അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിഞ്ഞുവെന്ന തരത്തിൽ ഏതാനും മാസങ്ങളായി ചില പ്രചാരണങ്ങൾ നടന്നിരുന്നു. പൊതു പരിപാടികളിൽ ഉൾപ്പെടെ ഇരുവരെയും ഒരുമിച്ചു കാണാതെ വന്നപ്പോഴാണ് അഭ്യൂഹങ്ങൾ തലപൊക്കിയത്. ഇപ്പോൾ അഭിഷേക് ബച്ചൻ ഐശ്വര്യ റായിയെ വിവാഹമോചനം ചെയ്യുന്നുവെന്ന് തുറന്ന് പറഞ്ഞതായി അവകാശപ്പെടുന്ന ഒരു

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിഞ്ഞുവെന്ന തരത്തിൽ ഏതാനും മാസങ്ങളായി ചില പ്രചാരണങ്ങൾ നടന്നിരുന്നു. പൊതു പരിപാടികളിൽ ഉൾപ്പെടെ ഇരുവരെയും ഒരുമിച്ചു കാണാതെ വന്നപ്പോഴാണ് അഭ്യൂഹങ്ങൾ തലപൊക്കിയത്. ഇപ്പോൾ അഭിഷേക് ബച്ചൻ ഐശ്വര്യ റായിയെ വിവാഹമോചനം ചെയ്യുന്നുവെന്ന് തുറന്ന് പറഞ്ഞതായി അവകാശപ്പെടുന്ന ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിഞ്ഞുവെന്ന തരത്തിൽ ഏതാനും മാസങ്ങളായി ചില പ്രചാരണങ്ങൾ നടന്നിരുന്നു. പൊതു പരിപാടികളിൽ ഉൾപ്പെടെ ഇരുവരെയും ഒരുമിച്ചു കാണാതെ വന്നപ്പോഴാണ് അഭ്യൂഹങ്ങൾ തലപൊക്കിയത്. ഇപ്പോൾ അഭിഷേക് ബച്ചൻ ഐശ്വര്യ റായിയെ വിവാഹമോചനം ചെയ്യുന്നുവെന്ന് തുറന്ന് പറഞ്ഞതായി അവകാശപ്പെടുന്ന ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിഞ്ഞുവെന്ന തരത്തിൽ ഏതാനും മാസങ്ങളായി ചില പ്രചാരണങ്ങൾ നടന്നിരുന്നു. പൊതു പരിപാടികളിൽ ഉൾപ്പെടെ ഇരുവരെയും ഒരുമിച്ചു കാണാതെ വന്നപ്പോഴാണ് അഭ്യൂഹങ്ങൾ തലപൊക്കിയത്. ഇപ്പോൾ അഭിഷേക് ബച്ചൻ ഐശ്വര്യ റായിയെ വിവാഹമോചനം ചെയ്യുന്നുവെന്ന് തുറന്ന് പറഞ്ഞതായി അവകാശപ്പെടുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോ കാണാം.

എന്നാൽ വൈറൽ വിഡിയോ ഡീപ് ഫേക്കാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.

ADVERTISEMENT

∙ അന്വേഷണം

ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വൈറൽ വിഡിയോയെ വിവിധ കീഫ്രെയിമുകളാക്കി . ഈ സ്ക്രീൻഷോട്ടുകൾ ഗൂഗിൾ റിവേഴ്സ് ഇമേജിൽ പരിശോധിച്ചപ്പോൾ പ്രസിദ്ധീകരിച്ച നവഭാരത് ടൈംസ്  2023 സെപ്റ്റംബർ 15-ന് അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച യഥാർത്ഥ വിഡിയോയുടെ ഒരു ഭാഗം അടങ്ങിയ റിപ്പോർട്ട് ലഭിച്ചു.  വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അഭിഷേക് ഒരു ഫോട്ടോ ഇവന്റുമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിക്കുന്നതെന്ന് വ്യക്തമായി.

ADVERTISEMENT

ഈ സൂചനകൾ ഉപയോഗിച്ച്, ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ അഭിഷേക് ബച്ചന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 2022 നവംബർ 7 ന് പങ്കിട്ട വൈറൽ വിഡിയോയുടെ മുഴുവൻ വിഡിയോയും  കണ്ടെത്തി. ഈ വിഡിയോയിൽ, അദ്ദേഹം ഒരു എൻജിഒ പ്രോഗ്രാമായ നൻഹി കലിയെക്കുറിച്ച് സംസാരിക്കുകയും നിരാലംബരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഈ പരിപാടിയുടെ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്നുമാണ് ആവശ്യപ്പെടുന്നത്. 

