സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എൻഡവറി’ന് അനുവദിച്ച വിലക്കിഴിവ് പിൻവലിക്കാൻ യു എസ് നിർമാതാക്കളായ ഫോഡ് തീരുമാനിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണു ഫോഡ് ‘എൻഡവർ’ വിലയിൽ 2.82 ലക്ഷം രൂപയുടെ വരെ ഇളവ് അനുവദിച്ചത്. ഈ ആനുകൂല്യം പിൻവലിച്ചതോടെ ‘എൻഡവറി’ന്റെ വിവിധ വകഭേദങ്ങളുടെ വിലയിൽ 2.85 ലക്ഷം രൂപയുടെ വരെ വർധന നേരിട്ടിട്ടുണ്ട്. ഇതോടെ ‘ഫോഡ് എൻഡവർ’ എസ് യു വികളുടെ ഡൽഹി ഷോറൂം വില 23.78 ലക്ഷം മുതൽ 30.89 ലക്ഷം രൂപ വരെയായിട്ടുണ്ട്.
‘എൻഡവർ 2.2 ടെൻഡ് ഫോർ ബൈ ഫോർ മാനുവൽ ട്രാൻസ്മിഷൻ’ വകഭേദത്തിന്റെ വിലയിലാണ് 2.85 ലക്ഷം രൂപയുടെ വർധന രേഖപ്പെടുത്തുക. ‘3.2 ട്രെൻഡ് ഫോർ ബൈ ഫോർ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ’ മോഡലിന് 1.75 രൂപയാണു വില ഉയരുക. അതേസമയം ‘2.2 ട്രെൻഡ് ഫോർ ബൈ ടു ഓട്ടമാറ്റിക് ട്രാൻസ്മിഷൻ’ പതിപ്പിന്റെ വില ഫോഡ് ഉയർത്തിയില്ല; ഇതോടെ ഏഴു സീറ്റുള്ള പ്രീമിയം എസ് യു വി വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന വാഹനമെന്ന സവിശേഷത ഈ ‘എൻഡേവർ’ നിലനിർത്തി. ടൊയോട്ടയുടെ ‘ഫോർച്യൂണർ’, ജനറൽ മോട്ടോഴ്സിന്റെ ‘ഷെവർലെ ട്രെയ്ൽബ്ലേസർ’ തുടങ്ങിയവയോടാണ് ഇന്ത്യയിൽ ഫോഡ് ‘എൻഡവറി’ന്റെ മത്സരം.
‘എൻഡവർ’ വകഭേദങ്ങളുടെ പുതുക്കിയ വില(ഡൽഹി ഷോറൂമിൽ, ലക്ഷം രൂപയിൽ):
വകഭേദം |
പുതിയ വില (ലക്ഷം) | പഴയ വില (ലക്ഷം | വ്യത്യാസം (ലക്ഷം) |
2.2 ഫോർ ബൈ ടു ട്രെൻഡ് എ ടി |
23.78 | 23.78 | മാറ്റമില്ല |
2.2 ഫോർ ബൈ ഫോർ ട്രെൻഡ് എം ടി | 26.63 | 23.78 |
2.85 |
2.2 ഫോർ ബൈ ടു ടൈറ്റാനിയ എ ടി | 27.93 | 27.50 | 0.43 |
3.2 ഫോർ ബൈ ഫോർ ട്രെൻഡ് എ ടി | 27.68 | 25.93 | 1.75 |
3.2 ഫോർ ബൈ ഫോർ ടൈറ്റാനിയം എ ടി | 30.89 | 29.76 | 1.13 |