അത്ഭുത കാഴ്ച്ചകളാണ് ചൈനയിലെ ടിയാൻമെൻ പർവ്വതം ഒരുക്കിയിരിക്കുന്നത്. 99 ഹെയർപിൻ വളവുകൾ കയറി മലയുടെ മടിത്തട്ടിലെത്തിയാൽ ലഭിക്കുന്ന അവിശ്വസനീയമായ കാഴ്ചകളാണ് ആരുടേയും മനം നിറയും. താഴെ വളഞ്ഞു പുളഞ്ഞ് കിടക്കുന്ന റോഡുകളും മുകളിലേയ്ക്ക് നോക്കിയാൽ 999 പടികൾ കടന്നാലുള്ള സ്വർഗ്ഗവും. സഞ്ചാരികൾ നടന്നു കയറാൻ പോലും ഭയപ്പെടുന്ന ഈ പടികളിലൂടെ ഓടി റേഞ്ച് റോവർ അങ്ങ് സ്വർഗ കവാടത്തിൽ എത്തിയിരിക്കുന്നു.
99 ഹെയർപിൻ വളവുകൾ, 45 ഡിഗ്രിവരെ ചെരിവുള്ള 999 സ്റ്റെപ്പുകൾ സാധാരണക്കാർ ഭയക്കുന്ന ഈ ഉദ്യമം ഏറ്റെടുത്തു വിജയിപ്പിച്ചത് ലേ മാൻസ് വിജയിയും പാനസോണിക് ജാഗ്വർ റേസിങ് റിസേർവ് ആന്റ് ഹോ പിൻ തുങ്ങാണ്. ആദ്യമായിട്ടാണ് ഒരു വാഹനം സ്വർഗ കവാടത്തിൽ എത്തുന്നത്.
റേഞ്ച് റോവറിന്റെ പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡലായ പി400ഇ ആണ് ഈ അഭ്യാസത്തിന് ഉപയോഗിച്ചത്. 404 പിഎസ് കരുത്തുള്ള ഈ വാഹനം അനയാസം 999 സ്റ്റെപ്പുകൾ ഓടിക്കയറി. 2 ലീറ്റർ പെട്രോൾ എൻജിനും 116 പിഎസ് കരുത്തുള്ള ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന വാഹനത്തിന്റെ പരമാവധി കരുത്ത് 404 പിഎസും ടോർക്ക് 640 എൻഎമ്മുമാണ്. എത്ര ദുർഘടം പിടിച്ച ഓഫ് റോഡ് പാതകളും തരണം ചെയ്യാൻ പ്രാപ്തമാണ് പി 400 എന്ന കാണിക്കുന്നതിനായിരുന്നു ഡ്രാഗൺ ചലഞ്ച് എന്ന പേരിൽ ഈ അഭ്യാസം നടത്തിയത്.