Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോട്ടിൽ നിന്ന് മറ്റൊരു ബോട്ടിലേക്ക് ബൈക്കിൽ തലകുത്തനെ ചാട്ടം, ലോകത്തെ ‍ഞെട്ടിച്ച റെക്കൊർഡ് പ്രകടനം

Travis Pastrana's  Barge-To-Barge Backflip Travis Pastrana's Barge-To-Barge Backflip

പല ചരിത്ര മുഹൂർത്തങ്ങള്‍ക്കും ലണ്ടനിലെ തേംസ് നദി സാക്ഷിയായിട്ടുണ്ട്. ലോകത്തെ പിടിച്ചു കുലുക്കിയ പല സംഭവങ്ങളും ഈ നദിയുടെ തീരത്ത് അരങ്ങേറിയിട്ടുണ്ട്. അടുത്തിടെ തേംസ് നദി സാക്ഷിയായത് ഒരു ലോക റെക്കോർഡ് പ്രകടനത്തിനായിരുന്നു. രണ്ട് ബാർജുകൾക്കിടയില്‍ (ചരക്കുകയറ്റുന്ന വലിയ ബോട്ട്) ബൈക്കിൽ തലകുത്തനെ ചാടി റെക്കോർഡ് സൃഷ്ടിച്ചത് സ്റ്റണ്ട്മാനായ ട്രെവിസാണ്. നിട്രോ സർക്കസ് ലൈവ് ഷോയ്ക്ക് വേണ്ടിയാണ് ട്രെവിസ് അപകടകരമായ ഈ സ്റ്റണ്ട് നടത്തിയത്. 

Travis Pastrana's World First Barge-to-Barge Backflip

രണ്ട് ബാർജുകളിലായി ഒരുക്കിയ റാമ്പിലായിരുന്നു പ്രകടനം. 75 അടി അകലത്തിൽ നിർത്തിയിരുന്ന ഒരു ബാർജിൽ നിന്ന് അടുത്ത ബാർജിലേക്കാണ് ട്രെവസ് കരണം മറിഞ്ഞുള്ള ചാട്ടം നടത്തിയത്. ചാടാനുള്ള മുന്നൊരുക്കത്തിന് വാഹനം 150 അടി നീളമുള്ള റാമ്പിലൂടെ ഓടിക്കാം. അടുത്ത ബാർജിലേക്ക് വാഹനം പറന്നെത്തിയാൽ 36 അടിക്കുള്ളിൽ വാഹനം നിർത്തണം. സ്ഥലപരിധി അത്ര മാത്രമാണ്. നദിയുടെ പ്രവചനാതീതമായ സ്വഭാവവും ഈ പ്രകടനത്തെ കൂടുതൽ അപകടകരമാക്കുന്നു.  കൂടാതെ ലോകത്ത് ആദ്യമായാണ് ഒരാൾ ഇത്തരത്തിലൊരു പ്രകടനത്തിന്  ശ്രമിക്കുന്നത്.