ചിത്രങ്ങൾ പലപ്പോഴും കഥ പറയാറുണ്ട്. അത് പോലൊരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. കാടുകയറിയ കെട്ടിടത്തിന്റെ ചിത്രം തലശേരി ജനറല്‍ ആശുപത്രിയുടെ ശോചനീയാവസ്ഥയെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന ചിത്രം വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിത്രങ്ങൾ പലപ്പോഴും കഥ പറയാറുണ്ട്. അത് പോലൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. കാടുകയറിയ കെട്ടിടത്തിന്റെ ചിത്രം തലശേരി ജനറല്‍ ആശുപത്രിയുടെ ശോചനീയാവസ്ഥയെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പ്രചരിക്കുന്ന ചിത്രം വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ൽ ​ലഭിച്ചു. ഇതിന്റെ സത്യമറിയാം.

∙ അന്വേഷണം

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകൾ
ADVERTISEMENT

കീവേഡ് പരിശോധനയിൽ തലശേരി ജനറല്‍ ആശുപത്രിയുടെ  നിരവധി ചിത്രങ്ങളും,  വിഡിയോകളും ഞങ്ങൾക്ക് ലഭിച്ചു.  ആശുപത്രിയുടെ ശോചനീയാവസ്ഥയെന്ന് സൂചിപ്പിച്ച് വൈറൽ ചിത്രവും നിരവധിയാളുകൾ ചിത‌ം ഉൾപ്പെട്ട പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്.

സ്പീക്കറുടെ മണ്ഡലത്തിലെ വികസന പച്ചപ്പ്, മുഖ്യമന്ത്രിയുടെ നാട്ടിലെ ആധുനിക ആശുപത്രി കെട്ടിടം എന്നൊക്കെയാണ് ചിത്രത്തിനൊപ്പമുള്ള വാചകങ്ങൾ. കണ്ടു പഠിക്കഡാ പിണറായി സർക്കാരിന്റെ അത്യന്താധുനിക ഹരിത ആശുപത്രി , തലശ്ശേരി താലൂക്ക് ആശുപത്രി ആണ്. ഉമ്മൻചാണ്ടി പാമ്പാടി സർക്കാർ ആശുപത്രിയിൽ രണ്ട് കോടി മുടക്കി ഓക്സിജൻ പ്ലാന്റ ഉണ്ടാക്കി, തലശ്ശേരി എംഎൽഎ ഷംഷീർ ഗ്രീൻ ഒാക്സിജൻ എന്ന പണചിലവ് ഇല്ലാത്ത അത്യന്താധുനിക ടെക്നോളജി ഉപയോഗിച്ച് സകല രോഗികൾക്കും വാൽവും പൈപ്പ് ലൈനും ഇല്ലാതെ ഓക്സിജൻ ലഭ്യമാക്കുന്നു. എന്നാണ് ചില പോസ്റ്റുകൾ.

ADVERTISEMENT

കെട്ടിടത്തിന്റെ യാഥാർത്ഥ്യമറിയാൻ ഞങ്ങളുടെ തലശേരി ലേഖകനുമായി സംസാരിച്ചപ്പോൾ ചിത്രം ജനറല്‍ ആശുപത്രി കെട്ടിടത്തിന്റേതല്ലെന്ന് വ്യക്തമായി. ആശുപത്രി കെട്ടിടം മൂന്ന് നിലയാണ്. എന്നാൽ ചിത്രത്തിലുള്ളത് ഒരു അഞ്ച്നില കെട്ടിടമാണ്. തലശേരി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ടിബി കോംപ്ലക്‌സിന്റെ പിന്‍ഭാഗമാണ് വൈറൽ ചിത്രത്തിലുള്ളത്. ജനറല്‍ ആശുപത്രിയുടെ അടുത്തായി എംജി റോഡിലാണ് ടിബി കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്നത്. പ്രാദേശിക ലേഖകൻ പറഞ്ഞു. നിലവിൽ ഈ കെട്ടിടത്തിൽ കോ–ഒാപ്പറേറ്റീവ് ബാങ്ക്, നിരവധി കടകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.

പിറകുവശത്തെ മെയിൻ ബ്ലോക്ക്

പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി അറിയാൻ മുൻസിപ്പാലിറ്റി അധിക‍ൃതരുമായി ബന്ധപ്പെട്ടപ്പോൾ പ്രചാരത്തിലുള്ള ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മുൻസിപ്പാലിറ്റി വാടകയ്ക്ക് നൽകിയിട്ടുള്ള ടിബി കോംപ്ലക്‌സിന്റെ പിന്‍ഭാഗമാണ് ചിത്രത്തിലുള്ളതെന്നും അവർ വ്യക്തമാക്കി. 

ADVERTISEMENT

ഗൂഗിൾ ലൊക്കേഷനിൽ തിരഞ്ഞപ്പോഴും ടിബി കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ ഞങ്ങൾക്ക് ലഭിച്ചു.‌

∙ വസ്തുത

തലശ്ശേരി മുൻസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലുള്ള ടിബി കോപ്ലക്‌സിന്റെ ചിത്രമാണ് തലശേരി ജനറല്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ എന്ന രീതിയില്‍ പ്രചരിക്കുന്നത്. പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

തലശ്ശേരി ജനറൽ ആശുപത്രി സർജിക്കൽ വാർഡ്, പേ വാർഡ് ബ്ലോക്കുകൾ

‌English Summary: The image of the TB complex  is being circulated as the deplorable condition of the Thalassery General Hospital

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT