അഭിഷേക് ബച്ചൻ–നിമ്രത് കൗർ വിവാഹമോ? |Fact Check
അഭിഷേക് ബച്ചനെയും ഐശ്വര്യ റായിയെയും ചുറ്റിപ്പറ്റിയുള്ള വിവാഹമോചന കിംവദന്തികൾ കാരണം സമൂഹമാധ്യമങ്ങളിൽ സ്ഥിരം ചർച്ചയാവുകയാണ് ബച്ചൻ കുടുംബം. ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്ന് അകന്നു തുടങ്ങിയെന്നാണ് പ്രചരിക്കുന്ന ഔദ്യോഗികമാല്ലാത്ത പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഇപ്പോൾ അഭിഷേക് ബച്ചന്റെ വിവാഹേതര

അഭിഷേക് ബച്ചനെയും ഐശ്വര്യ റായിയെയും ചുറ്റിപ്പറ്റിയുള്ള വിവാഹമോചന കിംവദന്തികൾ കാരണം സമൂഹമാധ്യമങ്ങളിൽ സ്ഥിരം ചർച്ചയാവുകയാണ് ബച്ചൻ കുടുംബം. ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്ന് അകന്നു തുടങ്ങിയെന്നാണ് പ്രചരിക്കുന്ന ഔദ്യോഗികമാല്ലാത്ത പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഇപ്പോൾ അഭിഷേക് ബച്ചന്റെ വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള വാർത്തകളാണ് വ്യാപകമായി പ്രചരിക്കുന്നത്. അഭിഷേക് ബച്ചൻ ഇപ്പോൾ ബോളിവുഡ് നടി നിമ്രത് കൗറുമായി ഡേറ്റിങ്ങിലാണെന്നും വിവാഹിതരായെന്നുമുള്ള അവകാശവാദത്തോടെയുള്ള പോസ്റ്റുകളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
∙ അന്വേഷണം
അഭിഷേക് ബച്ചനും നിമ്രത് കൗറും വിവാഹിതരായെന്ന അവകാശവാദത്തോടെയുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.Aishwarya Rai Announce her Divorce after Abhisekh Bachchan's after Extra Marital Affair with Nimrat എന്നാണ് വൈറൽ പോസ്റ്റിലെ കുറിപ്പ്. പോസ്റ്റ് കാണാം
ചിത്രങ്ങൾ റിവേഴ്‌സ് ഇമേജിൽ തിരഞ്ഞപ്പോൾ 2016 നവംബർ ഒന്നിന് ഇന്ത്യാ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അഭിഷേക് ബച്ചന്റെ വൈറൽ പോസ്റ്റിലേതിനു സമാനമായ ചിത്രം ഞങ്ങൾക്ക് ലഭിച്ചു. എന്നാൽ ഈ ചിത്രത്തിൽ അഭിഷേകിനൊപ്പമുള്ളത് ഐശ്വര്യ റായിയാണ്. ദീപാവലി ആഘോഷത്തിനെത്തിയ താരങ്ങളുടെ ചിത്രങ്ങളാണിതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ചിത്രങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ ഡിജിറ്റലി മോർഫ് ചെയ്താണ് ഈ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്ന് വ്യക്തമായി.കൂടാതെ പ്രചാരണത്തെ സാധൂകരിക്കുന്ന റിപ്പോർട്ടുകളൊന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല.
ലഭ്യമായ വിവരങ്ങളിൽ നിന്ന് അഭിഷേക് ബച്ചൻ ബോളിവുഡ് നടി നിമ്രത് കൗറുമായി വിവാഹിതരായെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ വ്യാജമാണ്.
∙ വസ്തുത
അഭിഷേക് ബച്ചൻ ബോളിവുഡ് നടി നിമ്രത് കൗറുമായി വിവാഹിതരായെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ വ്യാജമാണ്.
English Summary: Posts claiming that Abhishek Bachchan is married to Bollywood actress Nimrat Kaur are fake