ചരക്കുകയറ്റിപ്പോകുന്ന ഓട്ടോറിക്ഷയ്ക്ക് നമ്മുടെ നാട്ടിലുള്ള ഒാമനപേരാണ് പെട്ടി ഓട്ടോ. അത്തരത്തിലുള്ളൊരു പെട്ടി ഓട്ടോറിക്ഷയുടെ ചിത്രമാണിപ്പോള്‍ ഓൺലൈനിലെ താരം. ഈ ഓട്ടോറിക്ഷ പച്ചക്കറികയറ്റാൻ ഉപയോഗിക്കുന്നതല്ല. ഇത് റോയൽ ഡാനിഷ് ആർമിയുടെ യുദ്ധ വാഹനമാണ്.
ചെറുവഴികളിലൂടെ പായാനുള്ള കഴിവായിരിക്കും ഓട്ടോറിക്ഷയെ പട്ടാളത്തിലെടുക്കാൻ ഡാനിഷ് ആർമി തീരുമാനിച്ചത്. ചെലവ് കുറയ്ക്കാനുള്ള തന്ത്രമാണിതെന്നാണ് ചലരുടെ കമന്റുകൾ. തൊണ്ണൂറുകളിൽ ഇത്തരത്തിലുള്ള വാഹനങ്ങൾ സൈന്യം ഉപയോഗിക്കാറുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ചിത്രം അത്ര പഴകിയിട്ടില്ല എന്നാണ് മറ്റും ചിലരുടെ കമന്റ്. സൈന്യത്തിന്റെ ഉപയോഗം കുറഞ്ഞ യൂറോപ്യൻ രാജ്യങ്ങളില്‍ ഭാരിച്ച ചിലവ് വരുന്ന വാഹനങ്ങൾ ഒഴിവാക്കി ഇത്തരത്തിലുള്ള വാഹനങ്ങൾ ഉപയോഗിക്കണമെന്നും പറയുന്നു.
എന്തൊക്കെയായാലും ഓട്ടോയും അതിനു പിറകിൽ തോക്കും പിടിച്ചു നിൽക്കുന്ന സൈനികനും ഇപ്പോൾ ഇന്റർനെറ്റ് ലോകത്തിലെ താരങ്ങളാണ്.