Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാഫിക് സംസ്കാരമൊരുക്കാൻ സേഫ്ട്ടി റൈഡ് 2018

safty-ride-2018 Safty Ride 2018

എന്തിനാണ് റോ‍ഡിൽ ചുവപ്പും പച്ചയും ഓറഞ്ചും നിറങ്ങളുള്ള ലൈറ്റുകളുള്ള നൽകിയിരിക്കുന്നത്? അച്ഛനുമൊന്നിച്ചുള്ള യാത്രയിൽ ഒരു കുഞ്ഞിന്റെ സംശയമാണ്. അത് വേറുതെ വേച്ചിരിക്കുന്നതാ, ഇടയ്ക്ക് പല നിറങ്ങൾ മാറി തെളിയും നമ്മൾ അതൊന്നും നോക്കാതെ അങ്ങ് വണ്ടിയോടിക്കണം. ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി കുറച്ചു നാൾ മുമ്പേ കേട്ടൊരു പരസ്യമാണിത്. ശരിക്കും ഇതു തന്നെയാണ് നമ്മുടെ റോഡിന്റെ അവസ്ഥ. ട്രാഫിക് നിയമങ്ങൾ പാലിക്കണം എന്ന ആഗ്രഹമില്ലാത്തതും അറിവില്ലാത്തവരുമായി ധാരാളം ആളുകളുണ്ട് നമ്മുടെ നാട്ടിൽ. 

safty-ride-2018-4

ഇവരുടെ ചെയ്തികൾക്ക് പലപ്പോഴും നിയമങ്ങൾ പാലിച്ച് വാഹനമോടിക്കുന്നവരായിരിക്കും ബലിയാടാകുക.കർശനമായ ട്രാഫിക് നിയമങ്ങൾക്കൊപ്പം മികച്ചൊരു ട്രാഫിക് സംസ്കാരവുമാണ് നമുക്കാവശ്യം. അത് ഒരു ദിവസത്തെ ക്ലാസുകൊണ്ടോ അല്ലെങ്കിൽ ശിക്ഷകൊണ്ടോ വളർന്നു വരില്ല അതിന് കൂട്ടായ പ്രയത്നം തന്നെ വേണം. മികച്ചൊരു ട്രാഫിക് സംസ്കാരം വളർത്തിയെടുക്കാനുള്ളൊരു ശ്രമമാണ് സേഫ്ട്ടി റൈഡ്

safty-ride-2018-2

സേഫ്ട്ടി റൈഡ് 2018 

എല്ലാവർക്കും സുരക്ഷിതമായി റോഡു ഉപയോഗിക്കാൻ പറ്റണം എന്ന ചിന്തയിൽ നിന്നാണ് സെയ്ഫ്റ്റി റൈഡിന്റെ ഉദയം. ഓട്ടോസ്പാർക്സ ഇവന്റ്സിന്റെ ഉടമയായ എബ്രഹാം കുറുന്തോട്ടിക്കലാണ് ഈ സംരംഭത്തിന്റെ തുടക്കം കുറിച്ചത്. 2014ൽ കൊച്ചിയിൽ സംഘടിപ്പിച്ച ആദ്യ സെയ്ഫ്റ്റി റൈഡിൽ 200ൽ അധികം ബൈക്കർമാരാണ് പങ്കെടുത്തത്. രണ്ടാം പതിപ്പ് 2017 തിരുവനന്തപുരത്ത് നടന്നു. സെയ്ഫ്റ്റി റൈഡിന്റെ മൂന്നാം പതിപ്പാണ് നവംബർ 25ന്  കൊച്ചിയിൽ നടന്നത്. 

safty-ride-2018-1

മികച്ചൊരു ട്രാഫിക് സംസ്കാരം എന്ന ആശയത്തിൽ സംഘടപ്പിച്ച പരിപാടിയിൽ നഗരത്തിന്റെ പ്രമുഖ റൈഡേഴ്സ് ക്ലബുകളും നിരവധി റൈഡർമാരും പങ്കെടുത്തു. കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ്, കൊച്ചിൻ കോർപ്പറേഷൻ, നാറ്റ്പാക്, സിഐഐ, കേരളാ റോഡ് സേഫ്റ്റി അതോറിറ്റി, നാസ്കോം തുടങ്ങിയവരുടെ പ്രതിനിധ്യത്തോടെയാണ് സെയ്ഫ്റ്റി റൈഡിന്റെ മൂന്നാം എഡിഷൻ നടന്നത്.

ഏകദേശം 140 റൈ‍ഡർമാർ പരിപാടിയിൽ പങ്കെടുത്തു അതിൽ മുപ്പതോളം വനിതാ റൈഡർമാരായിരുന്നു. കൊച്ചിയിലെ ലേമാരി ടൈം ഹോട്ടലിലാണ് നടന്നത് സെയ്ഫ്റ്റി റൈഡ് 2018 നടന്നത്. രാവിലെ 8.30 മണിക്ക് ബൈക്ക് റൈഡോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് റോഡ് സെയ്ഫ്റ്റി അതോരിറ്റിയുടെ സെക്ഷനും ലേക്​ഷോർ ഹോസ്പിറ്റലിന്റെ ട്രോമ കെയർ സെക്ഷനുമുണ്ടായിരുന്നു. തുടർന്ന് നടന്ന പാനൽ ഡിസ്ക്ഷനിൽ കാക്കനാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ ദിലീപ് കുളങ്ങര, പ്രശസ്ത ബൈക്ക് യാത്രികൻ അതുൽ വാര്യർ, ഡോ. അരുൺ ഉമ്മൻ (ന്യൂറോ സർജർ ലേക്‌ഷോർ ഹോസ്പിറ്റൽ), ഡോ. സോണി മാത്യു ( ലേഡി റൈഡർ) എന്നിവർ പങ്കെടുത്തു രാഹുൽ ഈശ്വരായിരുന്നു മോഡറേറ്റർ. 

safty-ride-2018-3 അനുപമ സന്ദീപ് സിറ്റി പൊലീസ് കമ്മിഷ്ണർ എംപി ദിനേഷ് ഐപിഎസിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു

സെയ്ഫ്റ്റി റൈഡ് 2018 ഭാഗമായി രണ്ടു പുരസ്കാരങ്ങളും സമ്മാനിച്ചു. കരിസ്മ എന്ന എൻജിഒയിലൂടെ നടത്തിവരുന്ന സാമൂഹിക പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് അനുപമ സന്ദീപിനും റോഡ് സെയ്ഫിറ്റിയുടെ ഭാഗമായി ലേക്​ഷോറും റോഡ് സെയ്ഫ്റ്റി അതോരിറ്റിയും ചേർന്ന് നടത്തിയ ‘ഗുഡ് സമാർട്ടൻ’ പദ്ധതിക്കുമാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. സിറ്റി പൊലീസ് കമ്മിഷ്ണർ എംപി ദിനേഷ് ഐപിഎസാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.