Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസംബറിലെ ഇന്ധന വിൽപ്പനയിൽ 4.3% വർധന

fuel

മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചതും പണലഭ്യതയിലെ പരിമികളുമൊന്നും രാജ്യത്തെ ഇന്ധന വിൽപ്പനയ്ക്കു തിരിച്ചടി സൃഷ്ടിക്കുന്നില്ല. നവംബർ എട്ടിന് 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച പ്രഖ്യാപനം വന്ന ശേഷവും ഡിസംബറിലെ ഇന്ധന വിൽപ്പനയിൽ 4.3% വർധന രേഖപ്പെടുത്തിയെന്നാണു കണക്കുകൾ. ഡിസംബറിലെ എണ്ണ ആവശ്യത്തെ പ്രതിനിധീകരിക്കുന്ന ഇന്ധന ഉപഭോഗം 1.653 കോടി ടണ്ണായിരുന്നെന്ന് പെട്രോളിയം മന്ത്രാലയത്തിനു കീഴിലെ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ(പി പി എ സി) വെളിപ്പെടുത്തി.

ഡിസംബറിൽ പെട്രോളിന്റെ വിൽപ്പനയിലാവട്ടെ 7.7% ആണു വളർച്ച; മൊത്തം 19.60 ലക്ഷം ടൺ പെട്രോളാണു രാജ്യത്തു വിറ്റുപോയത്.
കഴിഞ്ഞ മാസത്തെ പാചക വാതക വിൽപ്പന നവംബറിനെ അപേക്ഷിച്ച് 7.9% വളർച്ചയോടെ 19.40 ലക്ഷം ടണ്ണിലെത്തി. നാഫ്ത വിൽപ്പനയിലെ വർധനയാവട്ടെ 5.5% ആണ്; 10.80 ലക്ഷം ടൺ നാഫ്തയാണു കഴിഞ്ഞ മാസത്തെ വിൽപ്പന. റോഡ് നിർമാണത്തിനുള്ള ബിറ്റുമിൻ വിൽപ്പനയിൽ പക്ഷേ 2.1% ഇടിവാണു ഡിസംബറിൽ രേഖപ്പെടുത്തിയത്. ഫ്യുവൽ ഓയിൽ വിൽപ്പനയാവട്ടെ നവംബറിനെ അപേക്ഷിച്ച് 14% വർധന കൈവരിച്ചു.