ഇത് ഓണത്തിന് കളർഫുള്ളാക്കിയ കേരളത്തിലെ റെയിൽവേ സ്റ്റേഷൻ അല്ല! വാസ്തവം അറിയാം | Fact Check
പൂവും പൂക്കളങ്ങളും നിറച്ചാർത്താണിയിക്കുന്ന ഓണക്കാലത്തെ വരവേൽക്കാൻ നാടെങ്ങും ഒരുങ്ങുകയാണ്. ഓണത്തെ വരവേൽക്കാനായി പ്രത്യേകം അലങ്കരിച്ചൊരുങ്ങിയ കേരളത്തിലെ റെയിൽവേ സ്റ്റേഷന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഓണാഘോഷങ്ങളോടനുബന്ധിച്ച് ട്രാക്കിൽ പ്രത്യേകം നട്ടുപിടിപ്പിച്ച പൂക്കൾക്കിടയിലൂടയെത്തുന്ന

പൂവും പൂക്കളങ്ങളും നിറച്ചാർത്താണിയിക്കുന്ന ഓണക്കാലത്തെ വരവേൽക്കാൻ നാടെങ്ങും ഒരുങ്ങുകയാണ്. ഓണത്തെ വരവേൽക്കാനായി പ്രത്യേകം അലങ്കരിച്ചൊരുങ്ങിയ കേരളത്തിലെ റെയിൽവേ സ്റ്റേഷന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഓണാഘോഷങ്ങളോടനുബന്ധിച്ച് ട്രാക്കിൽ പ്രത്യേകം നട്ടുപിടിപ്പിച്ച പൂക്കൾക്കിടയിലൂടെ എത്തുന്ന തീവണ്ടിയുടെ ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. ഈ ചിത്രത്തിന്റെ വാസ്തവമറിയാം.
അന്വേഷണം
ഓണത്തിനായി അണിഞ്ഞൊരുങ്ങിയ കേരളത്തിലെ ഒരു റെയിൽവേ സ്റ്റേഷൻ എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. തീവണ്ടി എത്തുന്ന ട്രാക്കുകൾക്ക് ഇരുവശവും നട്ടുപിടിപ്പിച്ച ഭംഗിയേറിയ പൂക്കളും ഒരുവശത്ത് കാത്തു നിൽക്കുന്ന ആൾക്കൂട്ടവും ചിത്രത്തിൽ ഉണ്ട്.
റിവേഴ്സ് ഇമേജ് വഴി ചിത്രം പരിശോധിച്ചപ്പോൾ Rainbow Painted Train that Leaves Kyoto Background എന്ന അടിക്കുറിപ്പോടെ, പ്രചരിക്കുന്ന ചിത്രത്തിലെ ട്രെയിനിന് സമാനമായ ഒരു ചിത്രം ഞങ്ങൾ കണ്ടെത്തി. pngtree.com വെബ്സൈറ്റിലാണ് ചിത്രം കണ്ടെത്തിയത്. കളർഫുൾ തായ്‌വാൻ ലോക്കൽ ട്രെയിൻ എന്നും ചിത്രത്തോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം കൂടുതൽ പരിശോധിച്ചപ്പോൾ ചിത്രത്തിൽ കാസർകോട് - തിരുവനന്തപുരം എന്ന ബോർഡ് നൽകിയിട്ടുണ്ട്. കൂടുതൽ സ്ഥിരീകരണത്തിനായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഓഫിസ് പിആർഒയുമായി ബന്ധപ്പെട്ടപ്പോൾ ചിത്രം വ്യാജമാണെന്നും ഇത്തരത്തിലൊരു റെയിൽവേ സ്റ്റേഷനും ട്രെയിനും കേരളത്തിൽ നിന്നുള്ളതല്ലെന്നും വ്യക്തമായി. പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന റെയിൽവേയുടെ സ്ഥിരീകരണം തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ ട്വിറ്റർ ഹാൻഡിലും വ്യക്തമാക്കിയിട്ടുണ്ട്.
ചിത്രത്തിലുള്ള തീവണ്ടിയുടെ ഒരു വശത്തായി നിൽക്കുന്നവരെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഒരേ തരത്തിലുള്ള എഡിറ്റഡ് ചിത്രങ്ങൾ ആണെന്നും വ്യക്തമായി. കൂടുതൽ പരിശോധനയിൽ ചിത്രത്തിന്റെ ഒരുവശത്ത് Copper&black എന്ന ഒരു വാട്ടർ മാർക്കും കണ്ടെത്തി. ഇത് സൂചനയാക്കി കൂടുതൽ തിരഞ്ഞപ്പോൾ യുഎഇയിലെ Copper&black പരസ്യ കമ്പനി ജീവനക്കാരനും ഡിജിറ്റല്‍ ക്രിയേറ്ററുമായ അനീഷ് ചാക്കോട്ടിലാണ് ചിത്രം നിർമ്മിച്ചതെന്ന് ഞങ്ങൾ കണ്ടെത്തി. അനീഷിന്റെ പോസ്റ്റിൽ നിന്ന് ചിത്രം എഐ നിർമ്മിതമാണെന്ന് വ്യക്തമായി.
വാസ്തവം
പ്രചരിക്കുന്ന ചിത്രത്തിലുള്ളത് ഓണം പ്രമാണിച്ച് പ്രത്യേകം അലങ്കരിച്ച കേരളത്തിലെ റെയിൽവേ സ്റ്റേഷനും ട്രെയിനും അല്ല.ചിത്രം എഐ നിർമിതമാണ്.
English Summary: This is not a picture of a railway station in Kerala specially decorated to welcome Onam - Fact Check