Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാക്സി പിടിച്ചു; ബിൽ വന്നത് 149 കോടി രൂപ

ola-bill Image Source: Facebook

ചെറിയ യാത്രകളിൽ ഓട്ടോയെക്കാൾ ലാഭമാണ് ചിലപ്പോൾ ഓൺലൈൻ ടാക്സികൾ. എന്നാൽ മുംബൈ സ്വദേശിയായ സുഷിൽ നർസിയാന്റെ അനുഭവം മറ്റൊന്നാണ്. മുംബൈയിലെ ചെറിയ യാത്രയ്ക്ക് വന്ന ബിൽ കണ്ട് സുഷിലിന്റെ കണ്ണു തള്ളി. 1491051648 രൂപയാണ് ചെയ്യാത്ത യാത്രയ്ക്ക് ബില്ല് വന്നത്. ഏപ്രിൽ ഒന്നിനായിരുന്നതുകൊണ്ട് ഓലയുടെ വക ഏപ്രിൽ ഫൂള്‍ പരീക്ഷണമാണെന്ന് ആദ്യം കരുതിയെങ്കിലും ബിൽ അടയ്ക്കാതെ പുതിയ റൈഡ് ബുക്ക് ചെയ്യാൻ സാധിക്കില്ല എന്ന് വന്നതോടെയാണ് സംഗതി സീരിയസാണെന്ന് സുഷിലിന് മനസിലായത്. 

ola-bill-1 Image Source: Facebook

ഏപ്രിൽ ഒന്നിന് വൈകിട്ടാണ് സുഷിൽ ഓല ടാക്സി ബുക്കുചെയ്തത്. എന്നാൽ തന്നെ പിക്കുചെയ്യാൻ വന്ന സ്വിഫ്റ്റ് ഡിസയർ കാറിന്റെ ഡ്രൈവറുടെ ഫോൺ ഓഫായി പോയതിനാൽ റൈഡ് ക്യാൻസലാകുകയായിരുന്നു. എന്നാൽ റൈഡ് ക്യാൻസലായിട്ടും തന്റെ ഓല അക്കൗണ്ടിൽ നിന്ന് 127 രൂപ കമ്പനി ഈടാക്കിയെന്നും സുഷിൽ പറയുന്നു. കൂടാതെ 127 കിഴിച്ചുള്ള ബാക്കി തുക അടയ്ക്കണമെന്ന് മെസേജും വന്നത്രേ.

ചെയ്യാത്ത 300 മീറ്റർ യാത്രയ്ക്ക് വന്ന 149 കോടിയുടെ ബില്ല് സുഷിൽ ട്വീറ്റ് ചെയ്തതോടെ വിഷയം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. ചില സാങ്കേതിക കാരണങ്ങളാലാണ് ഇത് സംഭവിച്ചതെന്നും രണ്ടു മണിക്കൂറിലൂള്ളിൽ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട 127 രൂപ തിരിച്ചു നൽകുമെന്നും ഓല പറയുന്നു. കൂടാതെ 1491051648 സ്പെഷ്യൽ വൗച്ചർ കോഡും സുഷിലിന് ഓല നൽകി.

Your Rating: