Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേളി മാണിയുടെ യാത്ര ഇനി ബിഎം‍ഡബ്ല്യുവിൽ

Pearly-Mani1

ചാനല്‍ അവതാരകയായി എത്തി മലയാള ടെലിവിഷൻ രംഗത്ത് തന്റെ സാന്നിധ്യമുറപ്പിച്ച താരമാണ് പേളി മാണി. ഒരുവട്ടംകണ്ടവരൊന്നും അത്രപെട്ടെന്ന് പേളിയെ മറന്നുപോകില്ല. ബിഎം‍‍ഡബ്ല്യുവിന്റെ ഉൽപന്നനിരയിലെ ഏറ്റവും മികച്ച ലക്ഷ്വറി കാറുകളുള്ള 5 സീരീസ് നിരയിലെ 520 ഐയാണ്സ്വന്തമാക്കിയിരിക്കുകയാണ് താരം. പേളി തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഈ വിവരം. ബിഎം‍ഡബ്ല്യു സ്വന്തമാക്കാൻ കഴിഞ്ഞതിൽ ഫേസ്ബുക്ക് പോസ്റ്റിൽ പ്രേക്ഷകരോടും ദൈവത്തോടും നന്ദി പറയുന്നുമുണ്ട് പേളി.

Pearly-Mani-bmw2

1998 സിസി എൻജിൻ ഉപയോഗിക്കുന്ന 520 ഐ കാർ കൊച്ചിയിലെ പ്രീ ഓൺഡ് ലക്ഷ്വറി കാറുകളുടെ ഷോറൂമായ ഹർമൻ മോട്ടോഴ്സില്‍ നിന്നുമാണ് പേളി സ്വന്തമാക്കിയത്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി കാർ 530 ഡി മലയാളത്തിന്റെ പ്രിയ താരം ടിനി ടോമും അടുത്തിടെ ഇവിടെ നിന്നും സ്വന്തമാക്കിയിരുന്നു.