച്ച് മാസങ്ങൾക്ക് മുൻപും ഇതേ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നതായി കണ്ടെത്തി. പ്രചരിച്ച വിഡിയോ കാണാം.
വസ്തുത പരിശോധനയുടെ ഭാഗമായി ആദ്യം പരിഗണിച്ച സൂചന വിഡിയോയില്‍ നല്‍കിയിരിക്കുന്ന പേരാണ്. അനൂപ് ആന്റണി എന്ന് വിഡിയോയുടെ താഴെ നല്‍കിയിരിക്കുന്നത് കാണാം. അനൂപ് ആന്റണി, ബിജെപി എന്നീ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ വണ്‍ഇന്ത്യ മലയാളം 2021 ഏപ്രില്‍ ഏഴിന് നല്‍കിയ റിപ്പോര്‍ട്ട് ലഭിച്ചു 2021 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യുവമോര്‍ച്ചയുടെ അന്നത്തെ ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫിനെക്കുറിച്ചാണ് റിപ്പോര്‍ട്ട്.
ഇതോടെ വിഡിയോയിലുള്ള വ്യക്തി 2021- ല്‍ തന്നെ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണെന്ന് വ്യക്തമായി.തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇത് പരിശോധിച്ചതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തിന്റെ പിതാവിന്റെ പേര് തോമസ് ജോസഫ് എന്നാണെന്നും വ്യക്തമായി.
അനൂപ് ആന്റണിയുടെ എക്സ് പ്രൊഫൈലില്‍നിന്നും അദ്ദേഹം ദീര്‍ഘകാലമായി ബിജെപിക്കൊപ്പമുള്ള വ്യക്തിയാണെന്ന് വ്യക്തമാണ്. പ്രചരിക്കുന്ന വിഡിയോയുടെ പൂര്‍ണപതിപ്പ് അദ്ദേഹം തന്നെ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. തുടര്‍ന്ന് എ.കെ.ആന്റണിയുടെ കുടുംബത്തെക്കുറിച്ചും പരിശോധിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്റെ പേര് അജിത്കെ .ആന്റണി എന്നാണ്. ഓണ്‍മനോരമ 2023 ഏപ്രിലില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എ കെ ആന്റണി ഇരുവര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സജീവരാഷ്ട്രീയത്തിലില്ലെങ്കിലും അനില്‍ കെ.ആന്റണിയുടെ വഴിയേ ബിജെപിയെ പിന്തുണയ്ക്കാനില്ലെന്നും തന്റെ പിന്തുണ കോണ്‍ഗ്രസിനാണെന്നും അജിത് ആന്റണി വ്യക്തമാക്കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
∙ വസ്തുത
എ.കെ.ആന്റണിയുടെ രണ്ടാമത്തെ മകനും ബിജെപി അനുകൂല നിലപാടുകളുമായി രംഗത്തെത്തിയെന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വിഡിയോ യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറിയും നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന അനൂപ് ആന്റണിയുടേതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എ.കെ.ആന്റണിയുടെ രണ്ടാമത്തെ മകന്‍ അജിത്.കെ.ആന്റണിയാണ്.
English Summary: The video circulating that AK Antony's second son has also come out with pro-BJP stance is misleading - Fact Check