മോളിവുഡിലെ ആദ്യ റാംഗ്ലര്‍ ജോജുവിന് സ്വന്തം

ജോജുവിന്റെ കുടുംബം താക്കോല്‍ സ്വീകരിക്കുന്നു

ലോകത്തിലെ ഏറ്റവും പ്രശസ്തമായ എസ് യുവികളിലൊന്നാണ് ജീപ്പ് റാംഗ്ലർ. രാജ്യാന്തര വിപണിയിൽ 1986 മുതൽ നിലവിലുള്ള ജീപ്പ് റാംഗ്ലറിന് ആരാധകരേറെയാണ്. ജീപ്പിന്റെ പൈതൃകം പേറുന്ന റാംഗ്ലർ അൺലിമിറ്റ‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിലെ പ്രിയ നടൻ ജോജു ജോർജ്. കൊച്ചിയിലെ ജീപ്പ് ഡീലർഷിപ്പായ പിനാക്കിൾ ജീപ്പിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്.

ജോജുവിന്റെ കുടുംബം താക്കോല്‍ സ്വീകരിക്കുന്നു

ബെസ്റ്റ് ആക്ടർ, കസിൻസ്, പുള്ളിപ്പുലിയും ആട്ടിൻ കുട്ടിയും, ചാർലി, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സഹനടനും നിർമാതാവുമായ ജോജുവിന്റെ നേരത്തെത്തെ വാഹനം ഫോഡ് എൻഡെവറായിരുന്നു. എസ് യുവികളെ ഇഷ്ടപ്പെടുന്ന ജോജുവിന്റെ പുതിയ വാഹനം മോളിവുഡിലെ ആദ്യ റാംഗ്ലറാണ്.

ജോജുവിന്റെ കുടുംബം ജീപ്പ് റാംഗ്ലറിനൊപ്പം

റാംഗ്ലർ അൺലിമിറ്റഡിന്റെ പെട്രോൾ വകഭേദമാണ് താരം സ്വന്തമാക്കിയത്. 3.6 ലീറ്റർ വി6 എൻജിനാണ് വാഹനത്തിൽ. 6350 ആർപിഎമ്മിൽ 284 പിഎസ് കരുത്തും 4300 ആർപിഎമ്മിൽ 347 എൻഎം ടോർക്കും നൽകും ഈ എൻജിൻ. നാലു വീൽ ഡ്രൈവ് മോഡുള്ള വാഹനത്തിന്റെ എക്സ്ഷോറൂം വില ഏകദേശം 58.74 ലക്ഷം രൂപയാണ്.