Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെഡ്‌ലൈറ്റ് മങ്ങിയോ, പ്രകാശിപ്പിക്കാൻ വഴിയുണ്ട്

headlight-restoration

കാലപ്പഴക്കംകൊണ്ടു നിറം മങ്ങിയതും വെളളം കയറിയതും പോറൽ വീണതുമായ ഹെഡ്‌ലൈറ്റുകൾ എന്നും ഒരു തലവേദനയാണ്. ഇവ നന്നാക്കാമെന്നു വച്ചാൽ വൃത്തിയായി ചെയ്യുന്ന ആരും ഉണ്ടാകില്ല. സർവ്വീസ് സെന്ററിനെ സമീപിച്ചാൽ മാറ്റുന്നതാണ് നല്ലത് എന്നാവും മറുപടി. മാറ്റിവയ്ക്കുന്നതിനാവട്ടെ ഒന്നിന് ഏകദേശം 3,000 മുതൽ 3,00,000 രൂപ വരെ ചെലവു വരും. ഇത്തരം ചെലവേറിയ മാറ്റിവയ്ക്കലിന് ഒരു ശാശ്വത പരിഹാരമാണ് പെരുമ്പാവൂർ സ്വദേശിയായ ആൻസൺ ചെയ്തുവരുന്ന ഹെഡ് ലൈറ്റ് റീസ്റ്റോറേഷൻ (head light restoration).

ഇദ്ദേഹം സ്വയം കണ്ടെത്തിയ സാങ്കേതിക വിദ്യ വഴി ഹെഡ്‍ലൈറ്റുകൾ തുറക്കാതെതന്നെ അകത്തടിഞ്ഞു കൂടിയിരിക്കുന്ന പൊടിയും കാർബണും നീക്കം ചെയ്യാം. പ്രീമിയം സെഗ്‌മെന്റിലുള്ള വാഹനങ്ങളുടെ ലൈറ്റുവരെ പുത്തൻപോലെ ആക്കാമെന്നതാണ് പ്രത്യേകത. ലൈറ്റ് ഒന്നിന് അറുന്നൂറ് രൂപ മുതൽ പതിനായിരം രൂപയിൽത്താഴെ മാത്രമാണ് ചെലവു വരിക

കോളജ് അധ്യാപകനായ ഇദ്ദേഹം ആറു വർഷങ്ങൾക്കു മുൻപ് വളരെ യാദൃച്ഛികമായിട്ടാണ് ഈ മേഖലയിലേക്ക് കടക്കുന്നത്. ഒഴിവു സമയങ്ങളിലാണ് ഇത്തരം ‍ജോലികൾ ചെയ്തുകൊടുക്കുന്നത്. ഇപ്പോൾ പേറ്റന്റിങ്ങിനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. കൂടുതൽ വെളിച്ചത്തിനായി ബൾബുകൾ മാറ്റി ഉപയോഗിക്കുന്നതാണ് തകരാറിനു പ്രധാനകാരണമെന്ന് ആൻസൺ പറയുന്നു. രാത്രികാലങ്ങളിൽ കൂടുതൽ ഓടുന്ന വാഹനങ്ങളുടെ റിഫ്‌ളക്ടർ വളരെ പെട്ടെന്നു നശിച്ചു പോകുവാൻ ഇതു കാരണമാകുന്നു.

വാഹനങ്ങളുടെ വിൻഡ് ഷീൽഡ് ഗ്ലാസിൽ വരുന്ന നിറം മങ്ങലും ചെറിയ പോറലുകളും വാഹന ഹെഡ് ലൈറ്റുകളിലെ അനുവദനീയമായ വിധത്തിലുള്ള മോഡിഫിക്കേഷൻ വർക്കുകളും ഇദ്ദേഹം വീട്ടിൽത്തന്നെ ചെയ്തുകൊടുക്കുന്നുമുണ്ട്. ഉപയോഗശൂന്യമായി പ്രകൃതിയിലേക്കു വലിച്ചെറിയപ്പെടേണ്ടി വരുന്ന ലൈറ്റുകൾ head light restoration വഴി പുനരുപയോഗിക്കാന്‍ സാധിക്കുമ്പോൾ, ഇന്നത്തെ സാഹചര്യത്തിൽ ഉയർന്നു വരുന്ന പരിസരമലിനീകരണം ഒരു പരിധിവരെ കുറയ്ക്കാമെന്നുള്ളത് ഈ വിദ്യയുടെ വലിയ നേട്ടം തന്നെയാണ്.

ഫോൺ : 9497369559