സെക്യൂരിറ്റി വിൽപ്പന വഴി 1,000 കോടി രൂപ സമാഹരിക്കാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം അനുമതി നൽകി
വാറന്റ് സഹിതമോ അല്ലാതെയോ കൺവെർട്ട്ബ്ളോ നോൺ കൺവെർട്ട്ബ്ളോ ആയ സെക്യൂരിറ്റി വഴി ഫണ്ട് സമാഹരണത്തിനാണു ബോർഡ് ഓഫ് ഡയറക്ടേഴ്സ് അനുമതി നൽകിയതെന്നു കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.
ഒറ്റത്തവണയായോ പലതവണകളായോ പരമാവധി 1,000 കോടി രൂപ വരെ സമാഹരിക്കാനാണ് അനുവാദം. ഈ ശുപാർശയ്ക്ക് തപാൽ ബാലറ്റ് വഴി ഓഹരി ഉടമകളുടെ അനുമതി തേടുമെന്നും കമ്പനി വ്യക്തമാക്കി. നോൺ കൺവെർട്ട്ബ്ൾ ഡിബഞ്ചർ പുറത്തിറക്കി ധനസമാഹരണത്തിനായി നവംബർ ഒൻപതിനു ബോർഡ് ഓഫ് ഡയറക്ടേഴ്സ് നൽകിയ അനുമതി പരിഷ്കരിച്ചാണു പുതിയ നിർദേശം.