സെക്യൂരിറ്റി ജീവനക്കാരനെ ഹമ്മറിടിപ്പിച്ച് കൊലപ്പെടുത്തിയ വ്യവസായി നിഷാമിന്റെ ആഡംബര വാഹനങ്ങൾ പൊലീസ് സ്റ്റേഷനിൽ ആർക്കും വേണ്ടാതെ കിടന്ന് നശിക്കുന്നു. നിഷാമിന്റ ‘കൊലയാളി ഹമ്മർ’ ഉൾപ്പടെയുള്ള കാറുകളാണ് തൃശൂർ പേരാമംഗലം സ്റ്റേഷൻ പരിധിയിൽ കിടന്ന് നശിക്കുന്നത്.
![Luxury Vehicles Luxury Vehicles](https://img-mm.manoramaonline.com/content/dam/mm/ml/fasttrack/autonews/images/sept-15/nizam2.jpg.image.784.410.jpg)
തൃശൂർ റജിസ്റ്റ്രേഷനുള്ള വെള്ള ജാഗ്വർ, വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത വെള്ള ഹമ്മർ എന്നിവയാണ് മഴയും വെയിലും കൊണ്ട് കാടു കയറി നശിക്കുന്നത്. കേസ് നീണ്ടു പോകുന്ന അവസ്ഥ വന്നാൽ ഹമ്മറിന്റെ പൊടി പോലും മിച്ചം കിട്ടാനും സാധ്യതയില്ല. നേരത്തെ നടി ലീന മരിയ പോളിന്റെ റോൾസ് റോയ്സ് ഉൾപ്പടെയുള്ള കാറുകളും ഇതു പോലെ നശിക്കുന്നുവെന്ന വാർത്തകൾ വന്നിരുന്നു.
കേസിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇങ്ങനെ കിടന്ന് നശിക്കുന്നതു കൊണ്ട് ആർക്കും ഒരു പ്രയോജനവും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല സ്ഥല സൗകര്യവും അപഹരിക്കുന്നുവെന്ന് പറഞ്ഞ് പ്രതിഷേധങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. പക്ഷേ എന്നിട്ടും ഇൗ അവസ്ഥയ്ക്ക് ഇതു വരെ മാറ്റവുമുണ്ടായിട്ടില്ല.