ഡ്രൈവിങ് പാടവവും അമിതമായ ആത്മവിശ്വാസവും റോഡിൽ പ്രദർശിപ്പിക്കാൻ ശ്രമിച്ചാൽ എന്താണ് സംഭവിക്കുക എന്നതിന് ഉദാഹരണമാണ് ഈ അപകട വിഡിയോ. ഇടതു വശത്തുകൂടെ ഒരു ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മീഡിയനിൽ ഇടിച്ചു തലകീഴായി മറിയുന്ന എസ് യു വി യുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കഴിഞ്ഞു. എത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്രൈവിങ് പാടവവും അമിതമായ ആത്മവിശ്വാസവും റോഡിൽ പ്രദർശിപ്പിക്കാൻ ശ്രമിച്ചാൽ എന്താണ് സംഭവിക്കുക എന്നതിന് ഉദാഹരണമാണ് ഈ അപകട വിഡിയോ. ഇടതു വശത്തുകൂടെ ഒരു ട്രക്കിനെ  മറികടക്കാൻ ശ്രമിക്കുന്നതിനിടെ മീഡിയനിൽ ഇടിച്ചു തലകീഴായി മറിയുന്ന എസ് യു വി യുടെ ദൃശ്യങ്ങൾ  സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കഴിഞ്ഞു. എത്ര പാഠങ്ങൾ മുന്നിലുണ്ടെങ്കിലും അവയൊന്നും തങ്ങളെ ബാധിക്കുകയില്ലെന്നു കരുതി വാഹനങ്ങൾ ഓടിക്കുന്നവർക്കു ഈ അപകടം ഒരു മുൻകരുതലാണ്. ചെറിയ വ്യത്യാസത്തിലാണ് ട്രക്കിനടിയിൽ പെടാതിരുന്നത് എന്ന് കൂടി കണ്ടുകഴിയുമ്പോൾ മനസിലാക്കാമല്ലോ എത്ര  വലിയൊരു അപകടമാണ് ഒഴിഞ്ഞു പോയതെന്ന്. 

ട്രക്കിന്റെ ഡാഷ്ക്യാമിൽ പതിഞ്ഞതാണ് അപകടത്തിന്റെ ദൃശ്യങ്ങൾ. നാലുവരി പാതയിലൂടെ വലതു വശം ചേർന്ന് പോകുന്ന ട്രക്ക് അമിത വേഗത്തിലായിരുന്നില്ല. റോഡിൽ അത്യാവശ്യം തിരക്കുമുണ്ടായിരുന്നു. ഇടതു വശത്തു കൂടി ബൈക്ക് യാത്രികർ കടന്നു പോകുന്നതും വിഡിയോയിൽ കാണുവാൻ കഴിയും. എസ് യു വി ട്രക്കിനെ ഇടതു വശത്തു കൂടിമറികടന്നു പോകാൻ ശ്രമിക്കുകയും തൊട്ടു മുന്നിലായി ഒരു ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാനായി പെട്ടെന്ന് തന്നെ ലൈൻ മാറ്റുകയുമായിരുന്നു. 

ADVERTISEMENT

ഇടതു വശത്തു കൂടി ഓവർ ടേക് ചെയ്യാൻ ശ്രമിച്ചത് കൊണ്ടുതന്നെ ട്രക്ക് ഡ്രൈവർക്ക് എസ് യു വി യെ കാണുവാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ആ വാഹനത്തിന്റെ റിയറിൽ ഇടിക്കുകയും ചെയ്തു. ഫലമോ കാർ ഡ്രൈവർക്കു വാഹനത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടമായി. മീഡിയനിൽ ഇടിച്ചു തലകീഴായി മറിയുകയും ചെയ്തു. ട്രക്ക് ഡ്രൈവർ പെട്ടെന്ന് തന്നെ ഇടതു വശത്തേയ്ക്ക് തിരിച്ച് വാഹനം നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. 

ഈ അപകടത്തിന്റെ പൂർണ ഉത്തരവാദിത്വം അശ്രദ്ധമായി വണ്ടിയോടിച്ച എസ് യു വിയുടെ ഡ്രൈവർക്കു തന്നെയാണെന്നാണ് സോഷ്യൽ ലോകം പറയുന്നത്. വാഹനങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ ഒൽപം ക്ഷമ വേണമെന്നും മതിയായ അകലം പാലിച്ച്, ഓവർ ടേക്ക് ചെയ്യാൻ അവസരം വരുമ്പോൾ മാത്രം ചെയ്യുകയായിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു എന്നുമാണ് സമൂഹമാധ്യമങ്ങളിൽ വിഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നത്. ഇടതു വശത്തുകൂടി വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കരുത് എന്ന പ്രാഥമിക പാഠം പോലും പാലിച്ചില്ല എന്നതും ഈ അപകടത്തിലെ എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

English Summary:

Lane Change Gone Wrong: Tata Nexon Crashes Into Median While Overtaking Truck