Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെസയെ തകർക്കാൻ എത്തുന്നത് ജീപ്പ് അല്ല, ഫിയറ്റ് റെനഗേഡ്

jeep-renegade Renegade

ജീപ്പ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചെറു എസ് യു വിയാണ് റെനഗേഡ്. അമേരിക്കൻ നിർമാതാക്കളുടെ ഏറ്റവും ചെറിയ എസ് യു വികളിലൊന്നായി റെനഗേഡ് എത്തുന്നത് ജീപ്പിന്റെ ലേബലിൽ ആയിരിക്കില്ല. ഫിയറ്റിന്റെ ലേബലിൽ റെനഗേഡിലെ പുറത്തിക്കാനാണ് എഫ്സിഎ ഉദ്ദേശിക്കുന്നത് എന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. റെനഗേഡ് എന്ന പേരുപയോഗിക്കാതെ മറ്റൊരു പേരിലായിരിക്കും വാഹനം പുറത്തിറങ്ങുക.

കമ്പനിയിൽ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും ജീപ്പിനെ പ്രീമിയം ബ്രാൻഡായി നിലനിർത്താനുള്ള എഫ്സിഎയുടെ തിരുമാനത്തിന്റെ ഭാഗമായാണ് ഫിയറ്റിന്റെ ലേബലിൽ ചെറു എസ് യു വിയെ പുറത്തിറക്കുന്നത്.  ഇന്ത്യൻ വാഹന വിപണിയിൽ ഏറെ തരംഗങ്ങൾ‌ സൃഷ്ടിച്ച കോംപസിന് ശേഷം ജീപ്പ് റെനഗേഡിനെ പുറത്തിറക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഫിയറ്റിന്റെ ലേബലിൽ റെനഗേഡ് എത്തിയാൽ ജീപ്പിന്റെ അടിസ്ഥാന മോഡലായി കോംപസ് തുടരും.

മാരുതി വിറ്റാര ബ്രെസ, ഫോഡ‍് ഇക്കോസ്പോർട് തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും റെനഗേഡ് പ്രധാനമായും മത്സരിക്കുക. കോംപസിനെ നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന റെനഗേഡിന് 4232 എംഎം നീളവും 2022 എംഎം വീതിയുമുണ്ടാകും. ക്രേറ്റയെക്കാൾ 40 എംഎം നീളക്കുറവും 242 എംഎം വീതി കൂടുതലുമാണ് റെനഗേഡിന്. കോംപസിലൂടെ എസ് യു വി സെഗ്മെന്റിൽ ലഭിച്ച ജനപിന്തുണ കൂട്ടാനായിരിക്കും റെനഗേഡിലൂടെ കമ്പനി ശ്രമിക്കുന്നത്.

കോംപസിൽ ഉപയോഗിക്കുന്ന എൻജിനുകൾ തന്നെയാണ് റെനഗേഡിലുമെങ്കിലും ഇവയുടെ കരുത്തു കുറഞ്ഞ വകഭേദമായിരിക്കും. തുടക്കത്തിൽ 140 ബിഎച്ച്പി കരുത്തുൽപ്പാദിപ്പിക്കുന്ന 2 ലീറ്റർ‌ ഡീസൽ എൻജിനും 1.4 ലീറ്റർ പെട്രോൾ എൻജിനായിരിക്കുമെങ്കിലും പിന്നീട് മാരുതി എസ് ക്രോസിന്റെ ആദ്യ തലമുറയിൽ ഉപയോഗിച്ചിരുന്ന 1.6 ലീറ്റർ മൾട്ടി ജെറ്റ് എൻജിനും എത്തിയേക്കാം. പത്തു ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങൾ കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. യുകെ വിപണിയിലുള്ള റൈറ്റ് ഹാൻഡ് ഡ്രൈവ് റെനഗേഡിലെ വലിയ മാറ്റങ്ങളില്ലാതെയാകും ഇന്ത്യയിൽ അവതരിപ്പിക്കുക.