ഇരുപത്തിരണ്ട് ദിവസം കൊണ്ട് 16,000 കിലോമീറ്റർ പിന്നിട്ട് ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറാൻ രണ്ടു യുവാക്കൾ. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും ബൈക്കിൽ സഞ്ചരിച്ച് റെക്കോര്‍ഡ് പുസ്തകത്തിൽ ഇടം പിടിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
തൃശൂര്‍ സ്വദേശിയായ മൃദുല്‍ മനോഹറും മലപ്പുറം സ്വദേശിയായ മുഹമ്മദ് നവാസുമാണ് തങ്ങളുടെ ബൈക്കില്‍ ഇന്ത്യ ചുറ്റാൻ പുറപ്പെട്ടിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡിലും ടിവിഎസ് അപ്പാച്ചെയിലുമാണ് ഇവരുടെ യാത്ര.
കഴിഞ്ഞ ദിവസം തൃശൂരിലെ ഫോക്സ്‌വാഗൺ ഷോറൂമിൽ നിന്ന് ആരംഭിച്ച യാത്ര ഗോവ, പുണെ, ഭോപ്പാല്‍ , ശ്രീനഗര്‍ , ഷിംല, ഡല്‍ഹി , വാരണസി , സിക്കിം , കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളുരു , ചെന്നൈ , കന്യാകുമാരി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തൃശൂരിൽ തിരിച്ചെത്തും. ഇരുപത്തി മൂന്ന് ദിവസം 14 മണിക്കൂര്‍ കൊണ്ട് 15,882 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച രാജസ്ഥാന്‍ സ്വദേശികളായ സഹോദരങ്ങളുടെ പേരിലാണ് നിലവില്‍ വേഗമേറിയ ഇന്ത്യന്‍ പര്യടനത്തിന്റെ റെക്കോര്‍ഡ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.