ഭാരത് എൻസിഎപിയിൽ അഞ്ച് സ്റ്റാർ സുരക്ഷ നേടി ഹ്യുണ്ടേയ് എസ്‍യുവി ട്യൂസോൺ. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയ വെര്‍നയ്ക്ക് പിന്നാലെ അഞ്ച് സ്റ്റാർ നേടുന്ന ഹ്യുണ്ടേയ് വാഹനമായി മാറി ട്യൂസോൺ. ഹ്യുണ്ടേയ് ട്യൂസോണാണ് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെര്‍ന ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിലാണ് 5സ്റ്റാര്‍ നേടിയതെങ്കില്‍ ട്യൂസോണ്‍ ഇന്ത്യയുടെ സ്വന്തം ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റിലാണ് സുരക്ഷ തെളിയിച്ചിരിക്കുന്നത്. ട്യൂസോണ്‍ 2.0ലീറ്റര്‍ പെട്രോള്‍ എടി സിഗ്നേച്ചര്‍, 2 റോ 5 സീറ്റര്‍ എസ് യു വി മോഡലാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. 1828 കീലോഗ്രാം ഭാരമുള്ള വാഹനമാണിത്. മുതിര്‍ന്നവരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും 5 സ്റ്റാര്‍ നേടാന്‍ ട്യൂസോണിന് സാധിച്ചു. 

ADVERTISEMENT

മുന്നിലേയും വശങ്ങളിലേയും ആഘാതങ്ങളും കര്‍ട്ടന്‍ എയര്‍ബാഗുകളും 3 പോയിന്റ് സീറ്റ്‌ബെല്‍റ്റുകളും നല്‍കുന്ന സുരക്ഷയുമെല്ലാം പരിശോധിച്ച് സുരക്ഷ ഉറപ്പിച്ച ശേഷമാണ് 5 സ്റ്റാര്‍ ട്യൂസോണിന് ലഭിച്ചത്. കുട്ടികള്‍ക്കുള്ള സീറ്റ് സ്ഥാപിക്കാന്‍ വേണ്ടി ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ സഹിതമാണ് ട്യൂസോണ്‍ എത്തുന്നത്. 

മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷയില്‍ സാധ്യമായ 32ല്‍ 30.84 പോയിന്റാണ് ട്യൂസോണ്‍ നേടിയത്. മുന്നിലെ ആഘാത പരിശോധനയില്‍ 16ല്‍ 14.84 പോയിന്റും വശങ്ങളിലെ ആഘാത പരിശോധനയില്‍ 16ല്‍ 16ഉം നേടിയാണ് ട്യൂസോണ്‍ 30.84 പോയിന്റ് നേടിയത്. ഈ പോയിന്റോടെ മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷയില്‍ 5 സ്റ്റാര്‍ നേടാനും ട്യൂസോണിന് സാധിച്ചു. 

ADVERTISEMENT

കുട്ടികളുടെ സുരക്ഷയില്‍ സാധ്യമായ 49ല്‍ 41 പോയിന്റാണ് ട്യൂസോണ്‍ നേടിയത്. ഡൈനാമിക് സ്‌കോറില്‍ 24ല്‍ 24ഉം സിആര്‍എസ് ഇന്‍സ്റ്റലേഷനില്‍ 12ല്‍ 12ഉം വെഹിക്കിള്‍ അസെസ്‌മെന്റ് സ്‌കോറായി 13ല്‍ അഞ്ചും ട്യൂസോണ്‍ നേടി. കുട്ടികളുടെ സുരക്ഷയിലും 5 സ്റ്റാര്‍ നേടാന്‍ ട്യൂസോണിന് സാധിച്ചു. 

ഇന്ത്യയില്‍ 29.02 ലക്ഷം മുതല്‍ 35.94 ലക്ഷം രൂപ വരെ വിലയുള്ള വാഹനമാണ് ട്യൂസോണ്‍. പ്ലാറ്റിനം, സിഗ്നേച്ചര്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലെത്തുന്നു. 2.0 ലീറ്റര്‍ പെട്രോള്‍, 2.0ലീറ്റര്‍ ഡീസല്‍ പവര്‍ട്രെയിനുകള്‍. പെട്രോള്‍ എന്‍ജിന്‍ 154ബിഎച്ച്പി കരുത്തും പരമാവധി 192എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്.  കൂടുതല്‍ കരുത്തുള്ള ഡീസല്‍ എന്‍ജിനാവട്ടെ 184ബിഎച്ച്പിയും പരമാവധി 416എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുള്ള ഡീസല്‍ എന്‍ജിനില്‍ സിഗ്നേച്ചര്‍ വകഭേദത്തില്‍ ഓള്‍വീല്‍ ഡ്രൈവ് ഓപ്ഷനുമുണ്ട്. പ്ലാറ്റിനം വകഭേദത്തില്‍ 2വീല്‍ ഡ്രൈവ് മാത്രമാണുള്ളത്. 

English Summary:

The Hyundai Tucson SUV achieves a 5-star safety rating in the rigorous Bharat NCAP crash test, showcasing its exceptional safety features and commitment to passenger protection