ഒരു യുവാവ് സൈക്കിളിൽ യാത്ര ചെയ്യുന്ന ഒരു വൃദ്ധന്റെ മുഖത്ത് ഫോം സ്പ്രേ പ്രയോഗിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിന്നീട് ഇയാളെ പൊലീസ് പിടികൂടിയതിന്റെ ദൃശ്യവും വിഡിയോയിലുണ്ട്. എന്നാൽ വൃദ്ധന്റെ മുഖത്ത് ഫോം സ്പ്രെ ചെയ്‌തത് മുസ്‍ലിം മതസ്ഥനായ യുവാവാണെന്ന അവകാശവാദത്തോടെയാണ് വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു യുവാവ് സൈക്കിളിൽ യാത്ര ചെയ്യുന്ന ഒരു വൃദ്ധന്റെ മുഖത്ത് ഫോം സ്പ്രേ പ്രയോഗിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിന്നീട് ഇയാളെ പൊലീസ് പിടികൂടിയതിന്റെ ദൃശ്യവും വിഡിയോയിലുണ്ട്. എന്നാൽ വൃദ്ധന്റെ മുഖത്ത് ഫോം സ്പ്രെ ചെയ്‌തത് മുസ്‍ലിം മതസ്ഥനായ യുവാവാണെന്ന അവകാശവാദത്തോടെയാണ് വിഡിയോ പ്രചരിക്കുന്നത്. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് 

∙ അന്വേഷണം

ADVERTISEMENT

അന്നന്നത്തെ ഭക്ഷണത്തിനു വേണ്ടി കഷ്‌ടപ്പെടുന്ന ഒരു വൃദ്ധനോട് ചെയ്‌തതെ ആ മുസ്‍ലിം ജിഹാദിക്ക് ഓർമ്മയുള്ളു എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.പോസ്റ്റ് കാണാം

കീവേഡുകളുടെ പരിശോധനയിൽ വൈറൽ വിഡിയോയുമായി ബന്ധപ്പെട്ട നിരവധി മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു. വൃദ്ധന്റെ മുഖത്ത് ഫോം സ്പ്രേ ചെയ്ത സംഭവത്തിൽ യൂട്യൂബറായ വിനയ് യാദവ് അറസ്റ്റിലായി എന്നാണ് ഞങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായത്. ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള നവാബാദ് പൊലീസ് സ്റ്റേഷൻ ഏരിയയിലെ എലൈറ്റ്-ചിത്ര റോഡ് മേൽപ്പാലത്തിന് സമീപമാണ് സംഭവം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2024 സെപ്റ്റംബർ 22ലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.സംഭവം പ്രാങ്കിന് വേണ്ടിയാണ് ചെയ്തതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

ADVERTISEMENT

വിനയ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്ത വിഡിയോയും ഞങ്ങൾക്ക് ലഭിച്ചു.വിഡിയോ കാണാം

കൂടുതൽ പരിശോധനയിൽ  Video byte of Superintendent of Police, Nagar, regarding the action being taken by the police after arresting the youth who sprayed on the face of an elderly man walking on a bicycle on the road എന്ന കുറിപ്പിനൊപ്പം വൈറൽ വിഡിയോയിലെ സംഭവവുമായി ബന്ധപ്പെട്ട വിശദീകരണം ഝാൻസി പൊലീസിന്റെ ഔദ്യോഗിക എക്‌സ് പോസ്റ്റിൽ പങ്ക്‌വച്ചതായി കണ്ടു.പോസ്റ്റ് കാണാം 

ADVERTISEMENT

വൃദ്ധന്റെ മുഖത്ത് ഫോം സ്പ്രേ ചെയ്തത് വിനയ് യാദവ് ആണെന്ന് ഝാൻസി എസ് പി ഈ വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. പ്രതിയായ വിനയ് യാദവ് മുസ്‌ലിം മതസ്ഥനാണെന്ന പ്രചാരണം സംബന്ധിച്ച സ്ഥിരീകരണത്തിനായി ഞങ്ങൾ നവബാദ് പൊലീസ് സ്റ്റേഷൻ അധികൃതരുമായി ഞങ്ങൾ സംസാരിച്ചു. അറസ്റ്റിലായ വിനയ് യാദവിനെതിരെ  ക്രിമിനൽ കേസാണ് ചാർജ് ചെയ്‌തിരിക്കുന്നത്. പിന്നീട് സിജെഎം കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്യുകയായിരുന്നു. എന്നാൽ മുസ്‌ലിം മതസ്ഥനാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇയാൾ  ഹിന്ദുമത വിഭാഗത്തിൽപ്പെട്ട വ്യക്തിയാണ്.  ചിലർ ദുരുദ്ദേശത്തോടെയാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും അവർ പറഞ്ഞു.

ഞങ്ങൾക്ക് ലഭ്യമായ വിവരങ്ങളിൽ നിന്നും വൃദ്ധന്റെ മുഖത്ത് ഫോം സ്പ്രേ പ്രയോഗിച്ചതിന് അറസ്റ്റിലായ വ്യക്തി വിനയ് യാദവ് എന്ന ഹിന്ദു മതസ്ഥനാണെന്നും  മുസ്‌ലിം മതസ്ഥനല്ലെന്നും വ്യക്തമായി.

∙ വസ്തുത

വൃദ്ധന്റെ മുഖത്ത് ഫോം സ്പ്രേ പ്രയോഗിച്ചതിന് അറസ്റ്റിലായ വിനയ് യാദവ് മുസ്‌ലിം മതസ്ഥനല്ല.

English Summary : Vinay Yadav, the man arrested for using foam spray on an elderly man's face, is not a Muslim