Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്പർ പ്ലേറ്റിൽ ‘നമ്പർ’ ഇറക്കല്ലെ... പണി ‘പെറ്റി’യായി വരും

number-plate

റജിസ്ട്രേഷൻ നമ്പർ പ്ലെയിറ്റുകളിൽ ചിത്രപണികൾ ചെയ്യുന്നവരെ കുടുക്കാൻ ഓപ്പറേഷൻ നമ്പറുമായി മോട്ടോർ വാഹന വകുപ്പെത്തുന്നു. വാഹനത്തിന് പ്രത്യേക ശ്രദ്ധ ലഭിക്കുന്നതിനോ, വാഹനത്തിന്റെ നമ്പർ തിരിച്ചറിയാതിരിക്കുന്നതിനോ മോട്ടർവാഹന നിയമത്തിന് വിപരീതമായി നമ്പറുകൾ എഴുതി പ്രദർശിപ്പിച്ചാൽ നടപടികൾ സ്വീകരിക്കും എന്നാണ് മോട്ടോർവാഹന വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

റോഡിലെ വരകൾ എന്തിന് ?

number-plate-1

ഇത്തരത്തിൽ നമ്പറുകൾ പ്രദർശിപ്പിച്ച 3058 വാഹനങ്ങളിൽ നിന്നായി 10 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തുവെന്നും മോട്ടർവാഹന വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. നിയമം അനുശാസിക്കുന്ന തരത്തിൽ നമ്പറുകൾ പ്രദർശിപ്പിക്കാത്ത മുച്ചക്ര വാഹനങ്ങളിൽ നിന്ന് 2000 രൂപയും, ലൈറ്റ് മോട്ടോർവാഹനങ്ങളിൽ നിന്ന് 3000 രൂപയും മീഡിയം വാഹനങ്ങളിൽ നിന്ന് 5000 രൂപയും പിഴയായി ഈടാക്കുമെന്നും പറയുന്നു.

തിരിയുന്നതിന് മുമ്പ് ഇടാനുള്ളതാണ് ഇന്‍ഡിക്കേറ്റർ

ഇരുചക്ര, മുച്ചക്ര വാഹനങ്ങളിൽ പ്രദർശിപ്പിക്കുന്ന നമ്പർ പ്ലേറ്റിന് 200 മില്ലി മീറ്റർ നീളവും, 100 മില്ലി മീറ്റർ ഉയരവും വേണം. ഇരുചക്ര വാഹനങ്ങളിൽ മുൻഭാഗത്തെ നമ്പറിന്റെ അക്ഷരങ്ങൾക്കും അക്കങ്ങൾക്കും 30 മില്ലീമിറ്റർ ഉയരവും 5 മില്ലീമിറ്റർ കനവും വേണം അക്ഷരങ്ങൾക്കിടയിൽ 5 മില്ലീമിറ്റർ അകലവും വേണം. പിൻഭാഗത്തെ നമ്പറിന് 40 മില്ലീമിറ്റർ ഉയരവും 7 മില്ലീമിറ്റർ കനവും അക്ഷരങ്ങൾക്കിടയിൽ 5 മില്ലീമിറ്റർ അകലവും വേണം.

ഓണ്‍ ആക്കരുതേ ഹസാഡ് ലൈറ്റുകൾ

മുച്ചക്ര വാഹനങ്ങളിലെ നമ്പർ പ്ലെയിറ്റുകളിലെ അക്ഷരങ്ങൾക്കും അക്കങ്ങൾക്കും 40 മില്ലീമീറ്റർ ഉയരവും 7 മില്ലീമീറ്റർ കനവും അക്ഷരങ്ങൾക്കിടയിൽ 5 മില്ലീമിറ്റർ അകലവും വേണം. മറ്റു വാഹനങ്ങളിൽ‌ ഒറ്റ വരിയിൽ എഴുതുന്ന നമ്പർ പ്ലെയിറ്റിന് 500 മില്ലിമീറ്റർ നീളവും 120 മില്ലീമിറ്റർ വീതിയും വേണം. രണ്ടു വരിയിൽ എഴുതുന്ന നമ്പർ പ്ലെയിറ്റിന് 340 മില്ലിമീറ്റർ നീളവും 200 മില്ലിമീറ്റർ വിതിയും വേണം. ഇവയിൽ എഴുതുന്ന അക്ഷരങ്ങൾക്കും അക്കങ്ങൾക്കും 65 മില്ലിമീറ്റർ പൊക്കവും 10 മില്ലിമീറ്റർ കനവും അക്ഷരങ്ങൾക്കിടയിൽ 10 മില്ലിമീറ്റർ കനവും വേണമെന്ന് മോട്ടോർ വാഹന നിയമം നിഷ്കർഷിക്കുന്നു.