വിന്യാസവേളയിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള എയർബാഗ് ഇൻഫ്ളേറ്ററിന്റെ സാന്നിധ്യം പരിഗണിച്ചു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) 41,580 വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നു. ഹോണ്ടയ്ക്ക് ഓഹരി പങ്കാളിത്തമുള്ള തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകൾ ഘടിപ്പിച്ചതു മൂലമുള്ള അപകടഭീഷണിയുടെ പേരിലാണ് കമ്പനി ഇന്ത്യയിൽ വിറ്റ മുൻതലമുറ ‘ജാസ്’, ‘സിറ്റി’, ‘സിവിക്’, ‘അക്കോഡ്’ കാറുകൾ തിരിച്ചുവിളിക്കുന്നത്.
കമ്പനി തിരിച്ചുവിളിച്ചു പരിശോധിക്കാൻ ലക്ഷ്യമിടുന്ന വാഹനങ്ങളുടെ വിശദാംശങ്ങൾ ഇപ്രകാരമാണ്:
മോഡൽ | നിർമാണ വർഷം | കാറുകളുടെ എണ്ണം |
ഹോണ്ട ജാസ് | 2012 | 7265 |
ഹോണ്ട സിറ്റി | 32456 | |
ഹോണ്ട അക്കോഡ് | 659 | |
ഹോണ്ട അക്കോഡ് | 1200 | |
ആകെ | 41580 |
ഡീലർഷിപ്പുകളിലെത്തിക്കുന്ന കാറുകളിൽ നിർമാണ തകരാറുണ്ടെന്നു കണ്ടെത്തുന്ന എയർബാഗുകൾ സൗജന്യമായി മാറി നൽകുമെന്നാണ് എച്ച് സി ഐ എല്ലിന്റെ വാഗ്ദാനം. പരിശോധന ആവശ്യമുള്ള കാറുകളുടെ ഉടമകളെ കമ്പനി നേരിട്ടു വിവരം അറിയിക്കും; കൂടാതെ കമ്പനി പ്രത്യേകം തയാറാക്കിയ വെബ്സൈറ്റ് സന്ദർശിച്ച് വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ(വി ഐ എൻ) നൽകിയും ഉപയോക്താക്കൾക്കു പരിശോധന ആവശ്യമാണോ അറിയാൻ സൗകര്യമുണ്ട്. നിർമാണ പിഴവുള്ള എയർബാഗുകൾ മാറ്റാന് ലക്ഷ്യമിട്ടുള്ള വാഹന പരിശോധന ഉടൻ ആരംഭിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.