ടൊയോട്ട അർബന്‍ ക്രൂസർ ഹൈറൈഡർ തിരുവനന്തപുരം ഷോറൂമിലെത്തി
ടൊയോട്ടയുടെ എസ്‍യുവി അർബന്‍ ക്രൂസർ ഹൈറൈഡർ തിരുവനന്തപുരം ഷോറൂമിലെത്തി. സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ച വാഹനം ഗാൻഡ് വിറ്റാര എന്ന പേരിൽ മാരുതി ലൈനപ്പിലുമുണ്ട്. മൈൽഡ് ഹൈബ്രിഡ്, സ്ട്രോങ് ഹൈബ്രിഡ് എന്നീ എൻജിൻ വകഭേദങ്ങളിലെത്തുന്ന വാഹനത്തിന്റെ വില ആരംഭിക്കുന്നത് 10.48 ലക്ഷം രൂപയിലാണ്.
ടൊയോട്ടയുടെ എസ്‍യുവി അർബന്‍ ക്രൂസർ ഹൈറൈഡർ തിരുവനന്തപുരം ഷോറൂമിലെത്തി. സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ച വാഹനം ഗാൻഡ് വിറ്റാര എന്ന പേരിൽ മാരുതി ലൈനപ്പിലുമുണ്ട്. മൈൽഡ് ഹൈബ്രിഡ്, സ്ട്രോങ് ഹൈബ്രിഡ് എന്നീ എൻജിൻ വകഭേദങ്ങളിലെത്തുന്ന വാഹനത്തിന്റെ വില ആരംഭിക്കുന്നത് 10.48 ലക്ഷം രൂപയിലാണ്.
ടൊയോട്ടയുടെ എസ്‍യുവി അർബന്‍ ക്രൂസർ ഹൈറൈഡർ തിരുവനന്തപുരം ഷോറൂമിലെത്തി. സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ച വാഹനം ഗാൻഡ് വിറ്റാര എന്ന പേരിൽ മാരുതി ലൈനപ്പിലുമുണ്ട്. മൈൽഡ് ഹൈബ്രിഡ്, സ്ട്രോങ് ഹൈബ്രിഡ് എന്നീ എൻജിൻ വകഭേദങ്ങളിലെത്തുന്ന വാഹനത്തിന്റെ വില ആരംഭിക്കുന്നത് 10.48 ലക്ഷം രൂപയിലാണ്.
ടൊയോട്ടയുടെ എസ്‍യുവി അർബന്‍ ക്രൂസർ ഹൈറൈഡർ തിരുവനന്തപുരം ഷോറൂമിലെത്തി. സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ച വാഹനം ഗാൻഡ് വിറ്റാര എന്ന പേരിൽ മാരുതി ലൈനപ്പിലുമുണ്ട്. മൈൽഡ് ഹൈബ്രിഡ്, സ്ട്രോങ് ഹൈബ്രിഡ് എന്നീ എൻജിൻ വകഭേദങ്ങളിലെത്തുന്ന വാഹനത്തിന്റെ വില ആരംഭിക്കുന്നത് 10.48 ലക്ഷം രൂപയിലാണ്. ടൊയോട്ട കിർലോസ്കർ മോട്ടോർ വൈസ് പ്രസിഡന്റ്, തകാഷി തകാമിയ, നിപ്പോൺ ടൊയോട്ട സിഎംഡി, എം.എ.എം. ബാബു മൂപ്പൻ, ഡയറക്ടർ നയീം ഷാഹുൽ എന്നിവർ ചേർന്നാണ് നിപ്പോൺ ടൊയോട്ട ഇഞ്ചക്കൽ ഷോറൂമിൽ വച്ച് വാഹനം അനാവരണം ചെയ്തത്.
