തനിയെ ഓടുന്ന കാറുകളുടെ വികസന ഘടത്തിലാണ് ലോകത്തിലെ പ്രമുഖ വാഹന നിർമാതാക്കളും ടെക് കമ്പനികളും. ഗുഗിളും അമസോണും ജനറൽ മോട്ടോഴ്സും ടൊയോട്ടയുമെല്ലാം തനിയെ ഓടുന്ന കാറുകൾ പരീക്ഷിക്കുമ്പോൾ ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റയും ഡ്രൈവറില്ല കാറുകളുടെ പരീക്ഷണയോട്ടത്തിലാണ്.
യുകെയിലെ ടാറ്റയുടെ യൂറോപ്യൻ ടെക്നിക്കൽ സെന്ററിലാണ് തനിയെ ഓടുന്ന ഹെക്സയുടെ പരീക്ഷണം നടക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച പരീക്ഷണയോട്ടങ്ങൾ വിജയകരമായി പുരോഗമിക്കുന്നുവെന്നാണ് ടാറ്റ പറയുന്നത്. യൂകെയിലെ ഓട്ടോഡ്രൈവുമായി സഹകരിച്ചാണ് ടാറ്റ പരീക്ഷണയോട്ടങ്ങൾ നടത്തുന്നത്.