Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗമിത്ര ഭട്ടാചാര്യ ബോഷ് മാനേജിങ് ഡയറക്ടർ

bosch

ജർമൻ വാഹന ഘടക നിർമാതാക്കളായ ബോഷ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി സൗമിത്ര ഭട്ടാചാര്യ(56) നിയമിതനായി. നിലവിൽ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടറായ ഭട്ടചാര്യയെ 2017 ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെയാണ് പുതിയ തസ്തികയിൽ നിയമിച്ചത്. ബോഷ് ലിമിറ്റഡിൽ വിവിധ തസ്തികകൾ വഹിച്ച ഭട്ടാചാര്യ 22 വർഷമായി ബോഷ് ഗ്രൂപ്പിനൊപ്പമാണ്. നിലവിൽ കമ്പനി മാനേജിങ് ഡയറക്ടറായ ഡോ സ്റ്റെഫാൻ ബേൺസി(53)ന്റെ നാലു വർഷ കാലാവധി ഡിസംബർ 31നാണു പൂർത്തിയാവുക. കാലാവധി പൂർത്തിയാക്കി ജർമനിയിലേക്കു മടങ്ങുന്ന ഡോ ബേൺസിനു ബോഷ് ഗ്രൂപ്പിലെ ബോഷ് കാർ മൾട്ടിമീഡിയ ഡിവിഷൻ പ്രസിഡന്റായാണു പുതിയ നിയമനം.

നിർമാണത്തിന്റെയും ഗുണനിലവാരത്തിന്റെയും ചുമതലയുള്ള എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ഡോ ആൻഡ്രിയാസ് വുൾഫാണു ബോഷ് ലിമിറ്റഡിന്റെ പുതിയ ജോയിന്റ് മാനേജിങ് ഡയറക്ടർ. അടുത്ത വർഷം ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തോടെ മാൻഫ്രെഡ് ബാഡെൻ(54) ജർമനിയിലെ കാൾഷ്രുവിൽ ബോഷ് ഓട്ടമോട്ടീവ് ആഫ്റ്റർമാർക്കറ്റിന്റെ നേതൃത്വം ഏറ്റെടുക്കുന്നുണ്ട്. നിലവിൽ ജർമനിയിലെ ഹിൽഡെഷിമിൽ റോബർട്ട് ബോഷ് കാർ മൾട്ടിമീഡിയ ജി എം ബി എച്ചിന്റെ പ്രസിഡന്റാണ് അദ്ദേഹം. വിരമിക്കുന്ന ഡോ യൂവ് തോമസി(59)ന്റെ പിൻഗാമിയായിട്ടാണു ബാഡെന്റെ നിയമനം.

ബോഷ് ആഫ്റ്റർമാർക്കറ്റ് ബിസിനസ് പ്രസിഡന്റായി 2013 ജൂലൈയിലാണു തോമസ് ചുമതലയേറ്റത്. ബാഡെനാവാട്ടെ 1996 മുതൽ ബോഷിനൊപ്പമുണ്ട്. ഇക്കാലത്തിനിടെ ഓട്ടമോട്ടീവ് ആഫ്റ്റർമാർക്കറ്റ് ഡിവിഷനിലടക്കം അദ്ദേഹം വിവിധ തസ്തികകൾ വഹിച്ചിട്ടുണ്ട്. റോബർട്ട് ബോഷ് കാർ മൾട്ടിമീഡിയ ജി എം ബി എച്ച് പ്രസിഡന്റ് പദത്തിലെത്തുംമുമ്പ് അദ്ദേഹം ഇലക്ട്രിക്കൽ ഡ്രൈവ്സ് ഡിവിഷന്റെ എക്സിക്യൂട്ടീവ് മാനേജ്മെന്റ് അംഗമായിരുന്നു.  

Your Rating: