Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ എന്‍ജിനുമായി ‘എക്സ് യു വി 500’

xuv-500 XUV 500

സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എക്സ് യു വി 500’ പെട്രോൾ എൻജിനോടെ വിൽപ്പനയ്ക്കെത്തിക്കാൻ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഒരുങ്ങുന്നു. ഉപയോക്താക്കൾക്ക് ഡീസൽ വാഹനങ്ങളോടുള്ള പ്രതിപത്തി ഇടിയുന്ന സാഹചര്യത്തിലാണ് വരുന്ന ജൂണിനകം പെട്രോൾ ‘എക്സ് യു വി 500’ അവതരിപ്പിക്കാൻ മഹീന്ദ്ര തയാറെടുക്കുന്നത്.കൂടാതെ ‘സ്കോർപിയോ’യ്ക്കു പെട്രോൾ വകഭേദം അവതരിപ്പിക്കാനുള്ള സാധ്യതയും എം ആൻഡ് എം പരിശോധിക്കുന്നുണ്ട്. പെട്രോൾ എൻജിനുള്ള ‘എക്സ് യു വി 500’ നേടുന്ന സ്വീകാര്യത അടിസ്ഥാനമാക്കിയാവും മഹീന്ദ്ര ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നാണു സൂചന.

ഇതിനു പുറമെ ടൊയോട്ട കിർലോസ്കർ മോട്ടോറിൽ നിന്നുള്ള ജനപ്രിയ എം പി വിയായ ‘ഇന്നോവ’യെ നേരിടാൻ ‘എസ് 201’ എന്ന കോഡ് നാമത്തിൽ എം ആൻഡ് എം പുതിയ മോഡലും വികസിപ്പിക്കുന്നുണ്ട്. ദക്ഷിണ കൊറിയൻ ഉപസ്ഥാനപമായ സാങ്യങ്ങിൽ നിന്നുള്ള ടിവൊലി പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി വികസിപ്പിക്കുന്ന എം പ വി 2018 — 19ന്റെ രണ്ടാം പകുതിയിൽ നിരത്തിലെത്തുമെന്നാണു പ്രതീക്ഷ.
പെട്രോൾ എൻജിനുള്ള ‘എക്സ് യു വി 500’ വരുന്ന ഏപ്രിൽ — ജൂൺ ത്രൈമാസത്തിൽ വിൽപ്പനയ്ക്കെത്തുമെന്നാണു മഹീന്ദ്ര ഓഹരി ഉടമകളെ അറിയിച്ചിരിക്കുന്നത്. നിലവിൽ 2,179 സി സി, 1,997 സി സി ഡീസൽ എൻജിനുകളോടെയാണ് ‘എക്സ് യു വി 500’ വിൽപ്പനയ്ക്കുള്ളത്; 12.47 ലക്ഷം രൂപ മുതൽ 17.57 ലക്ഷം രൂപയാണ് വിവിധ വകഭേദങ്ങളുടെ ഡൽഹി ഷോറൂമിലെ വില. ‘

എക്സ് യു വി 500’ നേടുന്ന സ്വീകാര്യത അടിസ്ഥാനമാക്കി പെട്രോൾ ‘സ്കോർപിയോ’യും അവതരിപ്പിക്കുമെന്നാണു മഹീന്ദ്രയുടെ വാഗ്ദാനം. പരിസ്ഥിതി മലിനീകരണത്തെതുടർന്നുള്ള കർശന നിയന്ത്രണങ്ങൾ എൻജിൻ ശേഷിയേറിയ ഡീസൽ കാറുകളുടെയും എസ് യു വികളുടെയും വിൽപ്പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സുപ്രീം കോടതി വിലക്കിനെ തുടർന്ന് കഴിഞ്ഞ വർഷം എട്ടുമാസക്കാലത്തോളം രണ്ടു ലീറ്ററിലേറെ എൻജിൻ ശേഷിയുള്ള വാഹനങ്ങളുടെ വിൽപ്പനയും റജിസ്ട്രേഷനും ഡൽഹി രാജ്യ തലസ്ഥാന(എൻ സി ആർ) മേഖലയിൽ മുടങ്ങിയിരുന്നു.

Your Rating: