ഇതൊരു ഹോളിവുഡ് സിനിമയുടെ ട്രെയിലറല്ല, ബോളിവുഡിന്റെ കിംഗ് ഖാൻ ഷാറുഖിന്റെ പുതിയ ചിത്രം ദിൽവാലെയിലെ ആക്ഷൻ രംഗങ്ങളുടെ മെയ്ക്കിങ് വിഡിയോയാണ്. ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന ആക്ഷൻ രംഗങ്ങളുള്ള ചിത്രത്തിൽ നിരവധി കാറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഹമ്മർ, ബെന്റ്ലി, ലാന്റ് റോവർ, ബിഎംഡബ്ല്യു, ജാഗ്വർ, ഔഡി തുടങ്ങി ലക്ഷ്വറി കാറുകളുടെ നീണ്ട നിര തന്നെയുണ്ട് ആക്ഷൻ രംഗത്ത്.
ക്ലൈമാക്സിലെ ആക്ഷൻ രംഗത്തിന് മാത്രമായി 200 സ്റ്റണ്ട്മാൻമാരെയാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിലെ കാർ ചെയ്സിങ് രംഗങ്ങൾക്ക് വേണ്ടിമാത്രമായി ബള്‍ഗേറിയയിൽ നിന്നും സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള സ്റ്റണ്ട് ടീമുകളെയാണ് സംവിധായകൻ റോഹിത് ഷെട്ടി ക്ഷണിച്ചത്.
Dilwale | Heart behind Action | Shah Rukh Khan, Rohit Shetty
ചെന്നൈ എക്സ്പ്രസിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലേ. കജോൾ നായികയായി എത്തുന്ന ചിത്രം റൊമാന്റിക് ആക്ഷൻ എന്റർടെയ്നറാണ്. ബോളിവുഡിന്റെ എവർഗ്രീൻ ജോഡികൾ ഒന്നിച്ചെത്തുന്ന ചിത്രം ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബാസിഘർ, കരൺ അർജുൻ, കുഛ് കുഛ് ഹോതാഹെ, കഭി ഖുശി കഭി ഗം എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചിരുന്നു. 2010 ൽ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാനാണ് ഇരുവും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. വരുണ്‍ ധവാന്‍, കൃതി സനോണ്‍, വിനോദ് ഖന്ന തുടങ്ങിയവരും ഉണ്ടാവും. റെഡ്ചില്ലീസ് എന്റര്‍ടെയ്ന്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.