ഇന്ത്യയോട് യുദ്ധത്തിന് തയ്യാറെന്ന് ബംഗ്ലദേശ് സൈന്യം? വാസ്തവമിതാണ് | Fact Check
ബംഗ്ലദേശിലെ ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറാണെന്ന് ബംഗ്ലദേശ് സൈന്യത്തിന്റെ തലവൻ പറഞ്ഞതായി അവകാശപ്പെടുന്ന ഒരു വിഡിയോ വൈറലാണ്. സൈനിക തൊപ്പി ധരിച്ച ഒരാൾ ബംഗാളി ഭാഷയിൽ പ്രസംഗിക്കുന്നതായി വിഡിയോയിൽ

ബംഗ്ലദേശിലെ ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറാണെന്ന് ബംഗ്ലദേശ് സൈന്യത്തിന്റെ തലവൻ പറഞ്ഞതായി അവകാശപ്പെടുന്ന ഒരു വിഡിയോ വൈറലാണ്. സൈനിക തൊപ്പി ധരിച്ച ഒരാൾ ബംഗാളി ഭാഷയിൽ പ്രസംഗിക്കുന്നതായി വിഡിയോയിൽ കാണാം.എന്നാൽ, പ്രചാരത്തിലുള്ള വിഡിയോയിലുള്ളത് ബംഗ്ലദേശ് സൈന്യത്തിന്റെ തലവനല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സൈന്യത്തിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് ഇത്.
∙ അന്വേഷണം
"ആത്മഹത്യ ചെയ്യാൻ ഇരിക്കുന്നവന്റെ അതിമോഹം.ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറാണെന്ന് ബംഗ്ലദേശ് ആർമി ജനറൽ " എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം കാണാം
വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാന വിഡിയോ ബംഗ്ലദേശി ചാനലായ 'ജമുന ടിവി'യുടെ യൂട്യൂബ് ചാനലിൽ കണ്ടെത്തി. 2024 ഡിസംബർ 7ന് പങ്കുവച്ചിരിക്കുന്ന ഈ വിഡിയോയിൽ "റിട്ടയേർഡ് ആർമി ഓഫീസർ" എന്ന് ഇംഗ്ലീഷിൽ തലക്കെട്ടും നൽകിയിട്ടുണ്ട്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ കീവേഡ് സെർച്ചിലൂടെ വിഡിയോയിലുള്ള പരിപാടിയുമായി ബന്ധപ്പെട്ട നിരവധി മാധ്യമ റിപ്പോർട്ടുകൾ ലഭ്യമായി. ‘ഷോമോയർ അലോ’ എന്ന മാധ്യമം റിപ്പോർട്ട് ചെയ്‌തതനുസരിച്ച് 2024 ഡിസംബർ 7ന് നടന്ന ഒരു പ്രതിഷേധത്തിന്റ് വിഡിയോയാണ് ഇത്. "ഇന്ത്യൻ ആക്രമണത്തിനെതിരെയുള്ള ഐക്യം" എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഈ പ്രതിഷേധം നടന്നത്.
ബംഗ്ലദേശ് ആർമിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ് ഈ പ്രകടനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ധാക്കയിലെ RAOWA ക്ലബ്ബിലാണ് ഈ പ്രകടനം നടന്നത്. ബംഗ്ലദേശ് ആർമിയിലെ വിരമിച്ച ഓഫീസർമാരുടെ വെൽഫെയർ അസോസിയേഷനാണ് RAOWA.
വൈറൽ വിഡിയോയിൽ വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ നടത്തിയ പ്രസ്താവന പല വാർത്തകളിലും പരാമർശിച്ചിട്ടുണ്ട്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും രാജ്‌നാഥ് സിങ്ങിനും മുന്നറിയിപ്പ് നൽകിയയാളുടെ പേര് റിട്ടയേർഡ് കേണൽ മനീഷ് ദിവാൻ എന്നാണ്. ഒരു വാർത്തയിലും ഇദ്ദേഹം നിലവിലെ സൈനിക ഉദ്യോഗസ്ഥനാണെന്ന് പറയുന്നില്ല.
ബംഗ്ലദേശ് സൈന്യം ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകുന്ന എന്തെങ്കിലും പ്രസ്താവന നടത്തിയിരുന്നെങ്കിൽ അത് വലിയ വാർത്തയാകുമായിരുന്നു. ഇത്തരം റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല.
2024 നവംബർ 6ന് ഇന്ത്യയുടെ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയും ബംഗ്ലദേശ് ആർമി ചീഫ് ജനറൽ വാക്കർ-ഉസ്-സമാനും വിഡിയോ കോളിലൂടെ സംസാരിച്ചിരുന്നുവെന്ന് ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ യോഗത്തിൽ ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ ചർച്ച ചെയ്തു. 2024 ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 2024 ഡിസംബർ 9 ന് ധാക്കയിൽ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാരുടെ യോഗവും നടന്നിരുന്നു.
ലഭ്യമായ വിവരങ്ങളിൽ നിന്നും വൈറൽ വിഡിയോയിലുള്ളത് ബംഗ്ലദേശ് സൈനിക മേധാവിയല്ലെന്നും സൈന്യത്തിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണെന്നും വ്യക്തമായി.
∙ വാസ്തവം
ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറാണെന്ന് പറയുന്ന വിഡിയോയിലുള്ളത് ബംഗ്ലദേശ് സൈനിക മേധാവിയല്ല. സൈന്യത്തിൽ നിന്നും വിരമിച്ച റിട്ടയേർഡ് കേണൽ മനീഷ് ദിവാൻ എന്നയാളാണ്.
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )
English Summary: It is not the Bangladesh army chief in the video who says he is ready for war with India