Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി ബലേനൊ എക്ലാസ്, മലപ്പുറത്തെ ബെൻസ്

maruthi-benz

മെഴ്‌സഡീസ് ബെന്‍സ് എല്ലാവരുടേയും സ്വപ്‌നമാണ്. എല്ലാവര്‍ക്കും ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിക്കണമന്നെില്ല. അതിനുവേണ്ടി ചിലപ്പോള്‍ ചിലര്‍ ചില വളഞ്ഞ വഴികള്‍ സ്വീകരിക്കും. അങ്ങനെയാണ്  മലപ്പുറം തിരൂര്‍ തൂവക്കാട് സ്വദശേി മുഹമ്മദിന്റെ പേരിലുള്ള കെഎല്‍ 55 യു 90 റജിസ്‌ട്രേഷന്‍ നമ്പറിലുള്ള മാരുതി ബലേനൊ ബെൻസായി മാറിയത്. മൂന്നു ലക്ഷം രൂപ മുടക്കിയെങ്കിലും ഒറ്റ നോട്ടത്തില്‍ ബെന്‍സ് എ ക്ലാസല്ലെന്ന് ആരും പറയില്ല. 

benz-maruthi

മാരുതി ബലേനൊയുടെ ഉടമ തന്റെ സുഹൃത്തിന് നല്‍കിയ കാറായിരുന്നു അത്. സുഹൃത്താണ് തൃശൂരിലെ മോഡിഫിക്കഷേന്‍ വര്‍ക്ക്ഷോപ്പില്‍ വെച്ചാണ് ബെൻസാക്കി മാറ്റിയത്. ബലേനൊ ബെൻസായി ഏറെനാള്‍ ഓടിയങ്കെിലും പ്രശ്‌നം തുടങ്ങുന്നത് ഉടമയും സുഹൃത്തും തമ്മിലുള്ള അസ്വാരസ്യങ്ങളിലൂടെയാണ്. കാറിനെ ചൊല്ലി കലഹിച്ച ഇവര്‍ ഒത്തുതീര്‍പ്പിലെത്തുകയും കാര്‍ ആര്‍.സി. ഉടമയ്ക്ക് തിരിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം അനധികൃതമായി മോഡിഫിക്കഷേന്‍ ചെയ്തു എന്നൊരു പരാതി ഉടമയുടെ സുഹൃത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കി. തുടര്‍ന്ന് തിരൂര്‍ എം.വി.ഐയുടെ അന്വേഷണത്തിന്റെ ഫലമായാണ് കാര്‍ കണ്ടെത്താന്‍ സാധിച്ചത്. 

benz-maruti-4

ബെൻസ് എക്ലാസിന്റെ ബമ്പറും ഗ്രില്ലും ലോഗോയുമല്ലൊം നല്‍കി കൂടാതെ വീലുകളും ഡാഷ്‌ബോര്‍ഡും മാറി ഓര്‍ജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റായി മാറിയിരുന്നു ബലേനൊ.  കല്‍പകഞ്ചരേിയിലെ വില്‍പന കേന്ദ്രത്തില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചതോടെ രൂപമാറ്റം പുലിവാലാകുമെന്ന് മനസിലാക്കിയ ആര്‍.സി. ഉടമ മഞ്ചേരിയിലെ സ്ഥാപനം വഴി വില്‍പന നടത്താന്‍ ശ്രമിച്ചിരുന്നു. അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ കാറിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കാനായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ ആദ്യ തീരുമാനം. എന്നാല്‍ രൂപമാറ്റം വരുത്തിയ ഭാഗങ്ങള്‍ സ്വന്തം ചിലവില്‍ ഉടമസ്ഥന്‍ തന്നെ പൊളിച്ചുമാറ്റി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു. ഇതോടെ അധികൃതര്‍ കടുത്ത നടപടികള്‍ക്ക് മുതിര്‍ന്നില്ല.

മോഡിഫിക്കേഷനുകള്‍ നിയമ വിരുദ്ധം

benz-maruti-3

വാഹനത്തിന്റെ ഘടനയ്ക്ക് മാറ്റം വരുത്തുന്ന മോഡിഫിക്കേഷനുകള്‍ മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരം കുറ്റകരമാണ്. നിയമപ്രകാരം നിറം മാറ്റാമെങ്കിലും മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. വന്‍തുക മുടക്കി ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കാന്‍ കഴിയാത്തവര്‍ തങ്ങളുടെ വാഹനങ്ങള്‍ മോഡിഫൈ ചെയ്യുന്നു. വാഹനം റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആര്‍.സി. ബുക്കില്‍ രേഖപ്പെടുത്തുന്ന വസ്തുക്കളും ഘടകങ്ങളുമല്ലാതെ വേറെ എന്തെങ്കിലും സാധനം ഘടിപ്പിച്ചിട്ടുണ്ടെന്നു മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്കു ബോധ്യമായാല്‍ നടപടി ഉറപ്പാണ്. ചിലപ്പോള്‍ നിങ്ങള്‍ അധികമായി ഘടിപ്പിച്ചിട്ടുള്ള വസ്തുക്കളുടെ മൊത്തം തുകയായിരിക്കും പിഴയായി ഈടാക്കുക. ആര്‍ടി ഓഫീസില്‍ നിന്ന് പ്രത്യേക അനുമതിയോടെ ഫീസ് അടച്ചാല്‍  നിറമാറ്റം വരുത്തുവാന്‍ സാധിക്കും. അതു മാത്രമാണ് നിയമപ്രകാരം അനുവദിക്കുന്ന മോഡിഫിക്കഷേന്‍.