റോയൽ എൻഫീൽഡ് ബൈക്കുകളുടെ എതിരാളിയായി ബജാജ് പുറത്തിറക്കിയ വാഹനമാണ് ഡോമിനർ. ഹൈപ്പർ ടൂറർ എന്ന ഒാമനപേര് നൽകി ബജാജ് പുറത്തിറക്കിയ ഈ വാഹനം ബുള്ളറ്റുകളെക്കാള്‍ എന്തുകൊണ്ടും മികച്ചതാണ് എന്നാണ് കമ്പനി പറയുന്നത്. ആനയെ പോറ്റുന്നത് നിർത്തും എന്ന പേരിൽ ബുള്ളറ്റിനെ കൊട്ടിക്കൊണ്ട് ബജാജ് നിരന്തരം പരസ്യങ്ങൾ നൽകുന്നുണ്ടെങ്കിലും വിൽപ്പന കണക്കുകളിൽ ഡോമിനർ പിന്നിലാണ്.
കരുത്തിലും പെർഫോമൻസിനും മുന്നിൽ നിൽക്കുന്ന ഡോമിനറും ഇന്ത്യയുടെ ക്ലാസിക്ക് ബൈക്കായ ബുള്ളറ്റും തമ്മിലൊരു വടംവലി മത്സരം നടത്തിയാൽ ആരു ജയിക്കും. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് 'ഇന്ത്യന്‍ സ്റ്റഫ്' എന്ന യൂട്യൂബ് ചാനല്‍. 19.8 ബിഎച്ച്പി കരുത്തും 28 എൻഎം ടോർക്കുമുള റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 ഉം 35 ബിഎച്ച്പി കരുത്തും 35 എൻഎം ടോർക്കുമള്ള ഡോമിനറും തമ്മിലായിരുന്നു വടംവലി. അഞ്ച് റൗണ്ടുകളായി അരങ്ങേറിയ മത്സരത്തിൽ ഡോമിനറായിരുന്നു വിജയി.