Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴയിൽ ഒടിഞ്ഞുവീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ടാറ്റ ഹെക്‌സ

Tata Hexa Tata Hexa

സ്വന്തം വാഹനങ്ങളുടെ കരുത്തും നിർമാണ നിലവാരവും തെളിയിക്കാൻ നിർമാതാക്കൾ ശ്രമിക്കാറുണ്ട്. ക്രാഷ് ടെസ്റ്റുകളെയാണ് മിക്കപ്പോഴും അതിനുവേണ്ടി ആശ്രയിക്കുന്നത്. എന്നാൽ ടാറ്റയ്ക്ക് അത്തരമൊരു അവസരം പ്രകൃതി തന്നെ നൽകിയിരിക്കുന്നു. മുംബൈ മഴയിൽ കടപുഴകി വീണ മരത്തിന്റെ അടിയിൽ നിന്ന് രക്ഷപ്പെട്ട ഹെക്സയുടെ ചിത്രമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ‌ വൈറൽ.

tata-hexa-accident-1 Tata Hexa

മുംബൈയിൽ ഹെക്സയ്ക്ക് മുകളിൽ കടപുഴകി വീണ ഭീമന്‍ മരത്തിന് കീഴില്‍ ഈ എസ്‌യുവി തകര്‍ന്നടിഞ്ഞുവെന്നാണ് ആദ്യം കരുതിയതെങ്കിലും ഫലം തികച്ചും വ്യത്യസ്തമായിരുന്നു. വാഹനത്തിന് കാര്യമായ പരിക്കുകൾ പറ്റിയെങ്കിലും യാത്രക്കാർക്ക് സുരക്ഷിതമാണ് ഹെക്സ എന്നാണ് അപകടത്തിൽ നിന്ന് മനസിലാകുന്നത്.

tata-hexa-accident-2 Tata Hexa

നേരത്തെ  41,413 കിലോഗ്രാം ഭാരമുള്ള  ബോയിങ് 737–800 വിമാനത്തെ വലിച്ച് ടാറ്റയുടെ പ്രീമിയം ക്രോസ്ഓവറാണ് ഹെക്സ റെക്കോർഡിട്ടിരിക്കുന്നു. രണ്ട് ഡീസൽ എൻജിൻ വകഭേദങ്ങളോടെ ഓട്ടമാറ്റിക്ക്, മാനുവൽ ട്രാൻസ്മിഷനുകളിൽ ഹെക്സ ലഭ്യമാണ്. മാനുവൽ ട്രാൻസ്മിഷനോടെ മാത്രം ലഭിക്കുന്ന ‘ഹെക്സ എക്സ് ഇ’യിൽ 150 ബി എച്ച് പി കരുത്തു സൃഷ്ടിക്കുന്ന ‘വാരികോർ 320’ എൻജിന് അഞ്ചു സ്പീഡ് ട്രാൻസ്മിഷണ്.

tata-hexa-accident Tata Hexa

ഓട്ടമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളോടെ ലഭിക്കുന്ന ‘ഹെക്സ എച്ച് എമ്മി’നു കരുത്തേകുക ‘വാരികോർ 400’ എൻജിനാണ്, 156 ബി എച്ച് പി വരെ കരുത്തു സൃഷ്ടിക്കും ഈ എൻജിൻ. ‘വാരികോർ 400’ എൻജിനുള്ള മുന്തിയ വകഭേദമായ ‘ഹെക്സ എക്സ് ടി’യിൽ ഫോർ ബൈ ടു ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെയും ഫോർ ബൈ ഫോർ മാനുവൽ ട്രാൻസ്മിഷനോടെയും ലഭിക്കും. 11.99 ലക്ഷം മുതൽ 17.40 ലക്ഷം വരെ.