Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊയോട്ട ഫോർച്യൂണറിനെ പറക്കാൻ പഠിപ്പിക്കുന്ന എടിവി

Toyota Fortuner Toyota Fortuner

അതികഠിമായ സാഹചര്യങ്ങളെ തരണം ചെയ്യാൻ നിർമിച്ചിരിക്കുന്നതാണ് എസ് യു വികൾ. റോഡ് ഇല്ലാത്തിടത്തും നിഷ്പ്രയാസം കയറിപോകാൻ സാധിക്കുന്ന എസ് യു വി അന്തരീക്ഷത്തിൽ ഉയർന്ന് ചാടുമോ? ഇല്ലെന്ന് തന്നെയായിരിക്കും ഉത്തരം. എന്നാൽ ടൊയോട്ട ഫോർച്യൂണർ എന്ന കരുത്തൻ എസ് യു വിയെ പറക്കാൻ പഠിപ്പിക്കുകയാണ് ഒരു ഓൾ ടെറൈൻ വെഹിക്കിൾ.

Toyota Fortuner Learning to Fly

റഷ്യയിൽ നിന്നാണ് ഫോർച്യൂണറെ പറക്കാൻ പഠിപ്പിക്കുന്ന എടിവിയുടെ വിഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. ഡേർട്ട് ട്രാക്കിൽ എടിവിയുമായി മത്സരിക്കുന്ന ഫോർച്യൂണറിന്റെ വിഡിയോ കൗതുകമുളവാക്കുന്നത്. അടുത്തിടെ ഇന്ത്യയിൽ ടൊയോട്ട പുറത്തിറക്കിയ ഫോർച്യണർ തന്നെയാണ് വിഡിയോയിലും ഉപയോഗിച്ചിരിക്കുന്നത്. 

ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള പ്രീമിയം എസ് യു വികളിലൊന്നാണ് ടൊയോട്ട ഫോർച്യൂണർ 2.8 ലീറ്റർ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്.  3400 ആർപിഎമ്മിൽ 177 പിഎസ് കരുത്തും 1600 മുതൽ 2400 വരെ ആർപിഎമ്മിൽ 420 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്.