ഇതിഹാസ മാനങ്ങളുള്ള 911 ശ്രേണിയിലെ അവസാന കാർ കോവിഡ് 19 ബാധിതർക്കായി സമർപ്പിക്കാൻ ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെ. കമ്പനി രേഖകളിൽ 991 സീരീസ്’ എന്ന വിളിപ്പേരുള്ള 911 ശ്രേണിയിലെ അവസാന സ്പീഡ്സ്റ്റർ ആവും ആർ എം സോത്ത്ബീസ് വഴി ലേലത്തിനെത്തുക. അടിസ്ഥാന വില നിശ്ചയിക്കാതെ നടക്കുന്ന ലേലത്തിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതിഹാസ മാനങ്ങളുള്ള 911 ശ്രേണിയിലെ അവസാന കാർ കോവിഡ് 19 ബാധിതർക്കായി സമർപ്പിക്കാൻ ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെ. കമ്പനി രേഖകളിൽ 991 സീരീസ്’ എന്ന വിളിപ്പേരുള്ള 911 ശ്രേണിയിലെ അവസാന സ്പീഡ്സ്റ്റർ ആവും ആർ എം സോത്ത്ബീസ് വഴി ലേലത്തിനെത്തുക. അടിസ്ഥാന വില നിശ്ചയിക്കാതെ നടക്കുന്ന ലേലത്തിൽ നിന്നു ലഭിക്കുന്ന തുക പൂർണമായും ‘കോവിഡ് 19’ ബാധിതർക്ക് ആശ്വാസം പകരാനുള്ള യുണൈറ്റഡ് വേ വേൾഡ് വൈഡ് ഫണ്ടിനു കൈമാറുമെന്നാണു പോർഷെയുടെ വാഗ്ദാനം. 

യഥാർഥ സ്പീഡ്സ്റ്ററിന്റെ പ്രൗഢ പാരമ്പര്യം നിലനിർത്തിയാവും ജി ടി സിൽവർ മെറ്റാലിക് പെയിന്റിലുള്ള ഈ റൂഫ് രഹിത സുന്ദരിയുടെ വരവ്; കോണ്യാക് ലതർ ഇന്റീരിയറിനൊപ്പം ഹെറിറ്റേജ് ഡിസൈൻ പാക്കേജും നാച്ചുറലി ആസ്പിറേറ്റഡ് എൻജിനോടെയെത്തുന്ന അവസാന മോഡലെന്നു വിലയിരുത്തപ്പെടുന്ന ഈ കാറിന്റെ പ്രത്യേകതയാവും. ഈ ശ്രേണിയിലെ അവസാന മോഡലെന്ന നിലയിൽ കാർ നിർമാണവുമായി ബന്ധപ്പെട്ട സൂക്ഷ്മവിവരങ്ങൾ ഉൾപ്പെടുത്തി പ്രത്യേക പുസ്തകവും തയാറാക്കുമെന്നാണു പോർഷെ അമേരിക്കയുടെ വാഗ്ദാനം. ലേലത്തിൽ വിജയിക്കുന്ന വ്യക്തിക്കു ജർമനിയിലെ പോർഷെ ഡവലപ്മെന്റ് സെന്റർ സന്ദർശിക്കാനും അവസരമുണ്ടാവും. പോർഷെ നോർത്ത് അമേരിക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ക്ലോസ് സെൽമെറാവും കാറിന്റെ താക്കോൽ കൈമാറുക. കൂടാതെ ‘പോർഷെ 911’ ലൈൻ മേധാവി ഡോ ഫ്രാങ്ക് സ്റ്റീഫൻ വാലിസറുമായും ജി ടി കാഴ്സ് മേധാവി ആൻഡ്രിയാസ് പ്രിയൂണിജറുമായും വിജയിക്ക് സംവദിക്കാനും അവസരമൊരുക്കും. 

ADVERTISEMENT

യു എസ് നിവാസികൾക്കു മാത്രമാണ് കാർ ലേലത്തിൽ പങ്കെടുക്കാൻ അവസരം; ജേതാവിനു കാറിന്റെ ഷാസി നമ്പർ കൊത്തിയ പോർഷെ ഡിസൈൻ ക്രോണോഗ്രാഫ് വാച്ചും വാഗ്ദാനമുണ്ട്. 2011 നിരത്തിലെത്തിയ ‘911’ ഉൽപ്പാദനം കമ്പനി കഴിഞ്ഞ വർഷം ഡിസംബർ 20ന് ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനം തടയാൻ സാമൂഹിക അകലം നിലനിർത്താൻ ലക്ഷ്യമിട്ട് ആർ എം സോത്ത്ബീസിന്റെ വെബ്സൈറ്റ് വഴിയാവും ലേലം; ഈ 15 മുതൽ 22 വരെയാണു ലേലത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാവുക.

മുമ്പ് ‘പ്രോജക്ട് ഗോൾഡ്’ എന്ന പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പോർഷെ ‘911 ടർബോ’ ലേലം ചെയ്തിരുന്നു. 2018ൽ 34 ലക്ഷം ഡോളറി(ഏകദേശം 25.90 കോടി രൂപ) നാണ് ആ കാർ ലേലത്തിൽ പോയത്. എന്നാൽ നിലവിലുള്ള പ്രത്യേക സാഹചര്യം പരിഗണിക്കുമ്പോൾ ‘911’ ശ്രേണിയിലെ അവസാന കാറിനു ലഭിക്കാവുന്ന വിലയെക്കുറിച്ചു പ്രവചനത്തിനില്ലെന്ന നിലപാടിലാണു പോർഷെ.