അർബൻ ക്രൂസർ ഹൈറൈഡർ, 11 വകഭേദങ്ങള്‍
ടൊയോട്ടയുടെ ചെറു എസ്‍യുവി അർബൻ ക്രൂസർ ഹൈറൈഡർ വിപണിയിലെത്തിയത് കഴിഞ്ഞ ദിവസമാണ്. 10.48 ലക്ഷത്തിൽ വില ആരംഭിക്കുന്ന വാഹനത്തിന് 11 വകഭേദങ്ങളാണുള്ളത്. 18.99 ലക്ഷമാണ് ഏറ്റവും ഉയർന്ന മോഡലിന്റെ വില. ഹൈറൈഡറിന്റെ ബ്രാൻഡ് എൻജിനീയറിങ് പതിപ്പ് ഗ്രാൻഡ് വിറ്റാരയുടെ വില കഴിഞ്ഞ ദിവസം മാരുതി പ്രഖ്യാപിച്ചിരുന്നു.
ജൂലൈ ഒന്നിനാണ് ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡറിന്റെ ആദ്യ പ്രദർശനം നടത്തിയത്. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാക്, ഫോക്സ്‍വാഗൻ ടൈഗൂൺ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന ഈ എസ്‍യുവിയുടെ ബുക്കിങ്ങും ടൊയോട്ട ആരംഭിച്ചിരുന്നു. ഫുൾ ഹൈബ്രിഡ്, മൈൽഡ് ഹൈബ്രിഡ് പതിപ്പുകളിൽ ചെറു എസ്‍യുവി ലഭിക്കും. ഹൈബ്രിഡ് പതിപ്പിന് 27.79 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്.
രാജ്യാന്തര വിപണിയിലുള്ള വലിയ എസ്‍യുവികളുടെ രൂപ ഭംഗിയാണ് ഹൈറൈഡറിനും. പിയാനോ ഫിനിഷിലുള്ള ഗ്രില്ലിനോട് ചേർന്നു നിൽക്കുന്നതാണ് ഡബിൾ ലെയർ ഡേടൈം റണ്ണിങ് ലാപുകൾ. സ്പോർട്ടിയായ മുൻ ബംപർ, വലിയ എയർഡാം എന്നിവയുണ്ട്. സി ആകൃതിയിലുള്ള ടെയിൽ ലാംപാണ്. ബൂട്ട് ഡോറിൽ ക്രോം ഇൻസേർട്ടുകളും നൽകിയിട്ടുണ്ട്. സുസുകിയും ടൊയോട്ടയും ചേർന്നു രൂപപ്പെടുത്തിയ മിഡ്സൈസ് എസ്‌യുവിയുടെ നിർമാണം ടൊയോട്ട കിർലോസ്കർ മോട്ടറിന്റെ (ടികെഎം) കർണാടകയിലെ ഫാക്ടറിയിലാണ്. മാരുതി സുസുകിയും ടൊയോട്ടയും പ്രത്യേക ബ്രാൻഡ് പേരുകളിൽ ഈ എസ്‌യുവി വിപണിയിലെത്തിക്കും.
മികച്ച സ്റ്റൈലുള്ള ഇന്റീരിയറാണ്. ഗ്ലാൻസ, ബലേനോ, പുതിയ ബ്രെസ എന്നിവയോട് സാമ്യം തോന്നും. ലെതർ ഇൻസേർട്ടുകളോട് കൂടിയ ഡ്യുവൽ ടോൺ ഇന്റീരിയർ പ്രീമിയം ലുക്ക് നൽകുന്നുണ്ട്. ഡോറുകളിൽ ഡോർപാഡുകളും സോഫ്റ്റ് ടച്ചിങ് മെറ്റീരിയലും നൽകിയിരിക്കുന്നു. ഫുൾ ഹൈബ്രിഡിന് ഡ്യുവൽ ടോണും മൈൽഡ് ഹൈബ്രിഡിന് ബ്ലാക്ക് തീമിലുള്ള ഇന്റീരിയറുമാണ്. എസി വെന്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ മാരുതി സുസുക്കിയുടെ പുതിയ വാഹനങ്ങളെ അനുസ്മരിപ്പിക്കും.
