റോഡപകടങ്ങൾക്ക് കടിഞ്ഞാണിടാൻ ട്രാഫിക് ബോധവൽക്കരണ വിഡിയോകളുമായി മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ എത്തുന്നു. മോഹൻലാല്‍ അവതരിപ്പിക്കുന്ന കേരള പൊലീസിന്റെ ട്രാഫിക് ബോധവൽക്കരണ വീഡിയോകൾ തീയറ്റർ പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. രണ്ട് മിനിറ്റ് വീതം ദൈർഘ്യമുള്ള പത്ത് വീഡിയോകളാണ് ഉള്ളത്. ഇവയിൽ എല്ലാത്തിലും അവതാരകവേഷത്തിൽ ലാൽ എത്തുന്നുവെന്നതാണ് സവിശേഷത.
HELMET CAMPAIGN SHORT FILM WITH INDIAN OIL
റോഡിൽ പൊലിയുന്ന ജീവനുകളെ കരുതിയുള്ള പൊലീസിന്റെ ഏറ്റവും പുതിയ ഉദ്യമമാണ് ഈ ശുഭയാത്രാ ചിത്രങ്ങൾ. വാട്സാപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കാൻ പാകത്തിൽ ദൈർഘ്യം രണ്ട് മിനിറ്റിൽ താഴെയാക്കി ചുരുക്കിയാണ് ചിത്രങ്ങളെല്ലാം ഒരുക്കിയത്. എല്ലാത്തിലും മോഹൻലാലിന്റെ സാന്നിധ്യമുണ്ട്.
MOBILE DRIVING AWARENESS SHORT FILM
അപകടത്തിന്റെയോ രക്തച്ചൊരിച്ചിലിന്റെയോ ദൃശ്യങ്ങളൊന്നും ചേർക്കാതെയാണ് ബോധവൽക്കരണ ചിത്രങ്ങൾ ഒരുക്കിയത്. മാധ്യമപ്രവർത്തകനായ ടോണി ചിറ്റേട്ടുകളാണ് സംവിധാനം ചെയ്തത്. പൊലീസുമായി ചേർന്ന് ഇന്ത്യൻ ഓയിൽ കോർപറേഷനാണ് ചിത്രം നിർമിച്ചത്.