ഇത് ബംഗ്ലദേശിൽ കൊല്ലപ്പെട്ട ഹിന്ദു സ്ത്രീകളല്ല; പ്രചാരണം വ്യാജം| Fact Check
ബംഗ്ലദേശിൽ ഹിന്ദുക്കൾക്ക് നേരെ അക്രമങ്ങൾ നടക്കുന്നുവെന്ന രീതിയിൽ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോഴിതാ നിരവധി മൃതശരീരങ്ങൾ വീണുകിടക്കുന്നതിന്റെ ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങളും അവയ്ക്ക് അരികിലിരുന്ന് കരയുന്ന
ബംഗ്ലദേശിൽ ഹിന്ദുക്കൾക്ക് നേരെ അക്രമങ്ങൾ നടക്കുന്നുവെന്ന രീതിയിൽ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോഴിതാ നിരവധി മൃതശരീരങ്ങൾ വീണുകിടക്കുന്നതിന്റെ ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങളും അവയ്ക്ക് അരികിലിരുന്ന് കരയുന്ന
ബംഗ്ലദേശിൽ ഹിന്ദുക്കൾക്ക് നേരെ അക്രമങ്ങൾ നടക്കുന്നുവെന്ന രീതിയിൽ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോഴിതാ നിരവധി മൃതശരീരങ്ങൾ വീണുകിടക്കുന്നതിന്റെ ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങളും അവയ്ക്ക് അരികിലിരുന്ന് കരയുന്ന
ബംഗ്ലദേശിൽ ഹിന്ദുക്കൾക്ക് നേരെ അക്രമങ്ങൾ നടക്കുന്നുവെന്ന രീതിയിൽ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോഴിതാ നിരവധി മൃതശരീരങ്ങൾ വീണുകിടക്കുന്നതിന്റെ ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങളും അവയ്ക്ക് അരികിലിരുന്ന് കരയുന്ന ആളുകളെയും ദൃശ്യങ്ങളിൽ കാണാം. ബംഗ്ലദേശിൽ കൊല്ലപ്പെട്ട ഹിന്ദു സ്ത്രീകളുടെ മൃതദേഹങ്ങൾ എന്ന രീതിയിലാണ് ഈ വിഡിയോ പ്രചരിക്കുന്നത്. എന്നാൽ, ഈ വിഡിയോ ബംഗ്ലദേശിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഹത്രാസിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ ദൃശ്യമാണിത്.വാസ്തവമറിയാം
∙ അന്വേഷണം
"ബംഗ്ലദേശിൽ, കൊച്ചുകുഞ്ഞുങ്ങൾ മുതൽ 70വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളെ വരെ ജിഹാദികൾ കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് കൊന്ന് തള്ളുകയും ചെയ്തു! നിസ്സഹായരായ, നിർഭാഗ്യരായ, ഈ സ്ത്രീകളിൽ നമ്മുടെ അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും നമ്മൾ കാണുന്നില്ലേ!?.." എന്ന് തുടങ്ങുന്ന കുറിപ്പോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം
വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ വിഡിയോ 2024 ജൂലൈ 3ന് അഭിനന്ദൻ കുമാർ എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നതായി കണ്ടെത്തി. ഉത്തർപ്രദേശിലെ ഹത്രാസിൽ നിന്നുള്ളതാണെന്ന വിവരണത്തോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത് ഷേഖ് ഹസീന രാജ്യം വിട്ടതിന് ശേഷമാണ്. 2024 ആഗസ്റ്റ് 5നാണ് ഷേഖ് ഹസീന ബംഗ്ലദേശ് വിടുന്നത്. ഇതിന് മുമ്പ് തന്നെ വൈറൽ വിഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നുമുണ്ട്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ ഉത്തർപ്രദേശിലെ ഹത്രാസിലുള്ള ലേഖകൻ രാജേഷ് സിംഗാളുമായി ബന്ധപ്പെട്ടു. ഹത്രാസിലെ സിക്കന്ദ്രറാവുവിൽ ഭോലെ ബാബ എന്ന നാരായൺ സാകർ ഹരിയുടെ സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങളാണ് ഈ വിഡിയോയിൽ കാണുന്നതെന്ന് രാജേഷ് വ്യക്തമാക്കി. തിക്കിലും തിരക്കിലും അകപ്പെട്ട് പരിക്കേറ്റവരെ ചികിത്സയ്ക്കായി കൊണ്ടുവന്ന ട്രോമാ സെന്ററിന് മുന്നിൽവച്ചാണ് വിഡിയോ പകർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സത്സംഗത്തിനിടെയുണ്ടായ തിരിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ചതുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടുകളും ഞങ്ങൾ പരിശോധിച്ചു. ഇതിൽ ചിലവയിൽ വൈറൽ വിഡിയോയിൽ കാണുന്നതിന് സമാനമായ ദൃശ്യങ്ങളുണ്ട്. ഇന്ത്യ ടുഡേ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ഉപയോഗിച്ച ചിത്രത്തിന് വൈറൽ വിഡിയോയുമായി സാമ്യതയുണ്ട്. സിക്കന്ദ്ര റാവു ട്രോമ സെന്ററിൽ വച്ചാണ് ഈ ചിത്രം എടുത്തതെന്ന് ചിത്രത്തിന്റെ അടിക്കുറിപ്പിൽ വ്യകത്മാക്കുന്നുമുണ്ട്. താരതമ്യ ചിത്രം കാണാം
റിപ്പോർട്ടുകൾ പ്രകാരം 2024 ജൂലൈ 2ന് സൂരജ് പാൽ സിങ് എന്നും ഭോലെ ബാബയെന്നും അറിയപ്പെടുന്ന നാരായൺ സാകർ ഹാരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സത്സംഗിനിടെ തിക്കിലും തിരക്കിലും പെട്ട് 120 ഓളം ആളുകൾ കൊല്ലപ്പെട്ടിരുന്നു.
ലഭ്യമായ വിവരങ്ങളിൽ നിന്നും ബംഗ്ലദേശിൽ കൊല്ലപ്പെട്ട ഹിന്ദു സ്ത്രീകളുടെ ദൃശ്യം എന്ന രീതിയിൽ പ്രചരിക്കുന്നത് ഉത്തർപ്രദേശിലെ ഹത്രാസിൽ തിക്കിലും തിരക്കിലും അകപ്പെട്ട് മരിച്ചവരുടെ ദൃശ്യമാണെന്ന് വ്യക്തമായി.
∙ വാസ്തവം
വൈറൽ വിഡിയോ ബംഗ്ലദേശിൽ നിന്നുള്ളതല്ല. 2024 ജൂലൈ 2ന് ഉത്തർപ്രദേശിലെ ഹത്രാസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ദൃശ്യമാണിത്.
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )
English Summary: The viral video is not from Bangladesh. This is the scene of those killed in a stampede in Hatras, Uttar Pradesh on July 2, 2024