വ്യക്തമായ സ്ഥിരീകരണത്തിനായി, ഹൈവ് മോഡറേഷൻ എന്ന AI Detection ടൂൾ ഉപയോഗിച്ച് ഞങ്ങൾ വിഡിയോയും അതിലെ ഓ‍ിയോയും വിശകലനം ചെയ്തപ്പോൾ വൈറൽ വിഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന ഓഡിയോ  എഐ ജനറേറ്റഡ് അഥവാ മാറ്റം വരുത്തിയതാണെന്നും വ്യക്തമായി.ഞങ്ങളുടെ വിഡിയോ വിഭാഗത്തിലെ സാങ്കേതിക വിദഗദരും ഇക്കാര്യം സ്ഥിരീകരിച്ചു.

ADVERTISEMENT

ഇവരുടെ വിവാഹമോചനം സംബന്ധിക്കുന്ന ഔദ്യോഗിക പ്രഖ്യാപനങ്ങളെന്തെങ്കിലും പുറത്തുവന്നിരുന്നെങ്കിൽ അത് വാർത്തയാകുമായിരുന്നു. ഇക്കാര്യം ഞങ്ങൾ പരിശോധിച്ചു.ഓഗസ്റ്റ് 11ന് മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച ഒരു വാർത്തയിൽ സോറി, ഞാൻ ഇപ്പോഴും വിവാഹിതനാണ്’മോതിരം ഉയർത്തിക്കാട്ടി അഭിഷേക്; അഭ്യൂഹങ്ങൾക്ക് വിരാമം എന്ന തലക്കെട്ടോടെ ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചു.

വിവാഹമോചനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്കു വിരാമമിട്ട് അഭിഷേക് ബച്ചൻ. ഐശ്വര്യ റായിയും താനും ഇപ്പോഴും വിവാഹബന്ധത്തിൽ തുടരുകയാണെന്നും പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും അഭിഷേക് പ്രതികരിക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബോളിവുഡ് യുകെ മീഡിയ ആണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനെത്തിയ അഭിഷേകിനോട് വേർപിരിയൽ അഭ്യൂഹങ്ങളെ കുറിച്ച് ഒരു മാധ്യമപ്രവർത്തക ചോദിച്ചപ്പോഴായിരുന്നു നടന്റെ പ്രതികരണം. ‘അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല എന്നതാണ് യാഥാർഥ്യം. എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചുണ്ടാക്കിയതാണ്. ഇത് സങ്കടകരം തന്നെ. എന്തുകൊണ്ടാണ് ചില മാധ്യമങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകും. അവർക്ക് ചില സ്റ്റോറികൾ ഫയൽ ചെയ്യണം. അതുമാത്രമാണ് ആവശ്യം. സാരമില്ല, ഞങ്ങൾ സെലിബ്രിറ്റികളല്ലേ, ഞങ്ങൾ ഇതൊക്കെ കേൾക്കേണ്ടിവരും. എന്തായാലും സോറി, ഞാൻ ഇപ്പോഴും വിവാഹിതനാണ്’അഭിഷേക് പറഞ്ഞു എന്നാണ് വാർത്തയിലുള്ളത്.

ലഭ്യമായ വിവരങ്ങളിൽ നിന്ന് അഭിഷേക് ബച്ചൻ ഐശ്വര്യ റായിയെ വിവാഹമോചനം ചെയ്യുന്നുവെന്ന് തുറന്ന് പറഞ്ഞതായി അവകാശപ്പെടുന്ന വിഡിയോ എഐ നിർമ്മിതാണെന്ന് വ്യക്തമായി. മറ്റൊരു വിഡിയോയിൽ ശബ്ദവ്യത്യാസം വരുത്തിയാണ് വൈറൽ വിഡിയോ പ്രചരിപ്പിക്കുന്നത്.

∙ വസ്തുത

അഭിഷേക് ബച്ചൻ ഐശ്വര്യ റായിയെ വിവാഹമോചനം ചെയ്യുന്നുവെന്ന് തുറന്ന് പറഞ്ഞതായി അവകാശപ്പെടുന്ന വിഡിയോ വ്യാജമാണ്. 

English Summary: Video claiming that Abhishek Bachchan is openly divorcing Aishwarya Rai is fake

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT