Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്ക് മോഡിഫൈ ചെയ്താൽ പണി കിട്ടും

Freak Bike

പുതിയ ബൈക്ക് വാങ്ങി മോഡിഫിക്കേഷൻ നടത്തുന്നത് യുവാക്കളുടെ ഹരമാണ്. സി ടി 100 പൾസറും, പൾസർ ഹാർലി ഡേവിഡ്സണുമാക്കുന്ന യുവാക്കളുണ്ട് നമുടെ നാട്ടിൽ. എന്നാൽ ഇനി ബൈക്ക് മോഡിഫൈ ചെയ്താൽ പിടിവീഴും. ബൈക്കിന്റെ സൈലൻസർ മാറ്റി ശബ്ദം കൂട്ടുന്നതും, മഡ്ഗാർഡ്, സാരിഗാർഡ് തുടങ്ങിയവ ഇളക്കിമാറ്റുന്നതും ഹൈക്കോടതി നിരോധിച്ചിരിക്കുന്നു.

ബൈക്കുകളുടെ ഘടനയിൽ മാറ്റം വരുത്തി അപക‍ട ഓട്ടത്തിന് ഇറങ്ങുന്നവരെ കർശനമായി തടയണമെന്ന് ഹൈക്കോടതി. സൈലൻസറും ഹാൻഡിലും അടക്കം ഭാഗങ്ങൾ മാറ്റി സ്ഥാപിക്കുന്നത് അനുവദിക്കരുതെന്നും ഗതാഗത സെക്രട്ടറിക്ക് ജസ്റ്റിസ് വി. ചിദംബരേഷ് നിർദേശം നൽകി. ഇത്തരം ചട്ടലംഘനം കണ്ടെത്തിയാൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കാൻ നടപടിയെടുക്കണം. സൈലൻസറിൽ മാറ്റം വരുത്തിയ ബൈക്കുകൾ ഉണ്ടാക്കുന്ന ശബ്ദ മലിനീകരണം രോഗികൾക്കും പ്രായമായവർക്കും ഹാനികരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വാഹനങ്ങളുടെ അടിസ്ഥാന ഘടനയ്ക്ക് മാറ്റം വരുത്താൻ സാധിക്കില്ലെന്ന മോട്ടർ വാഹന നിയമം നിലനിൽക്കെ അത്തരത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നാണ് ഹൈക്കോടതി നിലപാട്. ഘടനയിൽ മാറ്റം വരുത്തിയ ബൈക്കിന്റെ ആർസി ബുക്ക് പിടിച്ചെടുത്ത കൊച്ചിയിലെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്തുള്ള പരാതിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. അതേസമയം ആർസി ബുക്ക് പിടിച്ചെടുക്കാൻ ഉദ്യോഗസഥർക്ക് അവകാശമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.