മണിപ്പുർ സംഘർഷം രാജ്യമൊട്ടാകെ ചർച്ചയാവുകയാണ്. കലാപത്തീയണക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടയിലും മണിപ്പുരിൽ നിന്ന് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന ചിത്രങ്ങളും വിഡിയോകളും ആശങ്ക പരത്തുന്നു.

മണിപ്പുർ സംഘർഷം രാജ്യമൊട്ടാകെ ചർച്ചയാവുകയാണ്. കലാപത്തീയണക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടയിലും മണിപ്പുരിൽ നിന്ന് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന ചിത്രങ്ങളും വിഡിയോകളും ആശങ്ക പരത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണിപ്പുർ സംഘർഷം രാജ്യമൊട്ടാകെ ചർച്ചയാവുകയാണ്. കലാപത്തീയണക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടയിലും മണിപ്പുരിൽ നിന്ന് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന ചിത്രങ്ങളും വിഡിയോകളും ആശങ്ക പരത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണിപ്പുർ സംഘർഷം രാജ്യമൊട്ടാകെ ചർച്ചയാവുകയാണ്. കലാപത്തീയണക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടയിലും മണിപ്പുരിൽ നിന്ന് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന ചിത്രങ്ങളും വിഡിയോകളും ആശങ്ക പരത്തുന്നു. ഈ അവസരത്തിലാണ് 'മണിപ്പുരിന്റെ ഇപ്പോഴത്തെ അവസ്ഥ' എന്ന തലക്കെട്ടോടെ നഗ്‌നയായ ഒരു സ്ത്രീ പൊലീസുകാരെ ലാത്തി ഉപയോഗിച്ച് അടിച്ചോടിക്കുന്ന ദൃശ്യം വീണ്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിഡിയോയുടെ സത്യമറിയാൻ മനോരമ ഒാൺലൈൻ ഫാക്ട്ചെക്ക് വിഭാഗം നടത്തിയ പരിശോധന.

അന്വേഷണം

ADVERTISEMENT

വാട്സാപ്പിലടക്കം വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽ നഗ്‌നയായ ഒരാൾ പോലീസുകാർക്ക് നേരെ വടി വീശി അക്രമിക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. 'സോനു കിന്നർ സിന്ദാബാദ്' എന്ന് ഒരാൾ മുദ്രാവാക്യം വിളിക്കുന്നതും വി‍ഡിയോയിൽ കേൾക്കാം. ലഭിച്ച സൂചനകളിൽ നിന്ന് കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലാണ് സംഭവം നടന്നതെന്ന് വിശദമാക്കി ചിലര്‍  ഇതേ വിഡിയോ ട്വീറ്റ് ചെയ്തതായി കണ്ടെത്തി. 

വൈറൽ ക്ലിപ്പിൽ നിന്നുള്ള കീഫ്രെയിമുകളുടെ റിവേഴ്‌സ് സെർച്ച്, സംഭവത്തിന്റെ വിഡിയോയും മറ്റ് ഫോട്ടോകളും അടങ്ങിയ നിരവധി ട്വീറ്റുകളിലേക്ക് ഞങ്ങളെ എത്തിച്ചു .വിശദമായ അന്വേഷണത്തിൽ 2023 മേയ് 13-ന് പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായ നഗർ നഗരസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വേളയിൽ സോനു കിന്നറിന്റെ അനുയായികളും ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടൽ ഉണ്ടായതായി കണ്ടെത്തി. 

ADVERTISEMENT

റിപ്പോർട്ടുകൾ  പ്രകാരം, സോനു കിന്നർ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥി മാലതി സോങ്കറിനെതിരെ 350-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ലീഡ് ചെയ്യവേ അഞ്ച് റൗണ്ട് വോട്ടെണ്ണലിന് ശേഷം സോനുവിന്റെ അനുയായികൾ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളതെന്ന് വ്യക്തമായി. സംഘർഷത്തിനിടെ സോനു കിന്നറിന്റെ അനുകൂലികൾ വിവസ്ത്രരാവുകയും പെ‍ാലീസിനെ ആക്രമിക്കുകയും ചെയ്തു. ഈ സംഘർഷത്തിന്റെ വിഡിയോയാണ് മണിപ്പുരിൽ നടന്ന സംഭവങ്ങൾ എന്ന തരത്തിൽ പ്രചരിക്കുന്നത്.

വസ്തുത

ADVERTISEMENT

പൊലീസുകാരെ നഗ്‌നയായ സ്ത്രീ അക്രമിക്കാൻ ശ്രമിക്കുന്ന വിഡിയോ മണിപ്പുരിൽ നിന്നുള്ളതല്ല.2023 മേയിൽ ഉത്തര്‍ പ്രദേശിലെ ചന്ദൗലിയില്‍ നടന്ന നഗരസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ക്രമക്കേട് ആരോപിച്ച് ഭിന്നലിംഗക്കാർ നഗ്നരായി പ്രതിഷേധിച്ച വിഡിയോ ദൃശ്യങ്ങളാണിത്. വിഡിയോയ്ക്ക് മണിപ്പുരുമായി യാതൊരു ബന്ധവുമില്ല.

English Summary : Naked Woman Threatening Video Not From Manipur

 

 

 

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT