നാഷണൽ ഹൈവേ 47 ൽ തൃശൂർ മുതൽ പാലക്കാട് വരെയൊന്നു യാത്രചെയ്താൽ മതി വലിയ ട്രെയിലർ ട്രക്കുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ മനസിലാക്കാൻ. വളയ്ക്കാനും തിരിക്കാനുമെല്ലാം വലിയ ബുദ്ധിമുട്ടാണ് ഇത്തരത്തിലുള്ള വലിയ ട്രക്കുകൾ. ലോഡില്ലാത്ത സമയത്തും വലിയ രൂപവുമായി റോഡ് നിറഞ്ഞുപോകുന്ന ട്രെയിലറുകളെ കാണുമ്പോൾ ഇവ ചെറുതാക്കാൻ പറ്റിയെങ്കില്‍ എന്നു തോന്നിയിട്ടില്ലേ?
എന്നാൽ ചെറുതാകാവുന്നൊരു ട്രെയിലറുണ്ട് ട്രാൻസ്ഫോമേഴ്സ് സിനിമയിൽ നാം കണ്ടിട്ടുള്ള രൂപം മാറുന്ന ട്രക്കുകളെപ്പോലെ ട്രെയിലർ മടക്കിവെച്ച് ചെറുതാകാൻ പറ്റുന്നൊരു ട്രക്ക്. സെമി ഫോൾഡബിളായ ട്രെയിൽ ട്രക്കിന്റെ വിഡിയോയാണിപ്പോൾ യൂട്യൂബിലെ തരംഗം. പതിനെട്ടു ചക്രങ്ങളുള്ള ട്രക്കിന്റെ പകുതിവെച്ചാണ് മടങ്ങി ചെറുതാവുന്നത്. ലോഡ് വഹിക്കാത്ത സമയങ്ങളിൽ ലോറിയിലുള്ള ഹൈഡ്രോളിക്ക് സംവിധാനം ഉപയോഗിച്ചാണ് ട്രെയിലർ മടക്കുന്നത്.