ഫുൾ അല്ലെങ്കിൽ സ്ട്രോങ് ഹൈബ്രിഡ് എൻജിനുമായി എത്തുന്ന ആദ്യ മിഡ് സൈസ് എസ്‍യുവിയാണ് അർബൻ ക്രൂസർ ഹൈറൈഡർ. രാജ്യാന്തര വിപണിയിലുള്ള യാരിസ് ഹാച്ച്ബാക്ക്, യാരിസ് ക്രോസ് ഓവർ എന്നിവയിൽ ഉപയോഗിക്കുന്ന നാലാം തലമുറ ഇ ഡ്രൈവ് ഹൈബ്രിഡ് ടെക്നോളജിയാണ് വാഹനത്തിൽ. ടൊയോട്ടയുടെ 1.5 ലീറ്റർ അറ്റ്കിസൺ സൈക്കിൾ എൻജിനാണ് ഹൈറൈഡറിൽ. 92 ബിഎച്ച്പി കരുത്തും 122 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഹൈബ്രിഡിലെ ഇലക്ട്രിക് മോട്ടറിന്റെ കരുത്ത് 79 എച്ച്പിയും ടോർക്ക് 141 എൻഎമ്മും ആണ്. 177.6 വാട്ടിന്റെ ലിഥിയം അയൺ ബാറ്ററിയാണ് എസ്‍യുവിയിൽ ഉപയോഗിക്കുന്നത്. ഇലക്ട്രിക് ഒൺലി മോഡിൽ 25 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.
മാരുതി സുസുക്കിയുടെ 1.5 ലീറ്റർ ഹൈബ്രിഡ് എൻജിനാണ് മൈൽഡ് ഹൈബ്രിഡ് മോഡലായ നിയോ ഡ്രൈവിന് കരുത്ത് പകരുന്നത്. പുതിയ ബ്രെസ, എക്സ്എൽ 6, എർട്ടിഗ തുടങ്ങിയ വാഹനത്തിൽ ഇതേ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. 103 എച്ച്പി കരുത്തും 137 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.
പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സ് അപ് ഡിസ്പ്ലെ, കണക്റ്റർ കാർ ടെക്ക് എന്നിവയുണ്ട് പുതിയ എസ്‍യുവിയിൽ. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ടയർപ്രഷർ മോണിറ്ററിങ് സിസ്റ്റം, ഹിൽ അസിസ്റ്റോടു കൂടിയ ഇഎസ്പി, ഹിൽ ഡിസൻഡ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളുണ്ട്.
ജാപ്പനീസ് കമ്പനികളായ സുസുക്കിയും ടൊയോട്ടയും 2017ൽ തുടങ്ങിയ സഹകരണത്തിന്റെ ഭാഗമായാണ് ഈ പുതിയ എസ്‌യുവി. ഹൈറൈഡറിന്റെ മാരുതി പതിപ്പ് ഗ്രാൻഡ് വിറ്റാരയും ഉടൻ വിപണിയിലെത്തും. നിലവിൽ അർബൻ ക്രൂസർ, ഗ്ലാൻസ എന്നീ ടൊയോട്ട മോഡലുകൾ നിർമിക്കുന്നത് മാരുതി സുസുക്കിയാണ്. എന്നാൽ ഈ എസ്‍യുവി നിർമിക്കുന്നത് ടൊയോട്ടയുടെ ബിഡിഡി നിർമാണ ശാലയിലാണ്. ഹ്യുണ്ടായ് ക്രേറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാക്, ഫോക്സ്‌വാഗൻ ടൈഗുൻ തുടങ്ങിയവയുടെ വിഭാഗത്തിലേക്കാണ് മാരുതിയും ടൊയോട്ടയും പുതിയ എസ്‌യുവി എത്തിക്കുക. ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മറ്റും കയറ്റുമതി ചെയ്യാനും ലക്ഷ്യമിടുന്നു. വാഹനത്തിന് മൂന്നു വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറന്റി ടൊയോട്ട നൽകുന്നുണ്ട്. കൂടാതെ ഇത് 5 വർഷം അല്ലെങ്കിൽ 2.20 ലക്ഷം കിലോമീറ്റർ വരെ നീട്ടുകയും ചെയ്യാം. ഹൈബ്രിഡ് ബാറ്ററിക്ക് 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ വാറന്റിയാണ് ടൊയോട്ട നൽകുന്നത്.
English Summary: Toyota Hyryder Launched In Trivandrum