Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറുകൾക്ക് വില കൂടി

cars

കേന്ദ്ര ബജറ്റിൽ വാഹനങ്ങൾക്ക് ഇൻഫ്രാസ്ട്രെക്ചർ സെസ് ഏർപ്പെടുത്തിയതിന്റെ ഭാഗമായി എല്ലാ കാർ നിർമാതാക്കളും വില വർധനവിനുള്ള തീരുമാനം കൈകൊണ്ടിരിക്കുകയാണ്. ടാറ്റയ്ക്ക് പിന്നാലെ മാരുതി, ഹ്യുണ്ടേയ്, ഹോണ്ട എന്നീ കമ്പനികളും കാറുകളുടെ വില വർധിപ്പിച്ചിരിക്കുന്നു. മാരുതി 1441 രൂപ മുതല്‍ 34494 രൂപവരെയാണ് വർദ്ധിപ്പിച്ചതെങ്കിൽ ടാറ്റ മോട്ടോഴ്സിന്റെ വർദ്ധനവ് 35000 വരെയാണ്. ഹ്യുണ്ടേയ് 2889 മുതൽ 82906 രൂപ വരെ വർദ്ധിപ്പിച്ചു.

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട 4000 രൂപ മുതൽ 79000 രൂപവരെയാണ് വിവിധ മോഡലുകൾക്ക് വർധിപ്പിച്ചത്. മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ വർദ്ധനവ് 5,500 മുതൽ 47000 രൂപവരെയാണ്. ജർമ്മൻ ആഡംബര വാഹന നിർമാതാക്കളായ മെർസി‍ഡസ് ബെൻസിന്റെ വർദ്ധനവ് 5 ലക്ഷം രൂപ മുതൽ മുകളിലോട്ടാണ്. കൂടാതെ ബിഎംഡബ്ല്യു, ടൊയോട്ട, ജനറൽ മോട്ടോഴ്സ്, റിനോ, നിസാൻ, സ്കോഡ തുടങ്ങിയ വാഹന നിർമാതാക്കളെല്ലാം തങ്ങളുടെ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

Your Rating: