മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനും ഭാര്യയും മകനും ഇസ്‌ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചതായി സമൂഹ മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ തന്റെ ഭാര്യയ്ക്കും മകനുമൊപ്പം കാശിയിലെ ആര്യസമാജ ക്ഷേത്രത്തിൽ വെച്ച് ഇസ്‍ലാം മതം ഉപേക്ഷിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനും ഭാര്യയും മകനും ഇസ്‌ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചതായി സമൂഹ മാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്.

മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ തന്റെ ഭാര്യയ്ക്കും മകനുമൊപ്പം കാശിയിലെ ആര്യസമാജ ക്ഷേത്രത്തിൽ വെച്ച് ഇസ്‍ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു. #സനാതന_ധർമ്മം സ്വീകരിച്ചു..!! രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്എസ്) എന്നാണ് പ്രചരിക്കുന്ന പോസ്റ്റുകൾക്കൊപ്പമുള്ള കുറിപ്പ്.

ADVERTISEMENT

 ∙ അന്വേഷണം

പ്രസക്തമായ കീവേഡുകളുടെ സഹായത്തോടെ പരിശോധിച്ചെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീനും കുടുംബവും ഹിന്ദുമതത്തിലേക്ക് മാറിയതുമായി ബന്ധപ്പെട്ട ഒരു വാർത്തയും കണ്ടെത്താനായില്ല. എന്നാൽ ഞങ്ങൾക്ക് ലഭിച്ച മറ്റൊരു റിപ്പോർട്ടിൽ  വാരണാസിയിലെ ഭോജ്ബീറിലെ ആര്യസമാജ് ക്ഷേത്രത്തിൽ മുസ്‌ലിം ദമ്പതികൾ ഹിന്ദുമതം സ്വീകരിച്ചെന്ന വിവരം ലഭിച്ചു . ഉത്തർപ്രദേശിലെ ചന്ദൗലി പ്രദേശവാസിയായ മുഹമ്മദ് അസ്ഹറുദ്ദീൻ ഭാര്യയ്ക്കും മകനുമൊപ്പം സനാതൻ ധർമ്മം സ്വീകരിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്.

ADVERTISEMENT

Chandauli സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീന്റെ പേര് ഡബ്ല്യു.സിംഗും ഭാര്യയുടെ പേര് റിസ്വാനയിൽ നിന്ന് ഗുഡിയ സിംഗ് ആയും മകന്റെ പേര് മുഹമ്മദ് രാജിൽ നിന്ന് രാജ് സിംഗ് ആയും മാറ്റി. സനാതന പാരമ്പര്യത്തിന്റെ സ്വാധീനത്തിലാണ് ഞങ്ങളുടെ കുടുംബം ഈ മതം സ്വീകരിച്ചതെന്ന് കുടുംബം പറയുന്നു. ഇത് ഞങ്ങളുടെ ആഗ്രഹമാണ്, ഇതിൽ ഒരു തരത്തിലുള്ള സമ്മർദ്ദവും ഇല്ല.റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മറ്റൊരു റിപ്പോർട്ടിലും ചന്ദൗലിയിലെ ബിച്ചിയ ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് അസ്ഹറുദ്ദീൻ ഭാര്യയോടും മകനോടുമൊപ്പം സനാതൻ ധർമ്മം സ്വീകരിച്ച് ഡബ്ല്യു.സിംഗ് എന്ന് പേരുമാറ്റിയെന്ന് കണ്ടെത്തി. കൂടാതെ ക്രിക്കറ്റർ അസ്ഹറുദ്ദീൻ ഹൈദരാബാദ് സ്വദേശിയാണ്.

ADVERTISEMENT

ഈ റിപ്പോർട്ടുകളിൽ നിന്ന് മതം മാറിയത് ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനല്ലെന്നും ഉത്തർപ്രദേശിലെ ചന്ദൗലിയിൽ താമസിക്കുന്നയാളാണെന്നും വ്യക്തമാണ്. 

∙ വസ്തുത

ഹിന്ദുമതം സ്വീകരിച്ച വ്യക്തി പ്രശസ്ത ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനല്ല.അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary:The person who converted to Hinduism is not the famous cricketer Muhammad Azharuddin

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT