ഇന്ധന നികുതി; ജനങ്ങളിൽ നിന്നും പിഴിയുന്നത് ഇങ്ങനെ

ഇന്ധന വില റോക്കറ്റ് പോലെ മേലോട്ട് ഉയരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തി നിൽക്കുന്നു ഇപ്പോൾ. വില കൂടിയാലും പ്രതിദിന വിപണി വിലയുടെ അടിസ്ഥാനത്തിൽ പെട്രോളും ഡീസലും വിൽക്കുന്നതു കൊണ്ടു വിലക്കയറ്റം ജനങ്ങളുടെ മേൽ വയ്ക്കാം. വില കുറഞ്ഞാൽ കൂടുതൽ നികുതി ഈടാക്കി വില ‘പിടിച്ചു’ നിർത്താം.

ഇന്ധനവില കണക്കാക്കുന്നതിങ്ങനെ ( ഡൽഹിയിലെ 20–05–2018 ലെ വില)

ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിനു ബാരൽ (വീപ്പ) വില ( 20/05/2018) - 72.5 ഡോളർ( എകദേശം 4930 രൂപ)

ഒരു ബാരൽ = 159 ലീറ്റർ 

ഒരു ലിറ്റർ ക്രൂഡ് ഓയിലിന്റെ വില– 31 രൂപ

∙ പെട്രോൾ 

 അസംസ്കൃത പെട്രോൾ അടിസ്ഥാനവില – 31 രൂപ

 പ്രവേശന നികുതി, ശുദ്ധീകരണം, പ്രവർത്തനച്ചെലവുകൾ – 2.62

 വിപണന കമ്പനികളുടെ ലാഭം, ഗതാഗതച്ചെലവുകൾ – 3.31

 ശുദ്ധീകരിച്ച പെട്രോളിന് അടിസ്ഥാനവില – 36.93

 കേന്ദ്ര സർക്കാരിന്റെ എക്സൈസ് നികുതി – 19.48

 പെട്രോൾ പമ്പുകൾക്കുള്ള കമ്മിഷൻ – 3.62

 സംസ്ഥാന സർക്കാർ നികുതി, മലിനീകരണ വിരുദ്ധ സെസ്, സർചാർജ്  – 16.21

 ഡൽഹിയിലെ അന്തിമ വില – 77.27 രൂപ

∙ ഡീസൽ

 അസംസ്കൃത ഡീസൽ അടിസ്ഥാന വില – 31 രൂപ

 പ്രവേശന നികുതി, ശുദ്ധീകരണം, പ്രവർത്തനച്ചെലവുകൾ – 5.91 രൂപ

 വിപണന കമ്പനികളുടെ ലാഭം, ഗതാഗതച്ചെലവുകൾ – 2.87 രൂപ

 ശുദ്ധീകരിച്ച ഡീസലിന് അടിസ്ഥാനവില – 39.78 രൂപ

 കേന്ദ്ര സർക്കാരിന്റെ എക്സൈസ് നികുതി – 15.33 രൂപ

 പെട്രോൾ പമ്പുകൾക്കുള്ള കമ്മിഷൻ – 2.52 രൂപ

 സംസ്ഥാന സർക്കാർ നികുതി, മലിനീകരണ വിരുദ്ധ സെസ്, സർച്ചാർജ് – 9.91

 ഡൽഹിയിലെ അന്തിമ വില അന്തിമ വില – 67.54

(അവലംബം: ഇന്ത്യൻ ഓയിൽ കോർപറേഷൻ, നോ ഹൗ ഇസ് ഫ്യൂവൽ കോസ്റ്റ് ടു കൺസ്യൂമർ കംപ്യൂട്ടഡ്, പെട്രോൾ ആൻഡ് ഡീസൽ പ്രൈസസ് ഇൻ 2018 – മെയ് 20, 2018, മൈ കാർ ഹെൽപ് ലൈൻ)