Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2.11 കോടി രൂപയുടെ സ്കൂട്ടർ

vespa-98-cc-1946-4 Piaggio - Vespa 98 cc - Serie 0 - 1946

ലോകത്തിൽ ഇപ്പോഴുള്ളതിൽ ഏറ്റവും പഴക്കമേറിയ വെസ്പ സ്കൂട്ടർ ലേലത്തിന്. ഇതിനു മൂന്നു ലക്ഷം യൂറോ (2.11 കോടി രൂപ) വില കിട്ടുമെന്നാണു പ്രതീക്ഷ. ഒരു ഓൺലൈൻ ലേല സൈറ്റിലാണ് വെസ്പ ലേലത്തിനെത്തിയിരിക്കുന്നത്. മാർച്ച് 28 വരെയാണ് ലേലം വിളിക്കാനുള്ള അവസരം. 98 സിസി സിംഗിൾ സിലിണ്ടർ എൻജിൻ 2 സ്ട്രോക്ക് എയർ കൂൾഡ് എൻജിനാണ് വെസ്പയിൽ ഉപയോഗിക്കുന്നത്. മൂന്ന് സ്പീഡാണ് ഗിയർബോക്സ്. 1946 ലാണ് ഈ സ്കൂട്ടർ നിർമിച്ചത്.

vespa-98-cc-1946-3 Piaggio - Vespa 98 cc - Serie 0 - 1946

1953ൽ ‘റോമൻ ഹോളിഡേ’ എന്ന പ്രശസ്തമായ ചലച്ചിത്രത്തിൽ ഈ സ്കൂട്ടറും ചിത്രീകരിച്ചിട്ടുണ്ട്. വെസ്പ സ്കൂട്ടറുകളുടെ ചരിത്രം രണ്ടാം ലോകയുദ്ധത്തിന്റെ അവസാന ഘട്ടത്തിലേക്കു നീളുന്നതാണ്. പിയാജിയോ എന്ന ഇറ്റലിയിലെ കമ്പനി യുദ്ധവിമാനങ്ങളാണുണ്ടാക്കിയിരുന്നത്. എന്നാൽ, രണ്ടാം ലോകമഹായുദ്ധത്തിൽ ഇറ്റലി ജർമനിയുമായി സഹകരിച്ചിരുന്നതുകൊണ്ട് കമ്പനിയെ പിന്നീടു യുദ്ധവിമാനങ്ങൾ നിർമിക്കാൻ അനുവദിച്ചില്ല. 

vespa-98-cc-1946-2 Piaggio - Vespa 98 cc - Serie 0 - 1946

തുടർന്ന് അവർ വെസ്പ സ്കൂട്ടറുകളുടെ നിർമാണത്തിലേക്കു തിരിഞ്ഞു. അങ്ങനെ നിർമിച്ചവയിൽ മൂന്നാമത്തേതാണ് ഇപ്പോൾ ലേലത്തിനെത്തിയിട്ടുള്ളത്. ഈ മാതൃകയിലുള്ള 60 സ്കൂട്ടറുകൾ വെസ്പ നി‍ർമിച്ചു. ലേലത്തിൽ വച്ചിട്ടുള്ള സ്കൂട്ടർ പുരാവസ്തുക്കൾ ശേഖരിക്കുന്ന ഒരാളുടെ പക്കലോ ഒരു മ്യൂസിയത്തിലോ എത്തുമെന്നും അത് ഇറ്റലിയുടെ ചരിത്രം വരും തലമുറകൾക്കു പകർന്നു കൊടുക്കാൻ നിമിത്തമാകുമെന്നും കരുതുന്നു.– ഓൺലൈൻ ലേലത്തിനു നേതൃത്വം നൽകുന്ന വെസ്പ വിദഗ്ധൻ ഡേവിഡെ മാരെല്ലി പ്രത്യാശ പ്രകടിപ്പിച്ചു.